Pravasi

  • അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച 9  ഇന്ത്യക്കാരെ കുവൈത്ത് കയറ്റി അയച്ചു

    കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാരെ കുവൈത്തിൽ നിന്ന് കയറ്റി അയച്ചു. ഒമ്പതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്. തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതണം നടത്തിയത്. തുടർന്ന് കമ്പനി ഉടമകൾ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഒമ്പതുപേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

    Read More »
  • മഴക്ഷാമം പരിഹരിക്കുന്നതിനായി കുവൈത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ നീക്കം

    കുവൈത്ത് സിറ്റി: മഴക്ഷാമം പരിഹരിക്കാനായി ക്ലൗഡ് സീഡിങ് നടത്താൻ കുവൈത്ത്. ആഗോള താപനില ഉയർന്നതുള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍  മേഖലയെ ബാധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളെ കണ്ടെത്തി മഴയ്ക്കായുള്ള രാസപദാർത്ഥങ്ങള്‍ മേഘങ്ങളില്‍ വിതറുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങളില്‍ 25,000 അടിവരെ ഉയരത്തില്‍ പറന്നാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. 50 ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളില്‍ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനമായി മാറുകയും ചെയ്യും.

    Read More »
  • ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ട രണ്ട് പാക് സ്വദേശികള്‍ അറസ്റ്റില്‍ 

    ദുബായ്: ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ട രണ്ട് പാക്കിസ്ഥാൻ സ്വദേശികള്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലയം സ്വദേശി അനില്‍ കുമാർ വിൻസന്റാണ്(60) മരിച്ചത്. ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പി ആർ ഒ ആയിരുന്ന അനില്‍കുമാറിനെ ഈമാസം രണ്ട് മുതല്‍ കാണാതിയിരുന്നു.ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ഷാർജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ഈമാസം 12 ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കള്‍ പറയുന്നു.   അനില്‍ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികള്‍ ദുബായില്‍ അറസ്റ്റിലായി എന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം.   36 വർഷമായി ഈ കമ്ബനിയില്‍ ജീവനക്കാരനാണ് അനില്‍കുമാർ. ഇദ്ദേഹം ശാസിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന.

    Read More »
  • കുവൈത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ ജോലി ചെയ്യരുത്;സലൂണുകളില്‍ ഉൾപ്പെടെ നിയമം കര്‍ശനമാക്കുന്നു

    കുവെെത്ത് സിറ്റി: കുവൈത്തിലെ സലൂണുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ ജോലി ചെയ്യരുതെന്നും പൊതുധാർമികമായ കാര്യങ്ങള്‍ കർശനമാക്കാൻ നിർദേശങ്ങള്‍ പാലിക്കണമെന്നും പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ്. സലൂണുകള്‍ രാജ്യത്ത് തുറക്കാൻ വേണ്ടി ലൈസൻസ് അനുവദിക്കുമ്ബോള്‍ ചില മാനദണ്ഡങ്ങള്‍ നല്‍കുന്നുണ്ട്. അത് പാലിക്കാൻ ഉടമകള്‍ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങള്‍ തുറക്കാൻ വേണ്ടി അനുവദിച്ചിട്ടുള്ള ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങള്‍ എല്ലാം പാലിക്കണം.സലൂണില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും നിരവധി പരാതികള്‍ ഉയർന്നു വന്നിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു. ഹെല്‍ത്ത് ക്ലബുകള്‍, മസാജ് പാർലറുകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധാകമാണെന്നും അദ്ദേഹം  വ്യക്തമാക്കി.

    Read More »
  • ഗള്‍ഫ് നാടുകളില്‍ സവാളക്ക് തീവില; നാട്ടിൽ നിന്നും സവാളയുമായി പ്രവാസി കുടുംബങ്ങൾ

    അബുദാബി: ഗള്‍ഫ് നാടുകളില്‍ സവാളക്ക തീവില. വില കുത്തനെ ഉയര്‍ന്നതോടെ നാട്ടില്‍നിന്നും വരുന്ന കുടുംബങ്ങൾ തങ്ങളുടെ ബാഗേജില്‍ സാവാളയും കുത്തിനിറച്ചാണ് ഇപ്പോൾ  വരുന്നത്.. നേരത്തെ ശരാശരി രണ്ടുദിര്‍ഹത്തില്‍താഴെയാണ് സവാളക്ക് കിലോ വിലയുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കിലോക്ക് ആറുദിര്‍ഹം വരെയാണ് ഈടാക്കുന്നത്. ഉയര്‍ന്ന വില നല്‍കിയിട്ടും മെച്ചപ്പെട്ട സവാള കിട്ടുന്നില്ലെന്നതാണ് നാട്ടില്‍നിന്ന് സവാളയും കെട്ടിക്കൊണ്ടുവരുവാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിനിടയാക്കിയത്. ഇന്ത്യയില്‍നിന്ന് സവാളയുടെ വരവ് കുറഞ്ഞതോടെയാണ് വില കുത്തനെ ഉയര്‍ന്നത്.പാകിസ്താനില്‍നിന്നുള്ള സവാള ഗുണനിലവാരം കുറഞ്ഞതാണെന്നതുകൊണ്ട് അവ വാങ്ങിക്കുവാന്‍ ആ രാജ്യക്കാര്‍പോലും താല്‍പര്യം കാണിക്കാറില്ല. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സവാള യഥേഷ്ടം കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും എല്ലാവർക്കും ഇഷ്ടം ഇന്ത്യന്‍ സവാളയോടാണ്.

    Read More »
  • കുവൈറ്റില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകര്‍

    ആലപ്പുഴ: കുവൈറ്റില്‍ നാലുദിവസം മുമ്ബ് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നിത്തല, മുണ്ടുവേലില്‍ രാഘവന്‍റെയും ശാന്തമ്മയുടെയും മകൻ പള്ളിപ്പാട് നടുവട്ടം ദേവാമൃതം വീട്ടില്‍ ഷൈജു രാഘവ(46)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസങ്ങളായി ഷൈജുവിനെ കാണ്‍മാനില്ലായിരുന്നു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ തെരച്ചിലില്‍ സമീപ പ്രദേശത്തുനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. കുവൈറ്റിലെ അല്‍ഗാനിം എന്ന കമ്ബനിയില്‍ ടെക്നീഷ്യനായിരുന്നു. എസ്‌എച്ച്‌ബിസി- കമ്ബനിയില്‍നിന്ന് ആറുമാസം മുമ്ബാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഒഐസിസി കുവൈറ്റിന്‍റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ചെയ്തു വരികയാണ്. ഭാര്യ: രാധിക, മക്കള്‍: അമൃത, ആദിദേവ്.

    Read More »
  • സൗദിയിൽ വീണ്ടും മാസ്‌ക് നിര്‍ബന്ധം; മുന്നറിയിപ്പ് നല്‍കി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി

    റിയാദ്: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ.എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു ജീവിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഈ കരുതല്‍ അത്യാവശ്യമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്ബോള്‍ പൗരന്മാരും, താമസക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണം.ഇതിലൂടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ നിന്ന് വ്യക്തികളെ തടയാന്‍  സാധിക്കുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

    Read More »
  • തൊഴിലിടങ്ങളിൽ വ്യത്യസ്തരാജ്യക്കാര്‍ വേണമെന്ന് യു.എ.ഇ; ഇന്ത്യക്കാർക്ക് തിരിച്ചടി

    ദുബായ്: വ്യത്യസ്തരാജ്യക്കാർക്ക് നിയമനം നല്‍കണമെന്ന നിയമം യു.എ.ഇ. കർശനമാക്കുന്നു. സ്ഥാപനങ്ങളുടെ നിലവിലെ വിസാ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്തരാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാർക്ക് നല്‍കണമെന്നാണ് അറിയിപ്പ്. അതിനാൽ തന്നെ യു.എ.ഇ.യിലെ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴില്‍വിസ ലഭിക്കില്ല.കമ്ബനികളില്‍ ഇന്ത്യക്കാർ കൂടുതലും മറ്റു രാജ്യക്കാർ വളരെ കുറവുമായാണ് പൊതുവേ കണ്ടുവരുന്നതിനാൽ ഇന്ത്യക്കാരെയാകും ഇത് കൂടുതലായി ബാധിക്കുക. നിശ്ചിത ക്വാട്ട പാലിക്കണമെന്ന നിയമം എല്ലാ സ്ഥാപനങ്ങളിലും പ്രാബല്യത്തിലായാല്‍ ഇന്ത്യക്കാർക്ക് പുതിയ തൊഴില്‍വിസ ലഭിക്കല്‍ വെല്ലുവിളിയാകുമെന്നാണ് സൂചന. കാരണം യു. എ.ഇ.യിലെ സ്ഥാപനങ്ങളില്‍ ഏറെയും ഇന്ത്യൻജീവനക്കാരാണ്. അതിനുപിന്നിലായി പാകിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും. ഇന്ത്യക്കാർ ഏറെയുള്ള സ്ഥാപനങ്ങള്‍ തൊഴില്‍വിസയ്ക്ക് അപേക്ഷിക്കുമ്ബോള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കാണുന്നത് നിയമനങ്ങളില്‍ തുല്യത പാലിക്കണമെന്ന മുന്നറിയിപ്പാണ്. നിയമനം കുറയാനോ വൈകാനോ സാധ്യതയുള്ളതിനാല്‍ പുതിയ ജോലിക്കും ജോലിമാറ്റത്തിനും ശ്രമിക്കുന്നവർ ശ്രദ്ധിക്കണമെന്ന് വിസ സേവനരംഗത്തുള്ളവർ പറയുന്നു.

    Read More »
  • ശമ്പളം നൽകുന്നത് വൈകിപ്പിച്ചു; കുവൈത്തിലെ ഓയിൽ കമ്പനിക്ക് പിഴ

    കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് വൈകിപ്പിച്ചതിന് എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് പിഴ ചുമത്തി അധികൃതർ. കുവൈത്ത് ഓയിൽ കമ്പനിയുമായി  കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ കമ്പനിക്കാണ് പിഴ. 2,000 ദിനാറാണ് പിഴ. പ്രൈവറ്റ് സെക്ടർ വർക്കേഴ്സ് യൂണിയൻ മേധാവി ഖാലിദ് അൽ അനാസിയാണ്  ഇക്കാര്യം അറിയിച്ചത്. കമ്പനി കുടിശ്ശിക അടച്ചാലും പിഴ ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന കാലയളവിൽ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിക്കാൻ യൂണിയൻ പദ്ധതിയിടുന്നുണ്ട്. ഈ പ്ലാറ്റ്ഫോം പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിരമിച്ചവർക്കും സ്ഥിരവും പാർട്ട് ടൈം ജോലി അവസരങ്ങൾക്കായുള്ള അപേക്ഷകൾ സുഗമമാക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിനുള്ള സേവനങ്ങളും പുതിയ സംവിധാനത്തിൽ ഉണ്ടായിരിക്കുമെന്നും  ഖാലിദ് അൽ അനാസി പറഞ്ഞു.

    Read More »
  • അബുദാബി ബിഗ് ടിക്കറ്റ്: രണ്ടാം തവണയും ആഡംബര കാര്‍ സ്വന്തമാക്കി ഇന്ത്യക്കാരൻ

    അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടാം തവണയും ആഡംബര കാര്‍ സ്വന്തമാക്കി ഇന്ത്യക്കാരൻ. ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുംബൈ സ്വദേശി കപാഡിയ ഹുസൈനി ഗുലാം അലി ആണ് അബുദാബി പ്രതിവാര നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ വെലാര്‍ കാര്‍ സ്വന്തമാക്കിയത്. ഡിസംബര്‍ 31ന് നടന്ന ഡ്രീം കാര്‍ റാഫിള്‍ ഡ്രോയില്‍ 013317 ടിക്കറ്റ് നമ്ബറിലൂടെയാണ് ഭാഗ്യമെത്തിയത്. ഇത് രണ്ടാം തവണയാണ് ആഡംബര കാര്‍ ഗുലാം അലിക്ക് സമ്മാനമായി ലഭിക്കുന്നത്. ദുബായില്‍ നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ബിസിനസ് ചെയ്യുകയാണ് ഗുലാം അലി. പത്ത് വര്‍ഷം മുമ്ബ് മറ്റൊരു റാഫിള്‍ ഡ്രോയിലൂടെ മെഴ്സിഡസ് കാര്‍ ലഭിച്ചിരുന്നു. മനോഹരമായ റേഞ്ച് റോവര്‍ കൂടി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് സംഘാടകരോട് പറഞ്ഞു. ആഡംബര കാര്‍ മസെരാട്ടി ഗ്രെക്കല്‍ ആണ് അടുത്ത വിജയിയെ കാത്തിരിക്കുന്നത്.ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍…

    Read More »
Back to top button
error: