NEWSPravasi

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാം?

ന്യൂഡൽഹി: എങ്ങനെയാണ് വിദേശത്തുള്ള ഇന്ത്യക്കാർക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം ഉപയോഗപ്പെടുത്താൻ സാധിക്കുക ?

തൊഴില്‍, ഉന്നത വിദ്യാഭ്യാസം, അല്ലെങ്കില്‍ വിവിധ കാരണങ്ങളാല്‍ മറ്റൊരു രാജ്യത്ത് താമസിക്കുന്ന, ആ രാജ്യത്തിൻ്റെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യൻ പൗരനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർവചനം പ്രകാരം വിദേശ വോട്ടർ ആകുന്നത്.

രണ്ട് നിബന്ധനകളാണ് ഇത്തരക്കാർക്ക് വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇന്ത്യൻ പൗരത്വം ഉണ്ടായിരിക്കുക, 18 വയസിന് മുകളില്‍ പ്രായം ഉള്ളവർ ആകുക.

Signature-ad

ചെയ്യേണ്ടത്

വോട്ടേഴ്‌സ് സർവീസ് പോർട്ടലില്‍ ഓണ്‍ലൈനായി ഫോം 6എ പൂരിപ്പിക്കണം. അതിനായി പോർട്ടലില്‍ “ഫോമുകള്‍” വിഭാഗം തിരഞ്ഞെടുക്കുക. അതില്‍,”വിദേശ ( എൻആർഐ ) ഇലക്‌ടർമാർക്കുള്ള പുതിയ രജിസ്‌ട്രേഷൻ” എന്ന ഓപ്‌ഷൻ ഉണ്ടാകും. അത് തിരഞ്ഞെടുത്തത് ഫോം 6എ പൂരിപ്പിക്കാം. ഇന്ത്യൻ പൗരനാവുക, മറ്റ് രാജ്യത്തിൻ്റെ പൗരത്വം ഇല്ലാതിരിക്കുക എന്നീ നിബന്ധനകള്‍ പോർട്ടലില്‍ കാണിക്കും.

ഇത് പൂരിപ്പിക്കുന്നതിന് ഇടതുവശത്തുള്ള ഫില്‍ ഫോം 6A ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ രേഖകള്‍ ചേർക്കുക. വോട്ടർമാരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ടുകളുടെ ഫോട്ടോകോപ്പികള്‍, ഇന്ത്യയിലെ വിലാസങ്ങള്‍, സാധുവായ വിസ എൻഡോഴ്‌സ്‌മെൻ്റ് എന്നിവ രേഖകളില്‍ ഉള്‍പ്പെടുന്നു. അടുത്തിടെ എടുത്ത പാസ്‌പോർട്ട് വലുപ്പത്തിലുള്ള കളർ ഫോട്ടോയും ഫോമില്‍ അറ്റാച്ചുചെയ്യണം.

 

അപ്ലിക്കേഷൻ പൂരിപ്പിച്ചതിന് ശേഷം നേരിട്ടോ, തപാല്‍ മുഖേനയോ അത് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാം. അപേക്ഷകൻ തപാല്‍ ഫോം സമർപ്പിക്കുകയാണെങ്കില്‍, മുകളില്‍ സൂചിപ്പിച്ച ഓരോ ഡോക്യുമെൻ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി നിർബന്ധമായും അറ്റാച്ച്‌ചെയ്യണമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

 

ഇനി നേരിട്ടാണ് ഫോം സമർപ്പിക്കുന്നതെങ്കില്‍ വോട്ടർമാർക്ക് തങ്ങളുടെ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസറെയോ അസിസ്റ്റന്റ് ഇആർഒയെയോ സന്ദർശിക്കാവുന്നതാണ്. സ്ഥിരീകരണത്തിനായി അപേക്ഷകൻ അവരുടെ യഥാർത്ഥ പാസ്‌പോർട്ട് ഹാജരാക്കണം.

 

ഫോം സമർപ്പിച്ചതിന് ശേഷം നടപടിക്രമങ്ങള്‍ പൂർത്തിയാകുമ്ബോള്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥർ സ്ഥിരീകരണത്തിനായി പൗരന്മാരുടെ പാസ്‌പോർട്ടില്‍ നല്കിയിരിക്കുന്ന വിലാസങ്ങള്‍ പരിശോധിക്കും. വോട്ടർ പട്ടിക ശരിയാക്കാനായി സാഹചര്യം അനുകൂലമാണെങ്കില്‍ ഇവർക്ക് ഫോം 8 ഉം പൂരിപ്പിച്ച്‌ നല്‍കാവുന്നതാണ്. പോളിംഗ് ബൂത്തില്‍ യഥാർത്ഥ പാസ്‌പോർട്ട് ഹാജരാക്കി എൻ ആർ ഐ കള്‍ക്ക് വോട്ട് ചെയ്യാം.

 

പരിശോധന പൂർത്തിയായാലും ഇല്ലെങ്കിലും, ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസർ തീരുമാനം നിങ്ങളുടെ വിലാസത്തില്‍ തപാല്‍ വഴിയും ഫോം 6A-ല്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്ബറിലേക്ക് SMS വഴിയും അറിയിക്കും. എന്നാല്‍ എൻആർഐകള്‍ക്ക് ഇപിഐസി നമ്ബർ നല്‍കില്ല.

 

ഏപ്രില്‍ 19 മുതല്‍ 44 ദിവസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുക..

Back to top button
error: