NEWSPravasi

പ്രവാസി മലയാളിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സലാല: ഏറണാകുളം സ്വദേശിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോർത്ത് പറവൂരിലെ നെടുംപറമ്ബില്‍ ജോണി ജോസഫിനെ (58) ആണ് ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.

മസ്കത്തിലെ നിർമാണ മേഖലയിലുള്ള കമ്ബനിയില്‍ 20 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാർഥമായിരുന്നു സലാലയില്‍ എത്തിയത്.

Signature-ad

പരേതരായ ജോസഫ് -ത്രേസ്യ ദമ്ബതികളുടെ മകനാണ്. ഭാര്യ: സീന ജോണി. മക്കള്‍: അബിൻ, അഖില്‍. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് കമ്ബനി അധികൃതർ അറിയിച്ചു.

Back to top button
error: