NEWSPravasi

പോക്കറ്റടി; മക്കയില്‍ നാല് ഈജിപ്ഷ്യൻ  സ്ത്രീകള്‍ പിടിയില്‍

റിയാദ്: മക്കയില്‍ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകള്‍ പൊലീസ് പിടിയില്‍. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളെ മക്ക പൊലീസാണ് പിടികൂടിയത്.

ഇവരില്‍നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു.റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങള്‍ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. പിടിയിലായവരെ നിയമനടപടികള്‍ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് മുമ്ബാകെ ഹാജരാക്കി.

Back to top button
error: