Pravasi
-
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടി; പ്രവാസിയെ ഒരു വര്‍ഷം തടവിന് ശേഷം നാടുകടത്തും
റിയാദ്: സൗദി അറേബ്യയില്‍ വ്യാജ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ പ്രവാസിക്കെതിരേ നടപടി. പ്രതിക്ക് കോടതി ഒരു വര്‍ഷം തടവും പിഴ ശിക്ഷയും വിധിച്ചു. ശിക്ഷാ കാലയളവ് പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. അക്രഡിറ്റേഷന് ലഭിക്കുന്നതിനായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് തെളിഞ്ഞത്. സ്വന്തം രാജ്യത്തെ സര്‍ക്കാര്‍ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരിലുള്ള മെക്കാനിക്കല്‍ ടെക്നോളജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് പ്രതി സമര്‍പ്പിച്ചിരുന്നത്. സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കോടതിയില്‍ ഫയല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
Read More » -
യു.എസില്‍ ജിമ്മില്‍വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
വാഷിങ്ടണ്‍: യുഎസിലെ ജിമ്മില്‍ വച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. വാല്‍പാറൈസോ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി തെലങ്കാന സ്വദേശി വരുണ്‍ രാജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29ന് ഇന്ഡ്യാനയിലായിരുന്നു സംഭവം. ജിമ്മില്‍ വെച്ച് ജോര്‍ദാന്‍ അന്ഡ്രാഡ് എന്നയാള്‍ വരുണിനെ ആക്രമിക്കുകയായിരുന്നു. വരുണിന്റെ തലയ്ക്ക് ജോര്‍ദാന്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. മസാജ് റൂമില്‍ വച്ചുണ്ടായ പ്രശ്നത്തിനിടെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പ്രതി ആന്‍ഡ്രേഡ് പൊലീസിനോടു പറഞ്ഞത്. വാല്‍പാറൈസോ സര്‍വകലാശാലയാണ് വിദ്യാര്‍ഥിയുടെ മരണവിവരം അറിയിച്ചത്.
Read More » -
സെല്‍ഫിക്ക് പോസ് ചെയ്ത് ഷെയ്ഖ് മുഹമ്മദ്; ചിത്രങ്ങള്‍ വൈറലാക്കി നെറ്റിസണ്‍സ്
ദുബായ്: അബുദാബിയില്‍ നടന്ന പുതിയ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന്റെ ആദ്യ സെഷനില്‍ ‘എമിറാത്തി ചില്‍ഡ്രന്‍സ് പാര്‍ലമെന്റി’ലെ കുട്ടികള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്. കുട്ടികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആണ് ഫോട്ടോക്ക് പോസ് ചെയ്തത്. കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരു വേദിയാണ് ഇത്. തീരുമാനങ്ങള്‍ എടുക്കുന്ന വേളയില്‍ അവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് വ്ണ്ടിയാണ് എമിറാത്തി ചില്‍ഡ്രന്‍സ് പാര്‍ലമെന്റി (ഇസിപി) രൂപീകരിച്ചത്. കുട്ടികള്‍ക്ക് സമൂഹത്തില്‍ വലിയ പ്രാധാന്യം ഉണ്ട്. അവര്‍ വളര്‍ന്നു വരുന്ന തലമുറയാണ്. സാമൂഹിക ഉത്തരവാദിത്തങ്ങള്‍ സജീവമായി നിറവേറ്റാനും വികസനത്തിനും വലിയ സംഭാവന കുട്ടികള്‍ നല്‍കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യം ഉണ്ടായിരിക്കണം. അവര്‍ക്ക് സ്വന്തമായി പ്രതികരിക്കാനും സംസാരിക്കാനും ഇതിലൂടെ സാധിക്കും. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ്, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഘോബാഷ്,…
Read More » -
വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ജോർദ്ദാനിൽ മലയാളി യുവാവ് മരിച്ചു
അമ്മാൻ: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ജോർദ്ദാനിൽ മലയാളി യുവാവ് മരിച്ചു.സൗദി അതിര്‍ത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്റെ മകന് ഹബീബ് എന്ന അബിയാണ് (39) മരിച്ചത്. ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദ്ദാനിലേക്ക് പോകുന്നതിനിടയിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇവിടുത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സക്കീന, ഭാര്യ: ഷംന, മക്കള്‍: മെഹ്സിന്, ഇസ്ര.
Read More » -
മലയാളി നഴ്സ് ബഹ്റൈനില്‍ നിര്യാതയായി
മനാമ: മലയാളി നഴ്സ് ബഹ്റൈനില്‍ നിര്യാതയായി.സല്‍മാനിയ ആശുപത്രിയിലെ നേഴ്സായ അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടില്‍ ഡീന ടോണിയാണ് (45)നിര്യാതയായത്. അര്‍ബുദബാധിതയായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പീച്ചി വെപ്പിനത്ത് വീട്ടില്‍ സാമുവേലിന്റെയും മേരിയുടേയും മകളും ബഹ്റൈൻ കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയുമാണ്. ഭര്‍ത്താവ്: ടോണി (ബഹ്റൈൻ). മക്കള്‍: ബോസ്കോ ടോണി, ക്രിസ്റ്റോ ടോണി (ഇരുവരും ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ഥികള്‍).
Read More » -
സൗദി നിയന്ത്രണം നീക്കി; ഏത് രാജ്യക്കാര്‍ക്കും ഇനി ബിസിനസ് വിസിറ്റ് വിസ
റിയാദ്: ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗദി അറേബ്യയിലേക്ക് ബിസിനസ് വിസിറ്റ് വിസ അനുവദിക്കാന്‍ തീരുമാനം. നിക്ഷേപകര്‍ക്കായുള്ള സന്ദര്‍ശക വിസ നിലവില്‍ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് എടുത്തുകളയാന്‍ വിദേശകാര്യവകുപ്പും നിക്ഷേപ മന്ത്രാലയവും ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇനി മുതല്‍ സൗദിയിലേക്ക് മുഴുവന്‍ രാജ്യങ്ങളില്‍നിന്നും ബിസിനസ് വിസിറ്റ് വിസ അനുവദിക്കുമെന്നും വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായും നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോം വഴി ലളിതമായ നടപടികളിലൂടെ എളുപ്പത്തില്‍ വിസ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതും വേണ്ടിയാണ് എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അനായാസം ബിസിനസ് വിസിറ്റ് വിസ ലഭ്യമാക്കുന്നത്. ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുക, വിദേശനിക്ഷേപം ആകര്‍ഷിക്കുക എന്നിവ സൗദി വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനാണിത്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ ജൂലൈയില്‍ സൗദി വിസിറ്റിങ് ഇന്‍വെസ്റ്റര്‍ വിസ ആരംഭിച്ചിരുന്നു. സൗദിയെ ആകര്‍ഷകമായ ഒരു മുന്‍നിര നിക്ഷേപ രാജ്യമാക്കി…
Read More » -
സൗദി ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നത് 40 മലയാളികളടക്കം 115 ഇന്ത്യൻ തടവുകാര്‍
റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ജയിലുകളിലായി 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. വിവിധ കുറ്റകൃത്യങ്ങളിലാണ് ഇവർ തടവിൽ കഴിയുന്നതെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിെൻറ ജയിൽ സന്ദർശനത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ പ്രതിയായി 14 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. വാഹനാപകട കേസിൽ മോചനദ്രവ്യം നൽകാൻ കഴിയാത്തതിന്റെ പേരിൽ പ്രതിയായ ഒരാളും മയക്കു മരുന്നുകളുടെ ഉപയോഗം, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽ പെട്ടവരും ജോലിസ്ഥലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവരും സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയവരും നിയമലംഘകരെ സംരംക്ഷിച്ചവരും മോഷണകുറ്റം ചുമത്തപ്പെട്ടവരുമാണ് ജയിലുകളിലുള്ളത്. മദ്യപിച്ച് വാഹനമോടിച്ചു പൊലീസ് വാഹനം കേടുവരുത്തിയ ഒരു മലയാളിയും ഇതിൽ ഉൾപ്പെടുന്നു. പതിവിലും വിപരീതമായി കൂടുതൽ ആളുകൾ മലയാളികളാണ്. അടുത്തകാലത്ത് മയക്കുമരുന്ന് നിയന്ത്രണ കാമ്പയിനെ തുടർന്ന് പിടിയിലായവരാണ് മലയാളികളിൽ അധികവും. എട്ടും പത്തും വർഷം ജയിൽശിക്ഷയും വലിയ തുക പിഴയുമാണ് മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടവർക്ക്…
Read More » -
അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 45 കോടി പ്രവാസിക്ക്; ഒമ്പത് സമ്മാനങ്ങൾ ഇന്ത്യക്കാര്‍ക്ക്
അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന സിറിയയില്‍ നിന്നുള്ള അസ്മി മറ്റാനിയസ് ഹുറാനി ആണ് 175573 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം ഒക്ടോബര്‍ 24ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അസ്മിയെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് 272084 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സനില്‍കുമാര്‍ പടിഞ്ഞാറെകുത്ത് പുരുഷോത്തമന് ആണ്. മൂന്നാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് ഇന്ത്യക്കാരനായ പ്രബേഷ് പൂവത്തോടിക്കയില്‍ ആണ്. ഇദ്ദേഹം വാങ്ങിയ 053245 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയില്‍…
Read More » -
കുവൈത്തില്‍ ഈ വർഷത്തോടെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം കൈവരിക്കുമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വർഷത്തോടെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം കൈവരിക്കുമെന്ന് റിപ്പോർട്ട്. കുവൈത്തിവത്കരണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും നീട്ടിവെക്കണമെന്നുമുള്ള നിരവധി സർക്കാർ ഏജൻസികളുടെ അഭ്യർത്ഥന സർക്കാർ ഇതിനകം തള്ളിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പത്ത് മേഖലകൾ സമ്പൂർണമായി കുവൈത്തിവത്കരിക്കുകയും എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളിലും പ്രവാസികളെ മാറ്റി പൗരന്മാരെ നിയമിക്കുകയും ചെയ്യും. ഐടി, മറൈൻ, മീഡിയ, പബ്ലിക്ക് റിലേഷൻസ്, തുടങ്ങിയ മേഖലകളിലാണ് അതിവേഗ നടപടികൾ പുരോഗമിക്കുന്നത്. സർക്കാർ മേഖലയിലെ കുവൈത്തികളും അല്ലാത്തവരുമായ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 4,746,000 ആണ്. അതിൽ 76.0 ശതമാനവും കുവൈത്തികളാണ് എന്നാണ് കണക്കുകൾ.
Read More » -
അബുദാബി വിമാനത്താവളം ഇനി അറിയപ്പെടുക പുതിയ പേരില്‍
അബുദാബി: പേര് മാറ്റാനൊരുങ്ങി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും ഇനിമുതൽ അബുദാബി വിമാനത്താവളം അറിയപ്പെടുക. അന്തരിച്ച മുൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിൻ സുല്‍ത്താൻ അല്‍ നഹ്യാനോടുള്ള ബഹുമാനാര്‍ത്ഥമാണ് അബുദാബി എയര്‍പോര്‍ട്ടിന് പുതിയ പേര് നല്‍കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് പുതിയ പേര്. അടുത്ത വര്‍ഷം ഫെബ്രുവരി ഒമ്ബത് മുതല്‍ പുതിയ പേരിലാകും വിമാനത്താവളം അറിയപ്പെടുക.അതേസമയം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്നു മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 15 അന്താരാഷ്ട്ര വിമാനക്കമ്ബനികളും നവംബര്‍ ഒന്ന് മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കും.
Read More »