Pravasi
-
സന്ദർശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി
ദുബായ്: സന്ദർശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി. വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടില്‍ അഫ്സലി(27) നെയാണ് മാർച്ച് രണ്ട് മുതല്‍ ദുബായില്‍ നിന്ന് കാണാതായത്. നേരത്തെ ദുബായില്‍ ബാർബർ ഷോപ്പില്‍ ജോലി ചെയ്തിരുന്ന അഫ്സല്‍ കുറച്ചുനാള്‍ നാട്ടില്‍ നിന്ന ശേഷം ഫെബ്രുവരി 26നാണ് ദുബായിലെ അല്‍ വർഖയില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാൻ വേണ്ടി തിരിച്ചെത്തിയത്. മുൻപ് .നാട്ടില്‍ പോയപ്പോള്‍ സുഹൃത്തിനെ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് കൂട്ടുകാരോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്തേയ്ക്ക് പോയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. സൗദിയില്‍ നിന്ന് സഹോദരൻ ഫോണ്‍ വിളിച്ചപ്പോഴും സ്വിച്ചിഡോഫായിരുന്നു. പൊലീസിനോടൊപ്പം സുഹൃത്തുക്കളും ബന്ധുക്കളും വ്യാപക തിരച്ചില്‍ നടത്തിവരുന്നു. അഫ്സലിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്ബറില്‍ ബന്ധപ്പെടുക – 0502413001/ 0566678247.
Read More » -
ഗള്‍ഫില്‍ നിന്ന് 10000 രൂപയ്ക്ക് കേരളത്തിലെത്താം; കപ്പൽ സർവീസിന്റെ ആദ്യ നടപടിയുമായി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാകപ്പല്‍ സർവീസ് നടത്താൻ താത്പര്യമുള്ളവരില്‍ നിന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 22ന് വൈകിട്ട് മൂന്നിന് മുമ്ബായി അപേക്ഷകള്‍ ഓണ്‍ലൈനായും അല്ലാതെയും സമർപ്പിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ, കേരള മാരിടൈം ബോർഡ്, ടി.,ി 11/1666 (4&5), ഒന്നാംനില, മുളമൂട്ടില്‍ ബില്‍ഡിംഗ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം എ-695010 എന്ന വിലാസത്തിലോ 9544410029 എന്ന ഫോണ്‍ നമ്ബരിലോ ബന്ധപ്പെടണം. [email protected] ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും. പതിനായിരം രൂപയ്ക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്, ഭക്ഷണം, വിനോദപരിപാടികൾ ഉൾപ്പെടെ മൂന്നു ദിവസത്തെ യാത്രയാണ് പദ്ധതിയിലുള്ളത്. കപ്പല്‍…
Read More » -
സൗദിയിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
റിയാദ്: മലപ്പുറം സ്വദേശി സൗദിയിലെ ജുബൈലില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടില്‍ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്ബതികളുടെ മകൻ ഷനില്‍ അച്ചൂർ (29) ആണ് മരിച്ചത്. ജോലിയാവശ്യാർഥം ഖോബാറില്‍ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഖോബാറിലെ ഒരു കമ്ബനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയിരുന്നു. ഭാര്യ: സുജിത, മകള്‍ തഷ്‌വിൻ ക്രിഷ്.
Read More » -
ഹൃദയഘാതത്തെ തുടര്‍ന്ന് സൗദിയിൽ ഇന്ത്യൻ ഡോക്ടര്‍ നിര്യാതനായി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ബത്ഹയിൽ ഇന്ത്യൻ ഡോക്ടർ മരിച്ചു. അല്‍ റയാൻ പോളിക്ലിനിക്കിലെ ഇൻറേണല്‍ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ (52) ആണ് മരിച്ചത്. അല്‍ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്റ്റ് ഡോ. ആശയാണ് ഭാര്യ. ഇരുവരും നേരത്തെ ജിദ്ദ നാഷനല്‍ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. ഒരു വർഷം മുമ്ബാണ് ഇവിടേക്ക് സ്ഥലം മാറിവന്നത്. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.
Read More » -
നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഹൃദയാഘാതം; ദീര്‍ഘകാലത്തെ പ്രവാസത്തിനൊടുവില്‍ നോവായി വര്‍ക്കല സ്വദേശി
റിയാദ്: നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലില്‍ നഹാസ് മുഹമ്മദ് കാസിമാണ് മരിച്ചത്. ഡ്രൈവറായിരുന്ന നഹാസ് ഫെബ്രുവരി 10 നാണ് മരിച്ചത്. പ്രവാസം അവസാനിപ്പിച്ച് അന്ന് രാത്രി 12നുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. അതിന് നാലുദിവസം മുമ്ബ് നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തില്‍ എത്തിയെങ്കിലും എക്സലേറ്ററില്‍ മറിഞ്ഞുവീണ് മുഖത്ത് പരിക്കേറ്റതിനാല്‍ യാത്ര നീട്ടിവെക്കുകയായിരുന്നു. വീഴ്ചയില്‍ പൊട്ടിയ ചുണ്ടിന് ശസ്ത്രക്രിയ നടത്തി യാത്രചെയ്യാൻ കഴിയുന്ന സ്ഥിതിയായപ്പോഴാണ് വീണ്ടും ടിക്കറ്റ് ശരിയാക്കിയത്. രണ്ട് വർഷം മുമ്ബ് മൂത്തമകൻ ബൈക്ക് അപകടത്തില്‍ മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു നഹാസ്.
Read More » -
ഉംറയുടെ പേരിലും തട്ടിപ്പ്; ഇരയായത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി തീര്‍ഥാടകര്‍
റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്. സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്‌പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ തട്ടിപ്പിനിരയായി. തനിച്ചെത്തുന്ന ഉംറ തീര്‍ഥാടകരെയാണ് സംഘം കെണിയില്‍പെടുത്തുന്നത്. തീര്‍ഥാടകര്‍ വിമാനത്താവളത്തിലിറങ്ങുന്നതോടെ ജിദ്ദയിലും മക്കയിലും ട്രാന്‍സ്‌പോര്‍ട്ട് സേവനം നല്‍കുന്ന പ്രമുഖ കമ്ബനിയുടെ വേഷമണിഞ്ഞ സംഘം സൗജന്യ ഓഫറുമായി സമീപിക്കും. ശേഷം പാസ്‌പോര്‍ട്ടും രേഖകളും കൈപ്പറ്റും. സര്‍ക്കാറിന്റെ സൗജന്യ സേവനമായതിനാലാണ് ഇത്തരത്തില്‍ വേണ്ടിവരുന്നതെന്നാണ് ഇവര്‍ ഇതിനായി പറയുന്നത്.നിലവില്‍ വിമാനത്താവളങ്ങളില്‍ നിന്നോ ബസ് സ്‌റ്റേഷനുകളില്‍ നിന്നോ സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളൊന്നും ലഭ്യമല്ല. ഇതറിയാത്ത തീര്‍ഥാടകരെയാണ് തട്ടിപ്പുസംഘങ്ങള്‍ വലയിലാക്കുന്നത്.നിരവധി തീർത്ഥാടകരാണ് പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ ഇത്തരത്തിൽ സൗദിയിൽ കുടുങ്ങിക്കിടക്കുന്നത്.
Read More » -
റമദാൻ; ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂർ മാത്രം
ദോഹ: റമദാന്‍ മാസത്തില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂറായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ റമദാനില്‍ ജോലിസമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് എല്ലാ മേഖലയിലും നോമ്ബുകാലത്ത് പരമാവധി ആറ് മണിക്കൂറില്‍ കൂടരുതെന്നാണ് ഇപ്പോള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ആഴ്ചയില്‍ ജോലിസമയം 36 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
Read More » -
കൊല്ലം ജില്ല പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കുടുംബ സംഗമവും നടത്തി
കുവൈറ്റ് സിറ്റി: കെ.ജെ.പി.എസ്. സാല്‍മിയ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും – കുടുംബ സംഗമവും 08-03-2024 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് മെട്രോ സൂപ്പര്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് കണ്‍വീനര്‍ ശ്രീ അജയ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട ഉല്‍ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ ബിജിമോള്‍ (ആര്യ) സ്വാഗതം ആശംസിക്കുകയും, എക്‌സിക്യൂട്ടീവ് അംഗം താരിഖ് അഹമ്മദ് അനുശോചനം പ്രമേയം അവതരിപ്പിച്ചു. യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍ അവതരിപ്പിച്ചു. സമാജം പ്രസിഡന്റ് അലക്‌സ് പുത്തൂര്‍, സമാജത്തിന്റെ ആരംഭവും – നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിശദികരിച്ചു. നിര്‍ജീവമായ യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുവാന്‍ ഏവരുടെയും സഹായം ആവിശ്യപ്പെട്ട് സമാജം ട്രഷറര്‍ തമ്പി ലൂക്കോസ് സമാജത്തിന്റെ വാര്‍ഷിക വിവര കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. വനിതാവേദി ചെയര്‍പേഴ്‌സണ്‍ രഞ്ജന ബിനില്‍ വനിതാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദികരിച്ചു. സമാജം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒഴിവുവന്ന ജോയിന്റ്…
Read More » -
ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാൻ ഒന്ന്
റിയാദ് :സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ട പശ്ചാത്തലത്തില്‍ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച മുതല്‍ റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സൗദി സുപ്രീം കൗൺസിൽ അറിയിച്ചു. ഉമ്മുല്‍ഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാല്‍ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീം കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറില്‍ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും സുപ്രീം കൗൺസിൽ അറിയിച്ചു
Read More » -
ഖത്തറില്‍ മലയാളി ബാലിക മരിച്ചു
ദോഹ: ഖത്തറില്‍ മലയാളി ബാലിക മരിച്ചു. ഖത്തറിലെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് ജന്നാ ജമീല എന്ന ഏഴു വയസ്സുകാരി മരിച്ചത്. കോഴിക്കോട് അരീക്കാട് വലിയപറമ്ബില്‍ മുഹമ്മദ് സിറാജ്-ഷബ്നാസ് ദമ്ബതികളുടെ മകളാണ്. പൊഡാര്‍ പേള്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജന്നാ. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരൻ മുഹമ്മദ് (പൊഡാര്‍ പേള്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്).
Read More »