Pravasi
-
വേദന സംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയില്‍ പിടിയില്‍
റിയാദ്:കുറിപ്പടിയില്ലാതെ വേദന സംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയില്‍ പിടിയില്‍. ഖമീസ് മുഷൈത്തില്‍ നിന്ന് ബസില്‍ ഉംറക്ക് പുറപ്പെട്ട യുവാവാണ് പിടിയിലായത്. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്ന് കൈവശം വച്ചതിനാണ് കഴിഞ്ഞ ദിവസം മലയാളി യുവാവ് പിടിയിലായത്. ഏതാനും ദിവസം മുമ്ബ് ഇദ്ദേഹം നാട്ടില്‍ നിന്നു കൊണ്ടുവന്ന മരുന്നാണ് പിടികൂടിയത്. നടുവേദന മാറാന്‍ നാട്ടില്‍ നിന്ന് ഡോക്ടര്‍ കുറിച്ചുകൊടുത്ത ഗാബാപെന്റിന്‍ എന്ന വേദന സംഹാരിയാണ് പിടിച്ചെടുത്തത്.ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതിരുന്നതാണ് വിനയായത്. (പ്രതീകാത്മക ചിത്രം)
Read More » -
സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിർബന്ധം: സ്ത്രീകള്‍ പര്‍ദ്ദ അല്ലെങ്കില്‍ പാന്‍റ് ധരിക്കണം
റിയാദ്: സൗദി അറേബ്യയില്‍ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തി. ഏപ്രില്‍ 27 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്, കൂടെ ഷൂവും നിർബന്ധം. തലയില്‍ ശമാഗ്/ഗത്റ എന്നിവ ധരിക്കാം. അതില്ലെങ്കില്‍ തൊപ്പി ധരിക്കണം. തൊപ്പിയുടെ നിറം കറുത്തതാകണം. ദേശീയ വസ്ത്രമല്ലെങ്കില്‍ കറുത്ത പാന്‍റും ബെല്‍റ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടുമാണ് യൂണിഫോം. സ്ത്രീകള്‍ക്കുള്ള യൂണിഫോം പർദ്ദ (അബായ)യും ഷൂവുമാണ്. ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാം. തൊപ്പി കറുത്തതായിരിക്കം. പർദ്ദ ധരിക്കുന്നില്ലെങ്കില്‍ കറുത്ത നീളമുള്ള പാന്‍റും കറുത്ത ബെല്‍റ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടും ധരിക്കണം. കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേരും എംബ്ലവും ഡ്രൈവറുടെ പേരും ഫോട്ടോയും പതിച്ച തിരിച്ചറിയല്‍ കാർഡും പുരുഷ, സ്ത്രീ ഡ്രൈവർമാർ ധരിക്കണം. ജനറല്‍ ട്രാൻസ്പോർട്ട് അഥോറിറ്റിയാണ് യൂണിഫോമിന് അംഗീകാരം നല്‍കിയത്.
Read More » -
ലഗേജില്‍ കഞ്ചാവുമായെത്തിയ യുവാവ് ദുബൈ വിമാനത്താവളത്തില്‍ പിടിയിൽ
ദുബൈ: ലഗേജില്‍ കഞ്ചാവുമായെത്തിയ യുവാവ് ദുബൈ വിമാനത്താവളത്തില്‍ കയ്യോടെ പിടിയില്‍. കഞ്ചാവും കഞ്ചാവ് ചെടി കട്ട് ചെയ്യാനായി നിര്‍മ്മിച്ച ഉപകരണവുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എയര്‍പോര്‍ട്ട് കസ്റ്റംസ് ആണ് ഇയാളെ പ്രാഥമിക കോടതിയില്‍ ഹാജരാക്കിയത്. യുവാവിന് കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. പിഴക്ക് പുറമെ ഇയാളെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനും കോടതി ഉത്തരവിട്ടു. യുഎഇയ്ക്ക് പുറത്ത് ഉപയോഗിച്ചിരുന്ന കഞ്ചാവ് യുഎഇയിലേക്കുള്ള യാത്രയില്‍ ലഗേജില്‍ അബദ്ധത്തില്‍ അകപ്പെട്ടതാണെന്നാണ് യുവാവ് പറഞ്ഞത്. 25കാരനായ യൂറോപ്യന്‍ പൗരനാണ് പിടിയിലായത്.
Read More » -
സൗദിയിൽ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യത
റിയാദ്: സൗദിയിൽ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ കാറ്റിനും മഴക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കി.മീറ്റർ വരെ വേഗത്തില്‍ വീശുന്ന കാറ്റ്, കുറഞ്ഞ ദൃശ്യപരത, പൊടിപടലമുണ്ടാക്കുന്ന കാറ്റ്, മഴ എന്നിവ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്ന് കേന്ദ്രം കാലാവസ്ഥ റിപ്പോർട്ടില്‍ പറയുന്നു. റിയാദ്, ഖസിം, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ, രാജ്യത്തിന്റെ വടക്കൻ അതിർത്തിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നു. വടക്കൻ അതിർത്തിയിലും തുറൈഫ്, അല്‍ ജൗഫ്, ഖുറയാത്ത് ഭാഗങ്ങളിലും മഴയ്ക്കൊപ്പം കാറ്റിനു സാധ്യതയുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
Read More » -
യുഎഇയില്‍ 100 ലാഷർ ഒഴിവ്; യോഗ്യത പത്താം ക്ലാസ്
ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ പോർട്ടില്‍ 100 ലാഷർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് ജയം. 12 വർഷം തുറമുഖ മേഖലയില്‍ പരിചയം, മികച്ച ശാരീരികക്ഷമത. അപേക്ഷിക്കേണ്ട. പ്രായം: 23-38. ബയോഡേറ്റ, സർട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ ജനുവരി 27 വരെ [email protected] എന്ന ഇ-മെയിലില്‍ അയയ്ക്കാം. www.odepc.kerala.gov.in
Read More » -
അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് ഒന്നര മണിക്കൂർ ; യുഎഇയുടെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇത്തിഹാദ് റെയില്‍ വരുന്നു
അബുദാബി: മിഡില്‍ ഈസ്റ്റിലെ ഗതാഗത മേഖലയില്‍ നിര്‍ണായക മാറ്റത്തിന് കളമൊരുക്കി ഇത്തിഹാദ് റെയില്‍ വരുന്നു.യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍. യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ അബുദാബി, അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ് എന്നീ നഗങ്ങളിലൂടെ റെയില്‍ കടന്നുപോകും. യാത്രാ സര്‍വീസ് തുടങ്ങുന്ന തിയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഇത്തിഹാദ് റെയില്‍ യാത്രക്കാരുമായുള്ള പരീക്ഷണ ഓട്ടം നടത്തി.അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റും ഫുജൈറയിലേക്ക് ഒന്നര മണിക്കൂറുമാണ് എടുത്തത്. സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ പൗരൻമാർക്കും, വിദേശികൾക്കും മറ്റു എമിറേറ്റിൽ പോയി ജോലി ചെയ്യാൻ സാധിക്കും. അബുദാബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ ദന്നയിലേക്ക് വരെ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും. നിർമാണം പൂർത്തിയായാല്‍ 1200 കിലോമീറ്ററാകും ഇത്തിഹാദ്…
Read More » -
ജിദ്ദ കോർണിഷിൽ തീരത്തേക്ക് അടിച്ചുകയറി കൂറ്റൻ തിരമാലകൾ; ജാഗ്രതാ നിർദ്ദേശം
ജിദ്ദ: സൗദിയിലെ ജിദ്ദ കോർണിഷിൽ തീരത്തേക്ക് അടിച്ചുകയറി കൂറ്റൻ തിരമാലകൾ.സുനാമിയെ അനുസ്മരിക്കും വിധം വലിയ ഉയരത്തില്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറുകയായിരുന്നു. രണ്ടര മീറ്ററിലധികം കടല്‍ തിരമാലകള്‍ ഉയർന്നതായാണ് റിപ്പോർട്ട്. ഹയ്യ് ശാത്വിഅ് രണ്ടിന് മുന്നിലുള്ള കോർണിഷിനോട് ചേർന്നുള്ള റോഡുകളിലേക്കാണ് കൂടുതല്‍ വെള്ളം കയറിയത്. മുൻകരുതലായി ട്രാഫിക് വകുപ്പ് പ്രദേശത്തേക്കുള്ള ഗതാഗതത്തിന് താല്‍കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ നഗരത്തിലെ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും തീരപ്രദേശങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും വെള്ളം നിറഞ്ഞ തെരുവുകളിലൂടെ യാത്ര ചെയ്യരുതെന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. ചില മേലഖയില്‍ കാലാവസ്ഥ മാറ്റമുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് മീൻപിടുത്തക്കാരോടും ഉല്ലാസത്തിനെത്തുന്നവരോടും ബോർഡർ ഗാർഡും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
ന്യൂനമര്‍ദ്ദം;ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
മസ്കറ്റ്: ന്യൂനമർദത്തിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 10-20 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നും മുസന്ദം ഗവർണറേറ്റില്‍ വാദികള്‍ നിറഞ്ഞൊഴുകിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മുസന്ദം, ദാഹിറ, തെക്കൻ ശർഖിയ, അല്‍ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടല്‍ തീരത്തിന്‍റെ ചില ഭാഗങ്ങളിലും രാത്രി വൈകിയും അതിരാവിലെയും താഴ്ന്ന മേഘങ്ങളും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം. ബുറൈമി, ദാഹിറ, അല്‍ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.
Read More » -
ഷാർജയിലും ദുബൈയിലും കനത്ത മഴ; യെല്ലോ അലർട്ട്
ഷാർജ: യുഎഇയിലെ ഒന്നിലധികം എമിറേറ്റുകളില്‍ മഴ.ഷാർജയിലും ദുബൈയിലും കനത്ത മഴയാണ് ലഭിച്ചത്. മഴ പെയ്യുന്നതിൻ്റെ ദൃശ്യങ്ങള്‍ വിവിധ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. ഇന്ന് രാവിലെ, യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ നല്‍കിയിരുന്നു.രാജ്യത്ത് പൊതുവെ മഴ മേഘങ്ങളാല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്.
Read More » -
അബൂദബി ലോകത്തെ ഏറ്റവും സുരക്ഷിത നഗരം
അബൂദബി: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി അബൂദബി.2017 മുതല്‍ തുടർച്ചയായി ഒന്നാം സ്ഥാനം അബൂദബിക്കാണ്. ഓണ്‍ലൈൻ ഡാറ്റ ബേസ് കമ്ബനിയായ നമ്ബിയോ ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എമിറേറ്റിലെ നിവാസികള്‍ക്കും സന്ദർശകർക്കും ഏറ്റവും മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിലുള്ള അബൂദബിയുടെ പ്രതിബദ്ധതയുടെ തെളിവാണ് തുടർച്ചയായുള്ള നേട്ടമെന്ന് അബൂദബി പൊലീസ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ മക്തൂം അലി അല്‍ ശരീഫി വ്യക്തമാക്കി. 86.8 പോയിന്‍റ് നേടിയാണ് അബൂദബി പട്ടികയില്‍ ഒന്നാമതെത്തിയത്. 84.4 പോയിന്‍റുമായി തായ്പേയ് നഗരമാണ് രണ്ടാം സ്ഥാനത്ത്. ഖത്തർ തലസ്ഥാനമായ ദോഹ (84.0), അജ്മാൻ (83.5), ദുബൈ (83.4) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. 83.3 പോയിന്‍റുമായി റാസല്‍ ഖൈമയും ആദ്യ പത്ത് റാങ്കുകളില്‍ ഇടം നേടിയിട്ടുണ്ട്. ഒമാൻ തലസ്ഥാനമായ മസ്കത്ത്, ഹേഗ്, നെതർലണ്ട്സ്, സ്വിറ്റ്സർലണ്ടിലെ ബെണ്‍, ജർമൻ നഗരമായ മ്യൂണിച്ച് എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ…
Read More »