പാലക്കാട്: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശിനിയായ യുവതി ഒമാനില്‍ വച്ച് മരിച്ചു. കഞ്ചിക്കോട് പുതുശേരി കുരുടിക്കാട് ഉദയ നഗര്‍ കൃഷ്ണകൃപയിലെ സ്മിത (43) ആണ് മരിച്ചത്.
ഗൂബ്രയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പിതാവ്: ശിവദാസന്‍. മാതാവ്: ഗിരിജ. ഭര്‍ത്താവ്: രതീഷ് പാറക്കോട് മക്കള്‍: അഭിഷേക്, അക്ഷജ്.