NEWS
-
അദ്ഭുതശക്തിയുണ്ടെന്ന് പറഞ്ഞ് നാലാം നിലയില്‍ നിന്ന് ചാടി; എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതര പരിക്ക്
ചെന്നൈ: അദ്ഭുത ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജിന്റെ നാലാം നിലയില്‍നിന്നു താഴേക്കു ചാടിയ വിദ്യാര്‍ഥിക്കു ഗുരുതര പരുക്ക്. ഈറോഡ് ജില്ല പെരുന്തുറ മേക്കൂര്‍ വില്ലേജിലെ എ.പ്രഭു (19) ആണ് പരുക്കുകളോടെ ആശുപത്രിയിലായത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ മറ്റു കുട്ടികള്‍ നോക്കിനില്‍ക്കെ കോളജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍നിന്നുമാണ് താഴേക്കു ചാടിയത്. ഇയാളുടെ കാലുകളിലും അരയിലും മുഖത്തുമാണു പരുക്ക്. ഉടന്‍തന്നെ ഒറ്റക്കല്‍ മണ്ഡപത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ പിന്നീട് അവിനാശി റോഡിലെ ആശുപത്രിയിലേക്കു മാറ്റി. മൈലേരിപാളയം ഭാഗത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ് ബി.ടെക് വിദ്യാര്‍ഥിയാണ് ഇയാള്‍. എപ്പോഴും മൊബൈലില്‍ സൂപ്പര്മാന് വീഡിയോകള്‍ കാണുകയും തനിക്കും ശക്തിയുണ്ടെന്നു മറ്റുള്ളവരോടു പറയുകയും ചെയ്തിരുന്നു. തനിക്കെതിരെ ചിലര്‍ ബ്ലാക്ക് മാജിക് ചെയ്യുന്നുണ്ടെന്നും ഇതില്‍ ആശങ്കയുണ്ടെന്നും കൂട്ടുകാരെ അറിയിച്ചിരുന്നു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുഖത്തെ മുറിവുകള്‍ കാരണം കെട്ടിടത്തില്‍ നിന്നും ചാടിയതിനെ കുറിച്ച് മൊഴി നല്കാന് വിദ്യാര്‍ഥിക്ക് സാധിക്കുന്നില്ലെന്നും ചെട്ടിപ്പാളയം…
Read More » -
താല്‍ക്കാലിക ജീവനക്കാരിയുടെ ലൈംഗികാരോപണ പരാതി; കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാനെതിരെ കേസ്
കൊല്ലം: ലൈംഗിക ആരോപണ പരാതിയില്‍ നഗരസഭ ചെയര്മാന് എതിരെ കേസ്. കരുനാഗപ്പള്ളി നഗരസഭ ചെയര്മാന് കോട്ടയില്‍ രാജുവിനെതിരെ നഗരസഭയിലെ തന്നെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. നഗരസഭ ചെയര്മാന് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവിന്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്. പണം വേണമെങ്കില്‍ തന്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയര്‍മന്‍ ആവശ്യപ്പെട്ടുവെന്നും ഔദ്യോഗിക റൂമില്‍ വെച്ച് അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും ചെയര്മാന് ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് താനും കുടുംബവും. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്നത് കൊണ്ടാണ് ഇത് വരെ പൊതുമധ്യത്തില്‍ പ്രതികരിക്കാതിരുന്നത്, ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങള്‍ക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, ഇതോടെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി…
Read More » -
മകന് മരിച്ചതറിഞ്ഞില്ല, അന്ധരായ ദമ്പതികള്‍ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് ദിവസങ്ങള്‍
ഹൈദരാബാദ്: മകന് മരിച്ചെന്ന് തിരിച്ചറിയാതെ മൃതദേഹത്തോടൊപ്പം ദിവസങ്ങള്‍ കഴിഞ്ഞ അന്ധരായ വൃദ്ധ ദമ്പതികളെ പൊലീസ് രക്ഷപ്പെടുത്തി. ഹൈദരാബാദിന് സമീപം നാഗോളിലെ ബ്ലൈന്‍ഡ്സ് കോളനിയിലായിരുന്ന സംഭവം. മുപ്പതുകാരനായ മകനോടൊപ്പമാണ് ദമ്പതികള്‍ കഴിഞ്ഞിരുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. മകന് മാത്രമാണ് ദമ്പതികള്‍ക്ക് സഹായത്തിനുണ്ടായിരുന്നത്. മാതാപിതാക്കള്‍ക്ക് സമയാസമയം ഭക്ഷണവും വെള്ളവും നല്‍കുന്നതും അവരെ മറ്റുകാര്യങ്ങള്‍ക്ക് സഹായിക്കുന്നതും മകനായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നു എന്നാണ് അയല്‍ വാസികള്‍ പറയുന്നത്. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പും ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് ദമ്പതികള്‍ മകനെ വിളിക്കുന്നത് കേട്ടിരുന്നു എന്നും അയല്‍വാസികള്‍ പറയുന്നു. മകനെ നിരന്തരം വിളിച്ചിരുന്നു എങ്കിലും പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ലെന്ന് ദമ്പതികള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പൊലീസ് പറഞ്ഞപ്പോള്‍ മാത്രമാണ് മകന് മരിച്ചവിവരം ഇരുവരും അറിയുന്നത്. കഴിഞ്ഞദിവസം വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. അവര്‍ നടത്തിയ പരിശോധനതില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ മരിച്ചതാവാം എന്നാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ മരണത്തില്‍…
Read More » -
2 കോടി കിട്ടിയില്ലെങ്കില്‍ തട്ടിക്കളയും; സല്മാന് ഖാന് വീണ്ടും വധഭീഷണി
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് കണ്ട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചു. അജ്ഞാതനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സല്‍മാനെതിരെയും കൊല്ലപ്പെട്ട എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി മുഴക്കിയതിന് 20 വയസ്സുകാരനെ കഴിഞ്ഞ ദിവസം നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഇത്തരത്തിലൊരു ഭീഷണി. നേരത്തെ, മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ലഭിച്ച ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ജംഷഡ്പൂരില്‍ നിന്നുള്ള ഷെയ്ഖ് ഹുസൈന് എന്ന 24 കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് സല്മാന് ഖാന് മുന്‍പും വധഭീഷണി ഉണ്ടായിരുന്നു. ഏപ്രിലില്‍ നടന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് ബിഷ്ണോയ് സംഘത്തിലെ…
Read More » -
ജയിലിലേക്ക് പോകാന്‍ താല്പര്യമില്ല; പോലീസ് സ്റ്റേഷനില്‍ കഴുത്തുമുറിച്ച് പീഡനക്കേസ് പ്രതി
കൊല്ലം: വാറന്‍ഡ് കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ ബ്ലേഡ്കൊണ്ട് കഴുത്തുമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. കുമ്മിള്‍ വട്ടത്താമര ഇരുന്നൂട്ടി റിജുഭവനില് റിജു(32)വാണ് കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നുവര്ഷംമുന്പ് കടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പട്ടികജാതി/വര്‍ഗ പീഡനക്കേസിലെ പ്രതിയാണ് റിജു. വിചാരണയ്ക്കിടെ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് വാറന്‍ഡ് ആവുകയായിരുന്നു. ഈ കേസില്‍ ജാമ്യക്കാരായ റിജുവിന്റെ രണ്ടു ബന്ധുക്കളുടെ പേരിലും വാറന്ഡുണ്ട്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇയാള്‍ സ്റ്റേഷനില്‍ നേരിട്ടു ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ നടക്കുന്നതിനിടെ സ്റ്റേഷനുള്ളില്‍ നില്‍ക്കുകയായിരുന്ന റിജു പോക്കറ്റില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ജയിലിലേക്ക് പോകേണ്ടിവരുമെന്നു പറഞ്ഞാണ് ആത്മഹത്യക്കു ശ്രമിച്ചത്. പോലീസ് ഉടന്‍ ഇയാളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനു 12 തുന്നലുണ്ട്. മുറിവ് ആഴത്തിലുള്ളതല്ല. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
ഒരു നിമിഷം മതി എന്തും സംഭവിക്കാന്‍… കൂക്കിവിളികള്‍ക്കിടെ ചിരിച്ചുകൊണ്ട് ജയില്‍ പടി കയറി ദിവ്യ
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയില്‍ പൊതുജനമധ്യത്തില്‍ തലയുയര്‍ത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികള്‍ക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ദിവ്യ പുറത്തിറങ്ങുന്നതു കാത്തിരിക്കുകയായിരുന്നു കേരളമാകെ. പൊലീസില്‍ കീഴടങ്ങി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍നിന്നു പുറത്തിറങ്ങുമ്പോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു. അടുത്ത തവണ എംഎല്‍എ, എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ മന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതായിരുന്നു ദിവ്യയ്ക്ക്. എന്നാല്‍, ഒക്ടോബര്‍ 15നു പുലര്‍ച്ചെ എഡിഎം ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത വന്നതോടെ ദിവ്യയുടെ രാഷ്ട്രീയ ഗ്രാഫില്‍ ചുവപ്പുവര വീണു. ദിവ്യയുടെ രാഷ്ട്രീയഭാവി തല്‍ക്കാലമെങ്കിലും ഇരുട്ടിലായി. കലക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിക്കപ്പെടാതെയെത്തി, എഡിഎം നവീന്‍ ബാബുവിനെ അപഹസിച്ചുകൊണ്ടു ദിവ്യ നടത്തിയ പ്രസംഗം എല്ലാം തകര്‍ത്തെറിഞ്ഞു.…
Read More » -
ലിന്‍ജുവിന്റെ മൂന്നാം വിവാഹം, രണ്ടാം ഭാര്യയെ ജോജുവിന് കടുത്ത സംശയം; വിവാഹം കഴിഞ്ഞതു മുതല്‍ പ്രശ്നങ്ങള്‍
തൃശൂര്‍: പുതുക്കാട് തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെറുവത്തക്കാരന്‍ വീട്ടില്‍ ജോജുവാണ് (50), ഭാര്യ ലിന്‍ജുവിനെ (36) കൊലപ്പെടുത്തിയശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ജോജുവിന്റെ രണ്ടാം വിവാഹവും, ലിന്‍ജുവിന്റെ മൂന്നാം വിവാഹവുമാണ്. വെട്ടേറ്റ ലിന്‍ജുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു. ഇരുവരും തമ്മില്‍ വഴക്കും പൊലീസില്‍ പരാതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് രണ്ടു പേരെയും വിളിച്ച് രമ്യതയിലാക്കുകയും കൗണ്‍സലിംഗിന് അയയ്ക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവര്‍ക്കും മുന്‍ വിവാഹ ബന്ധങ്ങളില്‍ മക്കളുണ്ട്. ജോജുവിന്റെ ആദ്യ വിവാഹത്തിലെ കുട്ടി ആദ്യ ഭാര്യയ്ക്കൊപ്പമാണ് താമസിക്കുന്നത്. ലിന്‍ജുവിന്റെ രണ്ട് മക്കളാണ് ഇവര്‍ക്കൊപ്പം കഴിയുന്നത്. ഇടുക്കി സ്വദേശിയായ ലിന്‍ജു ഒന്നര വര്‍ഷം മുന്‍പാണ് ജോജുവിനെ വിവാഹം കഴിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍…
Read More » -
പാലക്കാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനം, സമാന്തര കണ്വെന്ഷന്
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലേക്ക് പാര്‍ട്ടി കടക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത രൂക്ഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക കണ്വെന്ഷന് സംഘടിപ്പിച്ചു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുല്‍ ഷുക്കൂറിന്റെ പിണക്കം ചര്‍ച്ചചെയ്ത് പരിഹരിച്ച് ചൂടാറും മുമ്പേയാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗത്തിന്റെയും നേതൃത്വത്തിലാണ് കണ്വന്ഷന് വിളിച്ചു ചേര്‍ത്തത്. കണ്‍വെന്‍ഷനില്‍ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുന്നുവെന്നും യഥാര്‍ത്ഥ പ്രവര്‍ത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നും പ്രവര്‍ത്തകര്‍ ആഞ്ഞടിച്ചു. ”കോണ്‍ഗ്രസിന്റെ കോട്ടയായ കൊഴിഞ്ഞാമ്പാറയില്‍ തുടര്‍ച്ചയായ രണ്ട് തവണയാണ് സിപിഎം ഭരിച്ചത്. എന്നിട്ടും എങ്ങനെയാണ് വിഭാഗീയത ഉണ്ടായതെന്ന് നിങ്ങള്‍ അന്വേഷിച്ചോളൂ. ജില്ലാ സെക്രട്ടറിയുടെ അഹങ്കാരവും ധാര്‍ഷ്ട്യവും അടിച്ചേല്‍പ്പിക്കുന്ന പ്രവണതയുമെല്ലാമാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്” – കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡനറ് എം സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.…
Read More » -
ഫിലിം എഡിറ്റര്‍ ഫ്ളാറ്റില്‍ മരിച്ചനിലയില്‍
കൊച്ചി: പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് (43) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പനമ്പള്ളിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് ചിങ്ങോലിയാണ് സ്വദേശം. മീഡിയവണില്‍ സീനിയര്‍ വിഷ്വല്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. നിരവധി മലയാള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, ഓപ്പറേഷന് ജാവ, വണ്‍ , ചാവേര്‍, രാമചന്ദ്ര ബോസ്സ് & Co, ഉടല് , ആളങ്കം, ആയിരത്തൊന്ന് നുണകള്‍ , അഡിയോസ് അമിഗോ , എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍ . മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ , നസ്ലന്റെ ആലപ്പുഴ ജിംഖാന , തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
ബര്‍മുഡ ധരിച്ച് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നു, തിരിച്ചയച്ചെന്ന് യുവാവ്; അന്വേഷണം
കോഴിക്കോട്: ബര്‍മുഡ ധരിച്ച് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ പരാതി കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതി. ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റിവരണമെന്ന് ആവശ്യപ്പെട്ടതായും പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് റൂറല്‍ എസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ വടകര കണ്ട്രോള് റൂം ഡിവൈഎസ്പിയോട് കോഴിക്കോട് റൂറല്‍ എസ്പി നിര്‍ദേശിച്ചു. ഒക്ടോബര്‍ രണ്ടിനാണ് പരാതിക്കിടയാക്കിയ സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു പരാതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍, ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റി വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. വേഷംമാറ്റിയെത്തിയ ശേഷം മാത്രമേ തന്റെ പരാതി പരിഗണിക്കാന്‍ പൊലീസ് തയ്യാറായുള്ളൂവെന്നും പരാതിയില്‍ യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇതിന് ശേഷമാണ് യുവാവ് എസ്പിയെ സമീപിച്ചത്.
Read More »