NEWSPravasi

ആരോഗ്യകരമായ റമദാൻ ഡയറ്റിന് ഇതാ അഞ്ച് ഭക്ഷണങ്ങൾ

ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ  ഉപവാസത്തോടെ പ്രാർത്ഥനകൾ നടത്തുന്ന മാസമാണ് റമദാൻ മാസം. റമദാൻ മാസത്തിൽ, ആളുകൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും കഴിക്കാതെ വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഇഫ്താർ  നോമ്പ് തുറക്കൽ നടത്തുന്നു.
റമദാനിലെ ഒരു ദിവസം വെളുപ്പിനെയുള്ള ‘സെഹ്‌രി’ അല്ലെങ്കിൽ ‘സുഹൂർ’ എന്ന ഭക്ഷണത്തോടെയാണ് ആരംഭിക്കുന്നത്. സൂര്യോദയത്തിന് മുമ്പ് ഭക്ഷണം കഴിക്കണം.അത് നിങ്ങളുടെ വയർ നിറയ്ക്കുകയും ദിവസം മുഴുവൻ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുണം.
അതുകൊണ്ട് തന്നെ ഒരു ദിവസം മുഴുവൻ ഭക്ഷണമില്ലാതെ ഇരിക്കുന്നതിനായി സെഹ്‌റി സമയത്ത് ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കണം.അതായത് ഒരാൾ അവരുടെ ഭക്ഷണത്തിൽ ആവശ്യത്തിന് ദ്രാവകം, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവ ഉൾപ്പെടുത്തണം. ഇത് ഒരു ദിവസത്തിൽ ഏകദേശം 12 മണിക്കൂർ ഭക്ഷണവും വെള്ളവുമില്ലാതെ ഉപവസിക്കാൻ  സഹായിക്കും.
സെഹ്‌രിക്ക് വേണ്ടി തയ്യാറാക്കാവുന്ന വളരെ എളുപ്പമുള്ളതും ആരോഗ്യകരവും പോഷക സമൃദ്ധവുമായ ചില വിഭവങ്ങൾ ഇതാ..

ഫ്രൂട്ട് സാലഡ്

പഴങ്ങൾ എപ്പോഴും സൂപ്പർഫുഡ് ആയാണ് കണക്കാക്കപ്പെടുന്നത്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സെഹ്‌രി പ്ലേറ്റിൽ പഴങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം. ഇവ തയ്യാറാക്കാൻ എളുപ്പമാണ് എന്നത് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്.

Signature-ad

 

ഓട്സും തൈരും

ഓട്‌സ് നാരുകളുടെയും പ്രോട്ടീനുകളുടെയും നിരവധി അവശ്യ പോഷകങ്ങളുടെയും കലവറയാണെന്നാണ് അറിയപ്പെടുന്നത്. തൈര് നമ്മുടെ കുടലിന്റെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്ന ഒരു മികച്ച പ്രോബയോട്ടിക് ആയും പ്രവർത്തിക്കുന്നു. ഓട്‌സും തൈരും കലർത്തി തയ്യാറാക്കുന്ന വിഭവം ആരോഗ്യത്തിന് വളരെ ഗുണകരമാണ്.

 

ഓട്സ് ഖീർ

ഓട്‌സ്, ഈന്തപ്പഴം, ബദാം, ഉണക്കമുന്തിരി, ഏത്തപ്പഴം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ് ഓട്സ് ഖീർ. ഇതും ദിവസം മുഴുവൻ ആവശ്യമായ ഊർജം നൽകാൻ സഹായിക്കും.

 

നട്ട്‌സും ഡ്രൈ ഫ്രൂട്ട്‌സും

നട്ട്‌സും ഡ്രൈ ഫ്രൂട്ട്‌സും സെഹ്‌രി പ്ലേറ്റിലെ സ്ഥിര സാന്നിധ്യമാണ്. കുറച്ച് സൂപ്പർ സീഡുകൾ കൂടു ചേർത്ത് സെഹ്‌രിക്ക് ഒരു മിക്‌സഡ് ഡ്രൈ ഫ്രൂട്ട് വിഭവം തയ്യാറാക്കാവുന്നതാണ്.

സീഡ്സ്, ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് എന്നിവയിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവൻ ആരോഗ്യവും ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നിലനിർത്തുന്നു.

 

കരിക്കിൻ വെള്ളം

റമദാൻ മാസത്തിൽ നിങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന് ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ശരീരത്തിൽ ഇലക്‌ട്രോലൈറ്റുകൾ നിറയ്ക്കാൻ സഹായിക്കുന്നതും ഉയർന്ന അളവിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതുമായ കരിക്കിൻ വെള്ളം തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

Back to top button
error: