KeralaNEWSPravasi

നാട്ടിലെ വീട്  ജപ്തി ചെയ്തു; ഓച്ചിറ സ്വദേശി ഒമാനില്‍ ജീവനൊടുക്കി

മസ്കറ്റ്:  വസ്തുവും വീടും  ബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി.

ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയല്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനെയാണ് (61) ഒമാനിലെ ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

Signature-ad

ഇബ്രിയില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്ന വിജയൻ വീടുവെക്കുന്നതിനായി 2016ല്‍ വള്ളിക്കാവിലെ കേരള ബാങ്കില്‍നിന്ന് ഏഴു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കുറച്ച്‌ പണം തിരിച്ച്‌ അടച്ചെങ്കിലും അതെല്ലാം പലിശയില്‍ വരവ് വെച്ചു. വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇപ്പോള്‍ മുതലും പലിശയും അടക്കം 14,70,000 രൂപ അടയ്ക്കാനുണ്ടായിരുന്നു.

വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്, 2022 നവംബർ 21ന് നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് ബുധനാഴ്ച ബാങ്ക് അധികാരികള്‍ എത്തി വീടും 1.75 ആർ വസ്തുവും ജപ്തി ചെയ്തതിനുശേഷം ബോർഡ് സ്ഥാപിക്കുകയും ചെയ്തു. 30നകം കുടിശ്ശിക അടച്ച്‌ തീർപ്പാക്കണമെന്നും ബാങ്ക് അധികാരികള്‍ അറിയിച്ചിരുന്നു.

  ജപ്തി വിവരം അറിഞ്ഞതിനെ തുടർന്ന് വിജയൻ ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.പിതാവ്: ശങ്കരൻ. മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. മകൻ: വിജില്‍. മൃതദേഹം ഇബ്രിയിലെ ആശുപത്രി മോർച്ചറിയില്‍.

Back to top button
error: