NEWSPravasi

ഉംറയുടെ പേരിലും തട്ടിപ്പ്; ഇരയായത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി തീര്‍ഥാടകര്‍

റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്.

സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പാസ്‌പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ തട്ടിപ്പിനിരയായി.

 

Signature-ad

തനിച്ചെത്തുന്ന ഉംറ തീര്‍ഥാടകരെയാണ് സംഘം കെണിയില്‍പെടുത്തുന്നത്. തീര്‍ഥാടകര്‍ വിമാനത്താവളത്തിലിറങ്ങുന്നതോടെ ജിദ്ദയിലും മക്കയിലും ട്രാന്‍സ്‌പോര്‍ട്ട് സേവനം നല്‍കുന്ന പ്രമുഖ കമ്ബനിയുടെ വേഷമണിഞ്ഞ സംഘം സൗജന്യ ഓഫറുമായി സമീപിക്കും. ശേഷം പാസ്‌പോര്‍ട്ടും രേഖകളും കൈപ്പറ്റും.

 

സര്‍ക്കാറിന്റെ സൗജന്യ സേവനമായതിനാലാണ് ഇത്തരത്തില്‍ വേണ്ടിവരുന്നതെന്നാണ് ഇവര്‍ ഇതിനായി പറയുന്നത്.നിലവില്‍ വിമാനത്താവളങ്ങളില്‍ നിന്നോ ബസ് സ്‌റ്റേഷനുകളില്‍ നിന്നോ സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളൊന്നും ലഭ്യമല്ല.

 

ഇതറിയാത്ത തീര്‍ഥാടകരെയാണ് തട്ടിപ്പുസംഘങ്ങള്‍ വലയിലാക്കുന്നത്.നിരവധി തീർത്ഥാടകരാണ് പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാതെ ഇത്തരത്തിൽ സൗദിയിൽ കുടുങ്ങിക്കിടക്കുന്നത്.

Back to top button
error: