NEWSPravasi

ഹൃദയഘാതത്തെ തുടര്‍ന്ന് സൗദിയിൽ ഇന്ത്യൻ ഡോക്ടര്‍ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ബത്ഹയിൽ ഇന്ത്യൻ ഡോക്ടർ മരിച്ചു. അല്‍ റയാൻ പോളിക്ലിനിക്കിലെ ഇൻറേണല്‍ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ (52) ആണ്  മരിച്ചത്.

അല്‍ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്റ്റ് ഡോ. ആശയാണ് ഭാര്യ. ഇരുവരും നേരത്തെ ജിദ്ദ നാഷനല്‍ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. ഒരു വർഷം മുമ്ബാണ് ഇവിടേക്ക് സ്ഥലം മാറിവന്നത്.

Signature-ad

മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: