മസ്കറ്റ്:ഒമാനില്‍ ബംഗ്ലാദേശ് പൗരൻമാര്‍ക്ക് വീസ അനുവദിക്കുന്നത് നിർത്തലാക്കി. നിലവില്‍ ഒമാനില്‍ തൊഴില്‍, താമസ വീസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വീസ പുതുക്കി നല്‍കും.എന്നാൽ പുതിയ വിസ അനുവദിക്കില്ല.
സന്ദര്‍ശക വീസയില്‍ ഒമാനിലെത്തി തൊഴില്‍ വീസയിലേക്കോ ഫാമിലി ജോയിൻ വീസയിലേക്കോ, 50 റിയാല്‍ നല്‍കി മാറുന്ന സംവിധാനവും അവസാനിപ്പിച്ചു.
ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെടെ ബംഗ്ലാദേശി പൗരൻമാർ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഗവൺമെന്റിന്റെ കടുത്ത തീരുമാനം.