KeralaNEWSPravasi

ഗള്‍ഫില്‍ നിന്ന് 10000 രൂപയ്ക്ക് കേരളത്തിലെത്താം; കപ്പൽ സർവീസിന്റെ  ആദ്യ നടപടിയുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ച്‌ സംസ്ഥാന സർക്കാർ.

വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാകപ്പല്‍ സർവീസ് നടത്താൻ താത്പര്യമുള്ളവരില്‍ നിന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 22ന് വൈകിട്ട് മൂന്നിന് മുമ്ബായി അപേക്ഷകള്‍ ഓണ്‍ലൈനായും അല്ലാതെയും സമർപ്പിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

Signature-ad

www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ, കേരള മാരിടൈം ബോർ‌ഡ്, ടി.,ി 11/1666 (4&5), ഒന്നാംനില, മുളമൂട്ടില്‍ ബില്‍ഡിംഗ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം എ-695010 എന്ന വിലാസത്തിലോ 9544410029 എന്ന ഫോണ്‍ നമ്ബരിലോ ബന്ധപ്പെടണം. [email protected] ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും.

പതിനായിരം രൂപയ്ക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്, ഭക്ഷണം, വിനോദപരിപാടികൾ ഉൾപ്പെടെ മൂന്നു ദിവസത്തെ യാത്രയാണ് പദ്ധതിയിലുള്ളത്. കപ്പല്‍ സർവീസ് യാഥാർത്ഥ്യമായാല്‍ ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉപയോഗപ്രദമാകും.

Back to top button
error: