Pravasi

  • ഇന്നത്തെ കോഴിക്കോട് -അല്‍ഐൻ – കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമയത്തില്‍ മാറ്റം

    കോഴിക്കോട്: ഞായറാഴ്ചത്തെ കോഴിക്കോട് -അല്‍ഐൻ – കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമയത്തില്‍ മാറ്റം. IX 335 വിമാനം കോഴിക്കോട് നിന്ന് ഉച്ചക്ക് 3:15ന് പുറപ്പെട്ട് വൈകിട്ട് 6:15ന് അല്‍ഐനില്‍ എത്തിച്ചേരും.അല്‍ഐനില്‍ നിന്ന് വൈകിട്ട് 7:15ന് പുറപ്പെട്ട് രാത്രി 12:25ന് കോഴിക്കോട് എത്തിച്ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രാവല്‍ ഏജൻസികളുമായോ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഓഫിസുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. സാധാരണ സമയക്രമമനുസരിച്ച്‌ കോഴിക്കോട് നിന്ന് രാവിലെ 9:10ന് പുറപ്പെട്ട് 11:50 അല്‍ഐനില്‍ എത്തുകയും തിരിച്ച്‌ അല്‍ഐനില്‍ നിന്ന് ഉച്ചക്ക് 12:50 ന് പുറപ്പെട്ട് വൈകിട്ട് ആറിന് കോഴിക്കോട് എത്തുകയും ചെയ്യുന്ന സര്‍വീസ് ആണിത്.

    Read More »
  • യുഎഇയില്‍ സ്‌പോണ്‍സര്‍ അറിയാതെ ജോലി ചെയ്താല്‍ വിസ റദ്ദാക്കും; തൊഴിലുടമയ്ക്ക് നഷ്ടമുണ്ടാക്കിയാലും ജോലി പോകും

    അബുദാബി: യുഎഇയില്‍ സ്‌പോണ്‍സര്‍ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ വിസ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴില്‍ കരാറിലെ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ പാടില്ല. വിസ മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാതെ മറ്റിടങ്ങളില്‍ ജോലി ചെയ്താലും തൊഴില്‍ കരാര്‍ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാനും അനുമതിയുണ്ട്. വിവിധ നിയമലംഘനങ്ങളില്‍ തൊഴില്‍ ഉടമയുടെ അധികാരത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രാലയം. വ്യാജ രേഖകള്‍ നല്‍കിയും വേഷം മാറിയും ജോലി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞാലും മുന്നറിയിപ്പില്ലാതെ തൊഴില്‍ കരാര്‍ റദ്ദാക്കാം. തൊഴിലുടമയക്ക് ഭീമമായ നഷ്ടം വരുത്തിയാലും മനഃപൂര്‍വം സ്വത്ത് നശിപ്പിച്ചാലും ഇതേ നടപടി സ്വീകരിക്കാം. ജോലിയുടെയും തൊഴിലിടത്തിന്റെയും സുരക്ഷയ്ക്ക് സ്ഥാപനം സ്വീകരിച്ച ആഭ്യന്തര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും തൊഴില്‍ കരാര്‍ റദ്ദാക്കി പിരിച്ചുവിടാം. തൊഴില്‍ കരാറിലെ അടിസ്ഥാന നിയമങ്ങള്‍ ലംഘിച്ചാല്‍ രേഖാമൂലം താക്കീത് നല്‍കണം. 2 തവണ മുന്നറിയിപ്പു നല്‍കിയിട്ടും ലംഘനം ആവര്‍ത്തിച്ചാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കാം. ജോലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പരസ്യമാക്കുന്നവര്‍ക്കും ജോലി പോകും. ജോലിസമയത്ത്…

    Read More »
  • ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

    തിരുവനന്തപുരം:ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി.ചെക്ക് ഇൻ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്. അതേസമയം എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ കാരണം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്.  വിമാനം റദ്ദാക്കിയതിന് പിന്നാലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിയത്.

    Read More »
  • ബിഗ് ടിക്കറ്റ് ആഴ്ച്ച നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടി മൂന്ന് മലയാളികള്‍

    അബുദാബി: ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ നാലു പേര്‍ക്ക് ആഴ്ച്ചതോറും ഒരു ലക്ഷം ദിര്‍ഹം നേടാം.ഈ ആഴ്ച്ചയിലെ ഭാഗ്യശാലികള്‍ നാലു പേരും ഇന്ത്യക്കാർ.അതിൽ മൂന്നു പേരും മലയാളികളാണ്. അജയ് വിജയൻ മലയാളിയായ അജയ് 2008 മുതല്‍ യു.എ.ഇയില്‍ താമസിക്കുന്നുണ്ട്. 41 വയസ്സുകാരനായ അദ്ദേഹം രണ്ടു കുട്ടികളുടെ പിതാവുമാണ്. എട്ട് വര്‍ഷമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കാറുണ്ടെന്ന് അജയ് പറയുന്നു. മുജീബ് പക്യാര മലയാളിയായ മുജീബ്, ഷാര്‍ജയില്‍ ഒരു കഫറ്റീരിയയില്‍ വെയിറ്ററായി ജോലിനോക്കുകയാണ്. രണ്ടു വര്‍ഷമായി ഏഴ് റൂംമേറ്റുകള്‍ക്ക് ഒപ്പമാണ് മുജീബ് ടിക്കറ്റ് എടുക്കുന്നത്. മുജീബിന്‍റെ ഭാര്യ ഗര്‍ഭിണിയാണ്, ആശുപത്രിയിലാണ് ഭാര്യ. ഇപ്പോള്‍ ഈ സമയത്ത് തന്നെ സമ്മാനം ലഭിച്ചതില്‍ മുജീബിന് സന്തോഷം. ഫിറോസ് കുഞ്ഞുമോൻ മൂന്നു മക്കളുടെ പിതാവാണ് മലയാളിയായ ഫിറോസ് കുഞ്ഞുമോൻ. അജ്‍മാനിലാണ് ഡ്രൈവറായി അദ്ദേഹം ജോലിനോക്കുന്നത്. പത്ത് വര്‍ഷമായി എല്ലാ മാസവും ഫിറോസ് ബിഗ് ടിക്കറ്റ് വാങ്ങും. 20 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്. തനിക്ക് ലഭിച്ച…

    Read More »
  • മസാജ്‍ സെന്ററുകളുടെ മറവില്‍ അനാശ്യാസ പ്രവര്‍ത്തനം; മലയാളികൾ ഉൾപ്പെടെ കുവൈത്തിൽ പിടിയിൽ

    കുവൈത്ത് സിറ്റി:മസാജ്‍ സെന്ററുകളുടെ മറവില്‍ അനാശ്യാസ പ്രവര്‍ത്തനം നടത്തിയ മലയാളികൾ ഉൾപ്പെടെ കുവൈത്തിൽ പിടിയിൽ.മസാജ്‍ സെന്ററുകളും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് പിടിയിലായത്. മഹ്ബൂല, മംഗഫ്, സാല്‍മിയ, ഹവല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇന്ത്യക്കാരടക്കം 30 പ്രവാസികളെ പിടികൂടിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു. മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രവാസികളെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

    Read More »
  • ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; മലയാളിക്ക് എട്ടര കോടി സമ്മാനം

    ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് എട്ടര കോടിയോളം രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം. ദുബായ് ജബല്‍ അലിയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ ചെറുവട്ടന്റവിട (36) എന്നയാളാണ് ഭാഗ്യവാന്‍. സഹോദരനും 9 സുഹൃത്തുക്കളുമൊത്താണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കിടും. കഴിഞ്ഞ ഒരു വര്‍ഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. ഓരോ പ്രാവശ്യവും ഓരോരുത്തരുടെ പേരിലാണ് ടിക്കറ്റെടുക്കുന്നത്. റസ്റ്ററന്റ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ പിആര്‍ഒയാണ് ഷംസുദ്ദീന്‍. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 216 ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവര്‍ ബിഎംഡബ്ല്യു എക്‌സ്5 എം50 െഎ കാര്‍ സമ്മാനം നേടി. ദുബായില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ ടിക്കറ്റെടുത്തത്. ദുബായില്‍ താമസിക്കുന്ന തങ്കച്ചന്‍ യോഹന്നാന്‍ (60) ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്സ്റ്റര്‍ എസ് മോട്ടോര്‍ ബൈക്കും സമ്മാനം നേടി. റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ വാച്ച്മാന്‍ ആയ…

    Read More »
  • ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

    റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.

    Read More »
  • ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയത്തില്‍ മാറ്റം

    ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിപ്പ്. പുതിയ പ്രവൃത്തി സമയം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം 4.30 വരെയാണ്. മുമ്പ് ഇത് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയായിരുന്നു. കോണ്‍സുലാര്‍ സേവനങ്ങളുടെ സമയവും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ 11.15 വരെ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയമാണ്. പാസ്‌പോര്‍ട്ട്, വിസ, പിസിസി ഉള്‍പ്പെടെയുള്ള രേഖകളുടെ വിതരണം ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.15 വരെയാകും.

    Read More »
  • യുവമന്ത്രിക്കായി ഷെയ്ഖ് മുഹമ്മദിന്റെ പോസ്റ്റ്; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

    അബുദാബി: യുവമന്ത്രിക്കായുള്ള യുഎഇയുടെ അന്വേഷണത്തില്‍ 7 മണിക്കൂറിനകം ലഭിച്ചത് 4700 അപേക്ഷകള്‍! യുവജന മന്ത്രിയെ ആവശ്യമുണ്ടെന്ന് കാണിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇട്ട പോസ്റ്റാണ് ഇത്രയും പ്രതികരണം ലഭിച്ചത്. യുഎഇ ഒരു യുവജന മന്ത്രിയെ തേടുന്നു. യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആണ് രാജ്യം തിരയുന്നത്. കഴിവുള്ള സത്യസന്ധരായ സ്വദേശികള്‍ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയില്‍ [email protected]  വഴി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ രാജ്യത്തിന്റെ യുവജന മന്ത്രിയാകും. എന്നായിരുന്നു പോസ്റ്റിന്‍െ്‌റ ഉള്ളടക്കം. യുഎഇയെക്കുറിച്ച് അറിവുണ്ടാകുക, രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ധീരനും ശക്തനുമാകുക, രാജ്യസേവനത്തില്‍ അഭിനിവേശം ഉള്ളവരാകുക എന്നതാണ് പ്രധാന നിബന്ധന. അടുത്ത തലമുറയിലെ നേതാക്കളെ വളര്‍ത്തുന്നത് യുഎഇ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 2016ല്‍ ഷമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്റൂയി 22-ാം…

    Read More »
  • മന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടോ? യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ദുബായ്‌ ഭരണാധികാരി

    ദുബായ്:യുവജന മന്ത്രിയാകാന്‍ താല്‍പ്പര്യമുള്ള യുഎഇയിലെ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവയെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക,യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുക എന്നിവയാണ് യുവജന മന്ത്രിയാകാനുള്ള യോഗ്യതയായി പറയുന്നത്. കൂടാതെ ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച്‌ അവബോധവും ഉണ്ടായിരിക്കണം. മാത്രവുമല്ല വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം. യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് [email protected] എന്ന വിലാസത്തില്‍ അയയ്ക്കണം- അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

    Read More »
Back to top button
error: