റിയാദ് :സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ട പശ്ചാത്തലത്തില്‍ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച മുതല്‍ റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സൗദി സുപ്രീം കൗൺസിൽ അറിയിച്ചു.
ഉമ്മുല്‍ഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാല്‍ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീം കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.
പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറില്‍ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും സുപ്രീം കൗൺസിൽ അറിയിച്ചു