NEWSPravasi

അബുദാബി ബിഗ് ടിക്കറ്റിൽ  1.5 കോടി ദിർഹം നേടി മലയാളി

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളോളം സമ്മാനം നേടിയവർ മറ്റാരുമില്ല.ഇപ്പോഴിതാ അബുദാബി ബിഗ്ടിക്കറ്റിന്റെ ജാക്പോട്ട് സമ്മാനം നേടിയതും പ്രവാസി മലയാളിയാണ്.
അബുദാബി ബിഗ് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിർഹത്തിന്റെ (33.89 കോടി രൂപ) സമ്മാനമാണ് മലയാളിയായ രാജീവിനെ തേടിയെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും നേടാനായിട്ടില്ലെന്ന് അല്‍ ഐനില്‍ ആർക്കിടെക്ചറല്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രാജീവ് പറഞ്ഞു.
ഭാര്യയ്ക്കും അഞ്ചും എട്ടും വയസ്സുള്ള രണ്ട് മക്കള്‍ക്കുമൊപ്പമാണ് രാജീവ് അൽ ഐനിൽ താമസിക്കുന്നത്.സമ്മാനാർഹനായെന്ന് അധികൃതർ അറിയച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്നും, സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു.

“10 വർഷത്തിലേറെയായി ഞാൻ അല്‍ ഐനിലാണ് താമസിക്കുന്നത്. കഴിഞ്ഞ 3 വർഷമായി ടിക്കറ്റും എടുക്കാറുണ്ട്. ഇതാദ്യമായാണ് എനിക്ക് ലോട്ടറി അടിക്കുന്നത്. ഇത്തവണ ഞാനും ഭാര്യയും 7, 13 നമ്ബറുകളുള്ള ടിക്കറ്റുകളാണ് എടുത്തത്. അത് ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതികളാണ്. രണ്ട് മാസം മുൻമ്ബ്, ഇതേ കോമ്ബിനേഷനുള്ള നമ്ബറില് എനിക്ക് 10 ലക്ഷം ദിർഹം നഷ്ടമായി. എന്നാൽ ഇത്തവണ ഭാഗ്യംതേടിയെത്തി,” രാജീവ് പറഞ്ഞു.

 

Signature-ad

 

രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ ഓഫറിലൂടെ മറ്റു നാല് ടിക്കറ്റുകള്കൂടി സൗജന്യമായി ലഭിച്ചെന്നും, എപ്പോഴും ടിക്കറ്റെടുക്കുമ്ബോള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാറുണ്ടെങ്കിലും ഇത്തവണ ആറ് ടിക്കറ്റെടുത്തകൊണ്ട് നല്ല വിജയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും രാജീവ് കൂട്ടിച്ചേർത്തു.

 

പലതവണ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതേവരെ ഭാഗ്യം കനിഞ്ഞിട്ടില്ലാത്ത രാജീവ്, മക്കളുടെ ജനനത്തീയതിയിലാണ് വീണ്ടും ഒരു പരീക്ഷണം നടത്തിയത്. എന്നാല്‍ ഇത്തവണ ഭാഗം രാജീവിനെ തുണച്ചു. അബുദാബി ബിഗ്ടിക്കറ്റിന്റെ ജാക്പോട്ട് സമ്മാനമാണ് ഈ പ്രവാസി മലയാളിയെ തേടിയെത്തിയത്.

Back to top button
error: