Pravasi
-
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി
തൃശൂർ: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി സലാലയില്‍ നിര്യാതനായി. പൂങ്കുന്നം തെക്കോത്ത് വീട്ടില്‍ ഹരിദാസ് (56) ആണ് മരിച്ചത്. 30 വര്‍ഷമായി സലാലയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി നോക്കിവരികയായിരുന്നു. ഭാര്യ ഉഷ. മകൻ: അരവിന്ദ്.
Read More » -
അബുദാബി ബിഗ് ടിക്കറ്റ്: 33 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം ഇന്ത്യക്കാരന്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 33 കോടിയിലേറെ രൂപയുടെ (1.5 കോടി ദിര്‍ഹം) ഒന്നാം സമ്മാനം ഇന്ത്യക്കാരനായ പ്രവാസിക്ക്. യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ താമസിക്കുന്ന മുഹമ്മദ് അലി മൊയ്തീനാണ് ബിഗ് ടിക്കറ്റ് 253-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത്. ജൂണ്‍ ഏഴിന് ഓണ്‍ലൈനിലൂടെ എടുത്ത 061908 എന്ന നമ്ബറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. ഏഴ് വരെയുള്ള എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കുതന്നെയായിരുന്നു. ഒരു ലക്ഷം ദിര്‍ഹത്തിന്‍റെ രണ്ടാം സമ്മാനം മലയാളിയായ ജയ ജ്യോതി സുഭാഷ് നായരാണ് സ്വന്തമാക്കിയത്. 70,000 ദിര്‍ഹത്തിന്‍റെ മൂന്നാം സമ്മാനം ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്ത പ്രജീഷ് പിലാക്കിലും 30,000 ദിര്‍ഹത്തിന്‍റെ ആറാം സമ്മാനം അജിമോന്‍ കൊച്ചുമോന്‍ കൊച്ചുപറമ്ബിലിനും 20,000 ദിര്‍ഹത്തിന്‍റെ ഏഴാം സമ്മാനം സുജിത് സുരേന്ദ്രനും നേടി.മൂവരും മലയാളികളാണ്.
Read More » -
ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാന സർവീസ്
മസ്കറ്റ്:ഒമാനിലെ ആദ്യത്തെ ബജറ്റ് വിമാന കമ്ബനിയായ സലാം എയര്‍ ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുന്നു. ഫുജൈറയില്‍ നിന്ന് മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്ക് വരിക.വളരെ വേഗത്തില്‍ യാത്രക്കാരുടെ ക്ലിയറൻസ് നടപടികള്‍ പൂര്‍ത്തിയാക്കി സുഖപ്രദമായ യാത്ര ഉറപ്പാക്കാന്‍ ഫുജൈറ എയര്‍പോര്‍ട്ട് സജ്ജമായതായി ക്യാപ്റ്റൻ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു.ഒമാൻ എയറുമായുള്ള പങ്കാളിത്തവും സഹകരണവും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും വളര്‍ച്ചയുടെ വാതില്‍ തുറക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുജൈറയുടെ സാമ്ബത്തിക, വിനോദസഞ്ചാരമേഖലയില്‍ ഇതുവഴി വികസനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിശാലമായ റണ്‍വേ സൗകര്യവും മൂടല്‍ മഞ്ഞ് അധികം ബാധിക്കാത്ത എയര്‍ നാവിഗേഷന് അനുയോജ്യമായ കാലാവസ്ഥയും ഫുജൈറ വിമാനത്താവളത്തിന് വന്‍ സാധ്യതയാണ് കൽപ്പിക്കുന്നത്.മലയാളികൾ ഏറെയുള്ള സ്ഥലമാണ് ഫുജൈറ.നിലവിൽ ഷാർജയിലോ ദുബായിലോ എത്തിയാണ് ഇവർ നാട്ടിലേക്ക് വിമാനം പിടിച്ചിരുന്നത്.
Read More » -
കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി
കൊച്ചി:യന്ത്ര തകരാറിലായതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 11.45 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാര്‍ പരിഹരിക്കപ്പെടാഞ്ഞതിനെത്തുടര്‍ന്ന് റദ്ദാക്കിയത്. 152 പേരാണ് ഈ വിമാനത്തില്‍ ദുബായിലേക്ക് പോകേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം ഇന്ന് ദുബായിലേക്ക് പുറപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തകരാര്‍ പരിഹരിക്കാനാകാതെ വന്നതോടെ വിമാനം റദ്ദാക്കുകയായിരുന്നു.
Read More » -
തെക്കൻ സൗദിയിലെ നജ്റാനില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു
റിയാദ്:തെക്കൻ സൗദിയിലെ നജ്റാനില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു. അഞ്ചു പ്രദേശവാസികളാണ് മരിച്ചത്.ഞായറാഴ്ച്ചയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ശക്തമായി മഴ പെയ്തിരുന്നു.ഇതിനിടയിലായിരുന്നു ഇടിമിന്നൽ.നാല് യുവാക്കളും ഒരു കുട്ടിയുമാണ് മരിച്ചത്. അതേസമയം പെരുുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്ബില്‍ സാദിഖ് (29) ആണ് സലാലയിലെ വാദി ദര്‍ബാത്തില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
Read More » -
യുഎഇയില്‍ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കി മലയാളി യുവാവ്
ദുബായ്:യുഎഇയില്‍ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കി മലയാളി യുവാവ്. ദുബൈയില്‍ ബിസിനസുകാരനും മലയാളിയുമായ ജുലാഷ് ബഷീര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ജുലാഷ് മൂന്നു മാസം മുൻപാണ് ഇറ്റലിയില്‍ നിന്ന് 1985 മോഡല്‍ ക്ലാസിക് പ്യാജിയോ ക്ലാസിനോ ഇറക്കുമതി ചെയ്തത്.ക്ലാസിക് വാഹനങ്ങള്‍ നിരത്തിലിറക്കണമെങ്കില്‍ ഷാര്‍ജ ഓള്‍ഡ് കാര്‍ ക്ലബില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. അതിനാല്‍ ഷാര്‍ജയിലെ ഓള്‍ഡ് കാര്‍ ക്ലബില്‍ ഓട്ടോ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പ്രാരംഭ ഘട്ടം. പിന്നീട് ഷാര്‍ജ ഓള്‍ഡ് കാര്‍ ക്ലബില്‍ നിന്ന് കസ്റ്റംസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഓട്ടോറിക്ഷ ജുലാഷിന് നിരത്തിലിറക്കാനും സാധിച്ചു. ഒരു വര്‍ഷത്തേക്കാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഓട്ടോയുടെ പരമാവധി വേഗത 80 കിലോമീറ്ററായതിനാല്‍ അധിവേഗ പാതയില്‍ ഓടിക്കാനാവില്ല. മുൻപ് കേരളത്തില്‍ നിന്ന് ജുലാഷ് ടി.വി.എസ് കമ്ബനിയുടെ ഓട്ടോ ഇറക്കുമതി ചെയ്ത് രജിസ്ട്രേഷനായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ക്ലാസിക് മോഡലായ പ്യാജിയോ ക്ലാസിനോവിനെ ഇറ്റലിയില്‍ നിന്നും എത്തിച്ചത്.
Read More » -
പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട്; ഇന്ത്യന്‍ വംശജയ്ക്ക് യു.കെയില്‍ തടവ്
ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട് നടത്തി ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഇന്ത്യന്‍ വംശജയായ യുവതിയും. സറീന ദുഗ്ഗല്‍ (28) എന്ന യുവതിയെയാണ് കോടതി ഏഴുവര്‍ഷം തടവിന് വിധിച്ചത്. യുവതിക്കൊപ്പം മറ്റ് ആറ് പേര്‍ക്ക് കൂടി ഏഴുവര്‍ഷം തടവ് വിധിച്ചു. ഏഴ് ആഴ്ചത്തെ വിചാരണയ്ക്കൊടുവിലാണ് സംഘത്തിനെ അഞ്ച് പ്രതികളും കൂറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം ബോണ്‍മൗത്ത് ക്രൗണ്‍ കോടതി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ലണ്ടനിലും ബര്‍മിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം ചെയ്യുകയും ഇടപാടുകള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന സംഘത്തില്‍ സറീന ഉള്‍പ്പെട്ടിരുന്നതായി മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. യുവതിയെ ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മയക്കുമരുന്നുമായി പതിനാറ് വയസുകാരന്‍ പിടിയിലായതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കുട്ടിയില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബോര്‍ണ്‍മൗത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനും നിയമവിരുദ്ധമായ വസ്തുക്കള്‍ കടത്തുന്നതിനും സംഘം കുട്ടികളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ അന്വേഷണം പ്രത്യേക…
Read More » -
യുഎഇയിൽ ഡ്രൈവറില്ലാത്ത ടാക്സിയിൽ ഫ്രീയായി ചുറ്റിക്കറങ്ങാൻ അവസരം; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
അബുദാബി: യുഎഇയില്‍ ഡ്രൈവറില്ലാത്ത ടാക്സിയില്‍ ഫ്രീയായി ചുറ്റിക്കറങ്ങാന്‍ അവസരം. അബുദാബിയിലെ പ്രധാന ഉല്ലാസ കേന്ദ്രങ്ങളായ യാസ് ഐലന്റിലും സാദിയാത്ത് ഐലന്റിലുമാണ് ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളില്‍ സൗജന്യമായി സഞ്ചരിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുന്നത്. പെരുന്നാള്‍ അവധിക്കാലത്തെ അവശേഷിക്കുന്ന ദിവസങ്ങളിലേക്ക് കൂടി മാത്രമായിരിക്കും ഈ ഓഫര്‍. Txai എന്ന് പേരിട്ടിരിക്കുന്ന, പൂര്‍ണമായും ഡ്രൈവര്‍ രഹിതമായി ടാക്സി വാഹനത്തില്‍ ഫ്രീയായി സഞ്ചരിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രയോജനപ്പെടുത്താമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ (ഐടിസി – അബുദാബി) ട്വിറ്ററിലൂടെ അറിയിച്ചു. ഏറ്റവും ഉന്നത നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ ടാക്സി സര്‍വീസില്‍ യാത്രക്കാര്‍ക്ക് വ്യത്യസ്‍തവും സുരക്ഷിതവുമായ യാത്രാ അനുഭവം ലഭ്യമാവുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററിന്റെ അറിയിപ്പില്‍ പറയുന്നു. ഡ്രൈവറില്ലാ ടാക്സിയുടെ സൗജന്യ സേവനം ലഭ്യമാവാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ Txai മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് തീയ്യതിയും സമയവും, എവിടെ നിന്ന് എവിടേക്കാണ് പോകേണ്ടതെന്ന വിവരങ്ങളും നല്‍കിയാല്‍…
Read More » -
അരക്കോടി രൂപയുടെ വാച്ച് കടലിൽ നിന്നും അരമണിക്കൂറിനുള്ളിൽ കണ്ടെടുത്ത് ദുബായ് പോലീസ്
ദുബായ്: കടലിൽ നഷ്ടപ്പെട്ട അരക്കോടി രൂപയുടെ വാച്ച് അരമണിക്കൂറിനുള്ളിൽ കണ്ടെടുത്ത് ദുബായ് പോലീസ്. പാം ജുമൈറയിൽ ഉല്ലാസബോട്ട് യാത്രയ്ക്കിടെ കടലില്‍ വീണ 250000 ദിര്‍ഹം (ഏകദേശം അരക്കോടി രൂപ) വിലമതിക്കുന്ന വാച്ചാണ് ദുബായ് പോലീസ് വീണ്ടെടുത്തത്. .എ.ഇ. പൗരനായ ഹമീദ് ഫഹദ് അലമേരി യു.കെയില്‍ നിന്നെത്തിയ സുഹൃത്തക്കളോടൊപ്പം പാം ജുമൈറയില്‍ ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെയാണ് സംഭവം. യു.കെയില്‍ നിന്നെത്തിയ സുഹൃത്ത് കടലില്‍ നീന്തി തിരിച്ച് കപ്പലില്‍ എത്തിയപ്പോഴാണ് ആഴക്കടലില്‍ വാച്ച് നഷ്ടപ്പെട്ടെന്ന് മനസിലാക്കുന്നത്. പ്രദേശത്തെ ആഴം കണക്കിലെടുത്ത് വാച്ച് തിരികേ ലഭിക്കാൻ സാധ്യതയില്ലെന്നാണ് ആദ്യം കരുതിയിരുന്നത്. എങ്കിലും അലമേരി ദുബായ് പോലീസിനെ ബന്ധപ്പെടുകയും നടന്ന സംഭവം വിശദീകരിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസിലെ മുങ്ങല്‍ വിദഗ്ദ സംഘം സ്ഥലത്തെത്തുകയും വാച്ചിനായുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഉല്ലാസബോട്ടിലെ യാത്രക്കാരെ അതിശയിപ്പിച്ച് വെറും 30 മിനിറ്റിനുള്ളില്‍ മുങ്ങല്‍ വിദഗ്ദര്‍ വാച്ചുമായി തിരിച്ച് കപ്പലിലേക്കെത്തുകയായിരുന്നു.
Read More » -
ബോട്ട് യാത്രയ്ക്കിടെ 55 ലക്ഷത്തിന്റെ വാച്ച് കടലില്‍ വീണു; അരമണിക്കൂറില്‍ തപ്പിയെടുത്ത് ദുബായ് പോലീസ്
ദുബായ്: ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കടലില്‍ വീണ റോളക്‌സ് വാച്ച് മിനിറ്റുകള്‍ക്കകം മുങ്ങിയെടുത്ത് ദുബായ് പോലീസ്. സുഹൃത്തുക്കള്‍ക്കൊപ്പം ദുബായിലെ പാം ജുമൈറയില്‍ ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെയാണ് യുഎഇ പൗരനായ ഹമീദ് ഫഹദ് അല്‍ അമീരിയുടെ വിലപിടിപ്പുള്ള റോളക്സ് വാച്ച് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് തെരച്ചിലിനെത്തിയ ദുബായ് പോലീസ് 30 മിനിറ്റുകള്‍ക്കകം വാച്ച് കണ്ടെത്തി. 2,50,000 ദിര്‍ഹം (ഏകദേശം 55 ലക്ഷം രൂപ) വിലയുള്ള വാച്ചാണ് ബോട്ട് യാത്രയ്ക്കിടെ കടലില്‍ വീണത്. ബ്രിട്ടീഷ് സുഹൃത്തിനൊപ്പം കടലില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് അല്‍ അമീരിയുടെ വാച്ച് നഷ്ടപ്പെട്ടത്. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ വാച്ച് കൈയിലുണ്ടായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാച്ച് കടലില്‍ വീണ് നഷ്ടമായെന്ന് വ്യക്തമായി. വെള്ളത്തിന്റെ ആഴം കണക്കിലെടുക്കുമ്പോള്‍, വാച്ച് കണ്ടെത്തുന്നത് അസാധ്യമാണെന്ന് അറിയാമായിരുന്നുവെങ്കിലും താന്‍ ദുബായ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. മിനിറ്റുകള്‍ക്കകം ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളില്‍ അവര്‍ കടലിന്റെ അടിയില്‍ നിന്ന് വാച്ച് കണ്ടെത്തി…
Read More »