ദുബായില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് റെസിഡൻഷ്യല്‍ കെട്ടിട വാടക 27.2 ശതമാനം കൂടിയെന്നാണ് കണക്ക്. ഈ വര്‍ഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്താല്‍ 2.1 ശതമാനമാണ് വളര്‍ച്ച. പ്രമുഖ റിയല്‍ എസ്റ്റേറ്റ് മൂല്യനിര്‍ണയ ഏജൻസിയായ വാല്യൂസ്ട്രാറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.
വില്ലകളുടെ വാടകയില്‍ 38.7 ശതമാനം വര്‍ദ്ധനവുണ്ടായി. അപ്പാര്‍ട്ട്മെന്റിന്റെ വാടക 19.1 ശതമാനവും വര്‍ദ്ധിച്ചു. സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പ്രതിവര്‍ഷം ശരാശരി വാടക 51,000 ദിര്‍ഹം, ഒരു കിടപ്പുമുറിക്ക് 75,000 ദിര്‍ഹം, രണ്ട് കിടപ്പുമുറികള്‍ 1,11,000 ദിര്‍ഹം, മൂന്ന് ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകള്‍ക്ക് 1,70,000 ദിര്‍ഹം എന്നിങ്ങനെയാണ് ശരാശരി വാടക.
മൂന്ന് ബെഡ്റൂം വില്ലകളുടെ ശരാശരി വാര്‍ഷിക വാടക 3,12,000 ദിര്‍ഹവും നാല് ബെഡ്ഡുകള്‍ക്ക് 3,83,000 ദിര്‍ഹവും അഞ്ച് ബെഡ്റൂം വില്ലകള്‍ക്ക് 4,92,000 ദിര്‍ഹവുമാണ്. അതേസമയം വാടക തുക കുതിച്ചുയര്‍ന്നതോടെ ദുബായില്‍ നിന്ന് ഷാര്‍ജ, അജ്മാൻ എമിറേറ്റുകളിലേക്ക് താമസം മാറ്റുന്നവരും നിരവധിയുണ്ട്. മെട്രോ സ്റ്റേഷനുകള്‍ക്ക് അടുത്തുള്ള കെട്ടിടങ്ങള്‍ക്കും വാടക നിരക്ക് ഉയരുകയാണ്.