Pravasi
-
മലയാളി വിദ്യാര്‍ഥി ഖത്തറില്‍ മരിച്ചു
ദോഹ: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ ചുഴലി സ്വദേശിയായ വിദ്യാർഥി ഖത്തറില്‍ മരിച്ചു. എം.ഇ.എസ് ഇന്ത്യൻ സ്‌കൂള്‍ വിദ്യാർഥിയും ചുഴലി പാറങ്ങോട്ട് ഷാജഹാന്റെ മകനുമായ മുഹമ്മദ് ഷദാൻ (10) ആണ് സിദ്ര ആശുപത്രിയില്‍ മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷദാൻ. പിതാവ്: ഷാജഹാൻ, മാതാവ്: ഹഫ്സീന.
Read More » -
മസ്തിഷ്കാഘാതം; ചെങ്ങന്നൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: ചെങ്ങന്നൂർ സ്വദേശി കുവൈത്തില്‍ അന്തരിച്ചു. ആലപ്പുഴ പണ്ടനാട് കൂടമ്ബള്ളത് സിജു കെ എബ്രഹാം (42) ആണ് മരിച്ചത്. മസ്തിഷ്കാഘാതം മൂലം മുബാറക് അല്‍ കബീർ ഹോസ്പിറ്റലില്‍ ഇന്ന് വെളുപ്പിന് 3 മണിക്കാണ് മരണം സംഭവിച്ചത്. ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജറായിരുന്നു. ഭൗതികശരീരം നാട്ടില്‍ എത്തിക്കുവാൻ ഒ ഐ സി സി കെയർ ടീം നടപടികള്‍ ആരംഭിച്ചു.
Read More » -
പ്രവാസി ‘ബാച്ചിലേഴ്സിനായി’ ചില പാചകക്കുറിപ്പുകൾ
പ്രവാസി ബാച്ചിലേഴ്സിന്റെ പാചകം പലപ്പോഴും രസകരമാണ്.ഒരു തക്കാളിയും സവാളയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ഉണ്ടെങ്കിൽ അവർ മുട്ടക്കറി വയ്ക്കും.ഇതുതന്നെയാണ് ചിക്കൻ കറിക്കും സാമ്പാറിനും എന്തിനേറെ മീൻ കറിക്കും അവർ ഉപയോഗിക്കുന്നത്. അതായത്, ഒന്നോരണ്ടോ തക്കാളിയും സവാളയും ഉണ്ടെങ്കിൽ പ്രവാസി ബാച്ചിലേഴ്സിനെ പോലെ പാചകവിദഗ്ദർ ഈ ഭൂലോകത്തില്ലെന്നർത്ഥം! വളരെ ചിലവ് ചുരുക്കി, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില പാചകപൊടിക്കൈകളാണ് നിങ്ങൾക്ക് വേണ്ടി ഇവിടെ അവതരിപ്പിക്കുന്നത്. ഒരു തക്കാളിയും ഒരു സവാളയും മതി അടിപൊളി കറിയുണ്ടാക്കാൻ ഒരു തക്കാളിയും ഒരു സവാളയും ചേര്‍ത്ത് വെറും അഞ്ച് മിനുട്ടിനുള്ളില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു കിടിലന്‍ കറി ഉണ്ടാക്കിയാലോ ? അല്ലെങ്കിൽ ചോറിനൊപ്പം ഒരു തൊടുകറി….? ചേരുവകള്‍ 1. സവാള – 1 എണ്ണം (അരിഞ്ഞത് ) 2.തക്കാളി – 1 എണ്ണം (അരിഞ്ഞത് ) 3. വെളുത്തുള്ളി – 1 അല്ലി 4. കറിവേപ്പില – 3 തണ്ട് 5. നാളികേരം – 4 ടീസ്പൂണ്‍…
Read More » -
മസ്കറ്റിൽ ലേബര്‍ ക്യാമ്ബിന് തീവെച്ച ബംഗാളി അറസ്റ്റില്‍
മസ്കറ്റ്: ലേബർ ക്യാമ്ബിന് തീവെച്ച പ്രവാസി തൊഴിലാളിയെ റോയല്‍ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ കാമില്‍ അല്‍ വാഫി വിലായത്തിലായിരുന്നു സംഭവം. ലേബർ ക്യാമ്ബിലെ തന്നെ താമസക്കാരനായ ഇയാള്‍ താമസിക്കുന്ന സ്ഥലം തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ശർഖിയ പോലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.
Read More » -
വാഹനാപകടം; ദുബായില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
പാലക്കാട്: ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കൊഴിക്കര പള്ളത്ത് ചേമ്ബില കടവില്‍ പിസി സുലൈമാന്റെ മകന്‍ അഷ്റഫ് (പിസി അസറു) ആണ് മരിച്ചത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ഞായറാഴ്ച രാവിലെ 5 മണിയോടെ ആണ് അപകടം നടന്നത്. ഭാര്യ: ആബിത. മക്കള്‍: നൗഷിദ, റിയ നസ്റിൻ, മുഹമ്മത് ഹാഷിം.
Read More » -
കുവൈറ്റില്‍ ഏഴു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
കുവൈറ്റില്‍ മലയാളി ബാലന്‍ മരിച്ചു. കണ്ണൂർ തലശേരി വെസ്റ്റ് എളേരി സ്വദേശി ഷാജി ജോസഫിന്റെയും ബിബിയുടെയും മകനായ ബെന്‍ ഡാനിയല്‍ ഷാജിയാണ് മരിച്ചത്.ഏഴു വയസായിരുന്നു പ്രായം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബെന്‍ കഴിഞ്ഞ ദിവസം ഫര്‍വാനിയ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സഹോദരങ്ങള്‍: സെറ ഷാജി, എയ്‌ഡൻ ഷാജി, ലിയോ ഷാജി.
Read More » -
ഇളവുകളുമായി ഖത്തര്‍ എയര്‍വേഴ്സ്; ഇന്നു മുതല്‍ മാര്‍ച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
ദോഹ: വേനൽക്കാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍ എയര്‍വേഴ്സ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അവധിയെന്ന ഓഫറുമായാണ് ഖത്തര്‍ എയര്‍വേഴ്സ് വേനല്‍ക്കാല ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ മാര്‍ച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും.ഇതിന് പുറമെ മാര്‍ച്ച് 8 വരെ പ്രത്യേക ഓഫറുകളുമുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകള്‍ക്ക് പ്രത്യേക പ്രൊമോ കോഡ് വഴി 500 ഖത്തര്‍ റിയാലും ജി.സി.സി ഇതര രാജ്യങ്ങളിലേക്ക് 1000 ഖത്തര്‍ റിയാലും ഇളവ് ലഭിക്കും. ജി.സി.സി ഇതര രാജ്യങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്ക് 1500 ഖത്തര്‍ റിയാല്‍ ഇളവ് ലഭിക്കുന്ന പ്രൊമോകോഡും ഖത്തര്‍ എയര്‍വേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ഇങ്ങനെ ബുക്ക് ചെയ്യാം.
Read More » -
സന്ദർശന വിസയില്‍ എത്തിയ കൊച്ചി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ നിര്യാതനായി
ദുബായ്: കൊച്ചി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെല്ലിക്കുഴി പാറേക്കാട്ട് മൂസാരുകുടിയില്‍ മീരാന്‍റെ മകൻ റഷീദ് (45) ആണ് മരിച്ചത്. സന്ദർശന വിസയില്‍ എത്തിയ ഇദ്ദേഹം ദേരയിലായിരുന്നു താമസം.മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ സംഘടനയായ ഹംപാസ് അറിയിച്ചു. ഖബറടക്കം പിന്നീട് നെല്ലിക്കുന്ന് ഖബർസ്ഥാനില്‍.മാതാവ്: ആമിന മീരാൻ. ഭാര്യ: ഷംന നെല്ലിക്കുഴി. മക്കള്‍: ഹന്ന,ഹാബി.
Read More » -
തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
റിയാദ്:തണുപ്പകറ്റാനായി മുറിയിൽ വിറക് കത്തിച്ചുറങ്ങിയ ഇന്ത്യക്കാരന് ദാരുണാന്ത്യം.ബീഹാറിലെ ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവ് (38) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിലാണ് സംഭവം. ഇദ്ദേഹത്തിന്റെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. അൽഖസീം പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്. അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്തത്. ബോബി ദേവിയാണ് മദൻലാലിന്റെ ഭാര്യ. മൂന്ന് മക്കൾ.
Read More » -
വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
അല്‍ഐന്‍: യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ മണ്ണൂപറമ്ബില്‍ മുഹമ്മദ് മുസ്തഫയുടെ മകൻ മുസവിർ (24) ആണ് മരിച്ചത്. അല്‍ഐൻ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. അല്‍ ഐൻ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
Read More »