റിയാദ്: മലപ്പുറം സ്വദേശി സൗദിയിലെ ജുബൈലില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടില്‍ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്ബതികളുടെ മകൻ ഷനില്‍ അച്ചൂർ (29) ആണ് മരിച്ചത്.
ജോലിയാവശ്യാർഥം ഖോബാറില്‍ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഖോബാറിലെ ഒരു കമ്ബനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയിരുന്നു.
ഭാര്യ: സുജിത, മകള്‍ തഷ്വിൻ ക്രിഷ്.