NEWSPravasi

‘കുട’യുടെ ഇഫ്താര്‍ സംഗമം

കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ലാ സംഘടനകളുടെ കുവൈറ്റിലെ കൂട്ടായ്മ കുട ( Kerala United District Association -KUDA) ഇഫ്താര്‍ സംഗമം 2024 അബ്ബാസ്സിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.

ജനറല്‍ കണ്‍വീനര്‍ അലക്‌സ് പുത്തൂരിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം ഡോ.അമീര്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ഫൈസല്‍ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഇഫ്താര്‍ കണ്‍വീനര്‍ എം.എ നിസ്സാം സ്വാഗതമാശംസിച്ച ചടങ്ങിന് ബിനോയി ചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. കണ്‍വീനര്‍മാരായ സേവ്യര്‍ ആന്റെണി, നജീബ്.പി.വി, ഹമീദ് മധൂര്‍, അഡ്വ.മുഹമ്മദ് ബഷീര്‍ ,സിറില്‍ അലക്‌സ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Signature-ad

മുന്‍ ഭാരവാഹികളായ സത്താര്‍ കുന്നില്‍, പ്രേംരാജ്, ചെസില്‍ ചെറിയാന്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കാള്‍, 14 ജില്ലാ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരളത്തിന്റെ സാമൂഹിക മൈത്രിയുടെ നേര്‍സാഷ്യമായ ചടങ്ങില്‍ നോമ്പുതുറയും നടത്തപ്പെട്ടു

 

Back to top button
error: