NEWSPravasi

നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഹൃദയാഘാതം; ദീര്‍ഘകാലത്തെ പ്രവാസത്തിനൊടുവില്‍ നോവായി വര്‍ക്കല സ്വദേശി

റിയാദ്: നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലില്‍ നഹാസ് മുഹമ്മദ് കാസിമാണ് മരിച്ചത്.

ഡ്രൈവറായിരുന്ന നഹാസ് ഫെബ്രുവരി 10 നാണ് മരിച്ചത്. പ്രവാസം അവസാനിപ്പിച്ച്‌ അന്ന് രാത്രി 12നുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.

Signature-ad

അതിന് നാലുദിവസം മുമ്ബ് നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തില്‍ എത്തിയെങ്കിലും എക്സലേറ്ററില്‍ മറിഞ്ഞുവീണ് മുഖത്ത് പരിക്കേറ്റതിനാല്‍ യാത്ര നീട്ടിവെക്കുകയായിരുന്നു. വീഴ്ചയില്‍ പൊട്ടിയ ചുണ്ടിന് ശസ്ത്രക്രിയ നടത്തി യാത്രചെയ്യാൻ കഴിയുന്ന സ്ഥിതിയായപ്പോഴാണ് വീണ്ടും ടിക്കറ്റ് ശരിയാക്കിയത്. രണ്ട് വർഷം മുമ്ബ് മൂത്തമകൻ ബൈക്ക് അപകടത്തില്‍ മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു നഹാസ്.

Back to top button
error: