KeralaNEWSPravasi

മലയാളി സിനിമാ നിർമ്മാതാവ് ഷാര്‍ജയില്‍ മരിച്ച നിലയില്‍

കൊച്ചി: സിനിമാ നിർമാതാവും ഫോർത്ത് വ്യൂ ടെക്നിക്കല്‍ കോണ്‍ട്രാക്ടിംഗ് ഉടമയുമായ കൊരട്ടി ചക്കിയേത്തില്‍ സി.ഒ.തങ്കച്ചനെ (53) ഷാർജയില്‍ മരിച്ച നിലയിൽ കണ്ടെത്തി.

നടൻ രവീന്ദ്രജയന്‍റെ സംവിധാനത്തില്‍ ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന കിറ്റ് ക്യാറ്റ് എന്ന ചിത്രത്തിന്‍റെ പോസ്റ്റ‌് പ്രൊഡക്ഷൻ ജോലികള്‍ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച ദിവസമായിരുന്നു ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം എന്നാണ് നിഗമനം.

Back to top button
error: