മസ്കറ്റ്: താമസ സ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒമാനില്‍ വാഹനമിടിച്ച് കൊല്ലം സ്വദേശി മരിച്ചു.
കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കെതില്‍ സുനില്‍ കുമാർ (47) ആണ് വടക്കൻ ബാത്തിന മേഖലയിലെ സഹമില്‍ മരിച്ചത്.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. റദ്ദയില്‍ കെട്ടിട നിർമാണ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: അഴകേശൻ. മാതാവ്: മീനാക്ഷി. ഭാര്യ: മായ. മക്കള്‍: മിഥുൻ, അദ്വൈത്.
സഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.