Pravasi
-
യാത്രക്കാരുടെ പ്രതിഷേധത്തിന് വിലയില്ല; കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കി
കോഴിക്കോട്:എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റി യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച പുലര്‍ച്ചെ മസ്‌കത്തില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനമാണ് കണ്ണൂരിൽ ഇറങ്ങിയത്. പുലര്‍ച്ചെ 2.45ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ഓപ്പറേഷനല്‍ മൂലം വൈകുമെന്നും പുലര്‍ച്ചെ 4.30ന് പുറപ്പെടുമെന്നുമാണ് ആദ്യം സന്ദേശം ലഭിച്ചത്. ഇതുപ്രകാരം ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ മസ്‌കത്ത് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് വിമാനം വൈകുമെന്നുള്ള രണ്ടാമത്തെ സന്ദേശം ലഭിക്കുന്നത്. എന്നാല്‍, വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് കോഴിക്കോട്ടേക്കുള്ള വിമാനം കണ്ണൂരിലേക്കാണ് പോകുന്നതെന്ന് യാത്രക്കാര്‍ക്ക് വിവരം ലഭിക്കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും രോഗികളും അടക്കമുള്ളവര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.
Read More » -
ബഹ്‌റൈനില്‍ ചെറുകിട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: ബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ(46) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുകിട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച മുതൽ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തത് കാരണം നാട്ടിൽ നിന്ന് ബന്ധുക്കൾ വിവരം ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷമത്തിൽ കടയുടെ ഷട്ടർ തുറന്ന നിലയിൽ ആയിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപവാസികൾ നിലവിലെ താമസസ്ഥലത്ത് നോക്കിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ സ്‌പോൺസർ പൊലീസിൽ പരാതി നൽകി. പിന്നീട് ഇദ്ദേഹം മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്‌ലാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണ്. ബഹ്‌റൈന് കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈനും സ്‌പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നു.
Read More » -
കുവൈത്തിൽ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍
കുവൈത്ത് സിറ്റി: അബ്ബാസിയയിൽ മലയാളി നഴ്‌സിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്. സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി റെജി. രണ്ട് മക്കളുണ്ട്. മകൻ നാട്ടില്‍ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിള്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു. ഇരുപത് വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്. ഫ്ലാറ്റിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
കുവൈത്തിൽ ഫിലിപ്പിനോ യുവതിയെ കുത്തിക്കൊന്ന ഇന്ത്യക്കാരനും മരിച്ച നിലയിൽ
കുവൈത്ത് സിറ്റി:കുവൈത്തിൽ ഫിലിപ്പിനോ യുവതിയെ കുത്തിക്കൊന്ന ഇന്ത്യക്കാരനെയും മരിച്ച നിലയിൽ കണ്ടെത്തി.സംഭവസമയത്ത് സാരമായി പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഒമരിയ പ്രദേശത്ത് കൊലപാതകം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഫോണ്‍കാളിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗ ശ്രമത്തിനിടെ യുവതി ചെറുത്തുനിന്നതോടെയാണ് ഇന്ത്യക്കാരന് പരിക്കേറ്റതെന്നാണ് വിവരം. ഇതോടെ ഇയാൾ യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ശ്രീലങ്കൻ പൗരന് 20 മില്യണ്‍ ദിര്‍ഹം
അബുദാബി:ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ശ്രീലങ്കൻ പൗരന് 20 മില്യണ്‍ ദിര്‍ഹം.യുഎഇയിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി തുറൈലിംഗം പ്രഭാകര്‍ ആണ് വിജയി. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയാണ് പ്രഭാകര്‍ ടിക്കറ്റെടുത്തത്.ടിക്കറ്റ് നമ്ബര്‍ 061680.ബിഗ് ടിക്കറ്റ് സീരിസ് 255-ന്റെ ലൈവ് ഡ്രോയിലാണ് 20 മില്യണ്‍ ഗ്രാൻഡ് പ്രൈസ് പ്രഭാകർ നേടിയത്. ഇതേ നറുക്കെടുപ്പില്‍ തന്നെ ഉസ്ബെക്, ഇന്ത്യൻ, ഫിലിപ്പീൻസ് പ്രവാസികളായ പത്ത് പേര്‍ അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളും സ്വന്തമാക്കി. സെപ്റ്റംബറില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് ഒരാള്‍ക്ക് 15 മില്യണ്‍ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാം. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 90,000 ദിര്‍ഹം. നാലാം സമ്മാനം 80,000 ദിര്‍ഹം. അഞ്ചാം സമ്മാനം 70,000 ദിര്‍ഹം. ആറാം സമ്മാനം 60,000 ദിര്‍ഹം. ഏഴാം സമ്മാനം 50,000 ദിര്‍ഹം. എട്ടാം സമ്മാനം 40,000 ദിര്‍ഹം. ഒൻപതാം സമ്മാനം 30,000 ദിര്‍ഹം. പത്താം സമ്മാനം 20,000 ദിര്‍ഹം.
Read More » -
സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി; യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കും
റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കൽ, ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ വിജയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇന്ത്യൻ അംബാസഡറെ അഭിനന്ദിച്ചു. വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ്പിൽ ഉയർന്ന താൽപ്പര്യമുള്ള വിദ്യാഭ്യാസ മുൻഗണനകളുടെ തെരഞ്ഞെടുപ്പിനെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണം, വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിലെ സംയുക്ത പ്രവർത്തന മേഖലകൾ മെച്ചപ്പെടുത്തൽ, സൗദിയും ഇന്ത്യയും തമ്മിലുള്ള ശാസ്ത്രീയ കൈമാറ്റത്തിെൻറയും സ്കോളർഷിപ്പുകളുടെയും ഫയൽ എന്നിവയും ഇരുപക്ഷവും അവലോകനം ചെയ്തു.
Read More » -
സൗദി വനിത വോളിബാള്‍ ലീഗ് ടൂര്‍ണമെന്റിന് തുടക്കമായി
റിയാദ്:വോളിബാള്‍ ഫെഡറേഷന് കീഴില്‍ നടക്കുന്ന അഖില സൗദി വനിത വോളിബാള്‍ ലീഗ് ടൂര്‍ണമെന്റിന് തുടക്കമായി. ജിദ്ദ കിങ് ഫൈസല്‍ സ്റ്റേഡിയത്തിലെ ഗ്രീൻ ഹാള്‍ കോര്‍ട്ടിലാണ് മത്സരം. രാജ്യത്തെ എട്ടു പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന ടൂർണമെന്റിൽ സൗദി താരങ്ങള്‍ക്ക് പുറമെ മൂന്ന് പ്രഫഷനല്‍ കളിക്കാരെയും താമസ വിസയുള്ള രണ്ട് കളിക്കാരെയും മത്സരിപ്പിക്കാൻ അനുമതിയുണ്ട്. വനിതകളുടെ കായികരംഗത്തെ മുന്നേറ്റത്തിന് വേണ്ടിയുള്ള ഭരണകൂടത്തിന്റെ പ്രത്യേക താല്‍പര്യമാണ് സംഘാടനത്തിന് പിന്നില്‍. 10 ലക്ഷം റിയാല്‍ പ്രൈസ് മണിയും ട്രോഫികളുമാണ് സമ്മാനമായി നല്‍കുന്നത്. സെപ്റ്റംബര്‍ 26 വരെ മത്സരങ്ങള്‍ നീണ്ടു നില്‍ക്കും. 20 മുതല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ റിയാദില്‍ വെച്ചാണ് നടക്കുക
Read More » -
വാഹനം കൈമാറി ഉപയോഗിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഈയൊരു പിശക് മൂലം മലയാളി നേരിട്ടത് തടവുശിക്ഷയും ശേഷം നാടുകടത്തലും
റിയാദ്: പ്രവാസികള്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. കാരണം ചെറിയ അശ്രദ്ധ മൂലം തന്റേതല്ലാത്ത കാരണങ്ങള്‍ക്ക് കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കാം. അത്തരത്തില്‍ വാഹനം കൈമാറി ഓടിയ്ക്കുന്നതിനിടയില്‍ പറ്റിയ പിശകിന് വലിയ വില കൊടുക്കേണ്ടി വന്ന മലയാളിയായ പ്രവാസിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സൗദിയില്‍ നിന്ന് പുറത്തു വരുന്നത്. കൈമാറി കിട്ടിയ വാഹനം അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്തിരുന്ന മലയാളിയായ പ്രവാസിയ്ക്ക് വിനയായത്. വാഹനത്തില്‍ നിന്ന് സുരക്ഷാ വകുപ്പ് വേദന സംഹാര ഗുളികകള്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ രാജ്യത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത ഗണത്തിലുള്ള ഗുളികകളാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഏഴ് മാസത്തെ തടവിനും ശേഷം നാടുകടത്താനുമായിരുന്നു. ഉത്തരവ്. ഇതിന് മുന്‍പ് വാഹനം ഓടിച്ചിരുന്ന വ്യക്തി നിയമപ്രകാരം വാങ്ങിയ ഗുളികകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എങ്കിലും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ പ്രവാസി കുരുക്കില്‍പ്പെടുകയായിരുന്നു. ഇതിന് മുന്‍പ് വാഹനം ഓടിച്ചിരുന്നയാള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഗുളികകള്‍ വാങ്ങി…
Read More » -
ഓണാഘോഷം കഴിഞ്ഞ് അവർ മടങ്ങിയത് മരണത്തിലേക്ക്; പ്രവാസലോകത്തിന് കണ്ണീരായി ബഹ്റൈനിലെ ആ അഞ്ചു പേർ
മനാമ:ഓണാഘോഷം കഴിഞ്ഞുമടങ്ങിയ ഉറ്റ സുഹൃത്തുക്കളുടെ മരണം ബഹ്റൈനിലെ പ്രവാസലോകത്തിന് കണ്ണീര്‍നോവായി.വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂള്‍ അവധിക്കാലവും നാട്ടിലെ ഓണവും കഴിഞ്ഞ് പ്രവാസികുടുംബങ്ങള്‍ അധികവും സെപ്റ്റംബര്‍ ആദ്യം തിരികെ വരുന്നതേയുള്ളു. അങ്ങനെയുള്ള ആദ്യ ആഘോഷദിവസം തന്നെ ചെറുപ്പക്കാരായ അഞ്ചുപേരുടെ മരണം സംഭവിച്ചതിന്‍റെ ഞെട്ടലില്‍ നിന്ന് ആരും മുക്തരായിട്ടില്ല. രാത്രി സംഭവിച്ച അപകടം പുലര്‍ച്ചെയാണ് അധികം പേരും അറിഞ്ഞത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു മരിച്ച അഞ്ചു പേരും.ഒരാൾ തെലങ്കാന സ്വദേശിയാണ്.മറ്റ് നാലുപേരും മലയാളികളാണ്. ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ അഞ്ചുപേരും സജീവമായിരുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന അത്തപ്പൂക്കളം ഇടുന്നതിലടക്കം ഇവർ സജീവമായി പങ്കെടുത്തിരുന്നു. ചന്ദ്രയാൻ മാതൃകയില്‍ വ്യത്യസ്ഥമായ അത്തപ്പൂക്കളമിട്ട് സുഹൃത്തുക്കളോടൊപ്പം ഫോട്ടോയുമെടുത്തശേഷമാണ് വൈകീട്ട് ഹോട്ടലില്‍ നടന്ന സദ്യക്കായി അഞ്ചുപേരും പോയത്. മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രെയിമില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ഇത് ഗ്രൂപ്പുകളിലടക്കം ഷെയര്‍ ചെയ്തശേഷമാണ് അഞ്ചുപേരും പത്തുമണിയോടെ താമസസ്ഥലത്തേക്ക് തിരിച്ചത്.യാത്രയ്ക്കിടയിലായിരുന്നു അപകടം.ബഹ്റൈനിലെ ആലിയില്‍ ശൈഖ് ഖലീഫ ബിൻ സല്‍മാൻ ഹൈവേയിലുണ്ടായ…
Read More » -
ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികള്‍ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു; മരിച്ചത് സ്വകാര്യ ആശുപത്രി ജീവനക്കാർ
മനാമ: ബഹ്റൈനിലെ ആലിയില്‍ ശൈഖ് ഖലീഫ ബിൻ സല്‍മാൻ ഹൈവേയിലുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതില്‍ നാലു പേര്‍ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആലിയില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍.
Read More »