NEWSPravasi

കനത്ത മഴ; വാഹനം വാദിയിലകപ്പെട്ട് ഒമാനില്‍ ഒരാള്‍ മരിച്ചു 

മസ്കറ്റ്:കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ഒരാള്‍ മരണപ്പെട്ടു.ഒമാനിലെ ഖാബൂറ വിലായത്തിലെ വാദി ഷഫാനില്‍ വാഹനം അകപ്പെട്ടാണ് ഒരാള്‍ മരിച്ചത്. വാദികളില്‍ അകപ്പെട്ട വാഹനങ്ങളില്‍ കുടുങ്ങിയ എട്ടുപേരെ ഒമാൻ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തുകയും ചെയ്തു.
ശക്തമായ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പലയിടത്തും റോഡുകളില്‍ വെള്ളം കയറി. ന്യൂന മര്‍ദ്ദത്തിന്‍റെ ഭാഗമായി ശനിയാഴ്ചവരെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും കനത്ത മഴയും ഉണ്ടാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Back to top button
error: