NEWSPravasi

കുവൈറ്റ് കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഇഫ്താര്‍ സംഗമം മാര്‍ച്ച് 20 ബുധനാഴ്ച്ച വൈകിട്ട് 05.00 മണിയ്ക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്‌സ് പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ച സംഗമം മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു, യോഗത്തില്‍ ഇഫ്താര്‍ പ്രോഗ്രാം കണ്‍വീനര്‍ അല്‍-അമീന്‍ മീരസാഹിബ് സ്വാഗതം ആശംസിച്ചു. ഫൈസല്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.

കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ മുഖ്യ അഥിതി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ മാനേജര്‍ ജോണ്‍ തോമസ്, രക്ഷാധികാരികളായ ജോയ് ജോണ്‍ തുരുത്തിക്കര, ജേക്കബ് ചണ്ണപ്പെട്ട, ലാജി ജേക്കബ്, ജനറല്‍ സെക്രട്ടറി ബിനില്‍ ടി. ഡി, വനിതാ ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഘലകളിലെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ചടങ്ങില്‍ ട്രഷര്‍ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി.

Signature-ad

സമാജം വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, ജോയിന്റ് ട്രഷര്‍ സലീല്‍ വര്‍മ്മ, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ലിവിന്‍ വര്‍ഗീസ്, ആര്‍ട്‌സ് സെക്രട്ടറി ബൈജൂ മിഥുനം, ആക്ടിങ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാജൂ വര്‍ഗ്ഗീസ് , അബ്ബാസിയ കണ്‍വീനര്‍ ഷാജി സാമുവല്‍, മംഗഫ് കണ്‍വീനര്‍ നൈസാം റാവുത്തര്‍, സാല്‍മിയ കണ്‍വീനര്‍ അജയ് നായര്‍, മെഹബുള്ള മുന്‍ കണ്‍വീനര്‍ ലാല്‍ജി എബ്രഹാം, സജി കുമാര്‍ പിള്ള , ശശി കര്‍ത്ത, സിബി ജോസഫ് , സജിമോന്‍ തോമസ്, സജിമോന്‍ ഒ, റിയാസ് അബ്ദുല്‍ വാഹിദ്തു, അനിശ്രിജിത് , ഷംന അല്‍അമീന്‍ വിവിധ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ നോമ്പുതുറയും, ഇഫ്താര്‍ വിരുന്നും നടത്തപ്പെട്ടു.

Back to top button
error: