NEWS
-
‘മാറാത്തത് ഇനി മാറും… ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നത്? അഹമ്മദാബാദ് നഗരസഭയിൽ നിന്നുമാണ് ബിജെപി തുടങ്ങിയത്… കേരളവും ബിജെപിയുടെ കൈകളിൽ വരും’…
തിരുവനന്തപുരം: കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികൾ തിരുവനന്തപുരത്തെ വികസനത്തിൽനിന്നും പിന്നോട്ടടിച്ചു. എന്നാൽ ഇനി അതിനൊക്കെ മാറ്റമുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ‘മാറാത്തത് ഇനി മാറും’ എന്ന് മലയാളത്തിൽ പറഞ്ഞ നരേന്ദ്രമോദി തിരുവനന്തപുരത്തെ വികസനത്തിലേക്ക് ബിജെപി നയിക്കുമെന്നും പറഞ്ഞു. ഉദാഹരണമായി ഗുജറാത്തിനെ മോദി ഉയർത്തിക്കാട്ടി. ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നതെന്ന് നരേന്ദ്ര മോദി പ്രവർത്തകരോടു ചോദിച്ചു. 1987നു മുൻപ് ഗുജറാത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങിയിരുന്ന പാർട്ടിയായിരുന്നു ബിജെപി. അഹമ്മദാബാദ് നഗരസഭയിൽ നിന്നുമാണ് ബിജെപിയുടെ യാത്ര തുടങ്ങിയത്. അവിടെ ബിജെപി നടത്തിയ ഭരണം ജനം കണ്ടു, അവർ പിന്തുണ നൽകി. ഗുജറാത്തിലെ ഒരു പട്ടണത്തിൽ നിന്നും തുടങ്ങിയ ബിജെപിയുടെ ജൈത്രയാത്രയാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു സമാനമായാണ് തിരുവനന്തപുരം പിടിച്ച് കേരളത്തിൽ ബിജെപി നടത്താനിരിക്കുന്ന മുന്നേറ്റമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് ബിജെപിക്ക് സേവിക്കാനുള്ള അവസരം നൽകി. ഈ വിജയത്തിന്റെ അലയൊലികൾ…
Read More » -
എന്റെ സുഹൃത്തുക്കളേ… മലയാളം പറഞ്ഞ് കയ്യിലെടുത്ത് പ്രധാനമന്ത്രി!! നേരത്തെ ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി… പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും- മോദി, ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു
തിരുവനന്തപുരം: എന്റെ സുഹൃത്തുക്കളെ… മലയാളത്തിൽ കേരളത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുട പ്രസംഗം. കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും, വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. വേദിയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു. അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. ഇത് തൃശൂർ – ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകും. കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ജനങ്ങൾ ബിജെപി യോഗത്തിലെ പ്രസംഗത്തിനായി തന്നെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. അതുപോലെ മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ…
Read More » -
കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഷിംജിത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്തിന് ഡിലീറ്റ് ചെയ്തു? ഏഴ് വീഡിയോകൾ എഡിറ്റ് ചെയ്ത് ഒന്നാക്കി സ്ലോ മോഷനിൽ കൊടുത്ത് പോസ്റ്റ് ചെയ്തു, പുറമേ നിന്ന് സഹായം കിട്ടിയിട്ടുണ്ടെന്ന സംശയത്തിൽ പോലീസ്, ബസിൽ നിന്ന് ഇറങ്ങിയത് ഒന്നും സംഭവിക്കാത്ത രീതിയിൽ!! ഷിംജിതയ്ക്കായിി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഷിംജിതയുടെ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. ഇതിനായി കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കും. വീഡിയോ എഡിറ്റ് ചെയ്യാൻ പ്രതി ഷിംജിത മുസ്തഫയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ബസിൽ നിന്ന് ഷിംജിത ഏഴ് ദൃശ്യങ്ങൾ പകർത്തിയതായാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ഒൻപതോ പത്തോ സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാക്കി ഇതു മാറ്റിയിട്ടുണ്ട്. ഇതിന് പുറമേ സ്ലോമോഷനുമാക്കിയിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യുന്നതിന് ഷിംജിതയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിനായി ഷിംജിതയുടെ ഫോൺ വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം. അതുപോലെ ദീപക്കിന്റെ മരണത്തിന് ശേഷം ഫോണിലെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഷിംജിത ഡിലീറ്റ് ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഷിംജിത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ…
Read More » -
തലസ്ഥാന നഗരിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ, വൻ പ്രഖ്യാപനത്തിനു കാതോർത്ത് കേരളം!! പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി
തിരുവനന്തപുരം: മിഷൻ കേരളയുമായി തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കം. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. 11 മണിയോടെ മോദിയുടെ റോഡ് ഷോ ആരംഭിച്ചു. പുത്തരിക്കണ്ടം മൈതാനത്തേയ്ക്കാണ് മോദി എത്തിയത്. ഈ സമയം നിരവധി പ്രവർത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ് ഷോയിലുടനീളം പ്രവർത്തകരെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വൻപ്രഖ്യാപനങ്ങൾക്ക് കാതോർക്കുകയാണ് കേരളം. അതിവേഗ റെയിൽ പ്രഖ്യാപനം ഉൾപ്പെടെ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നിരുന്നു. അതുപോലെ അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
Read More » -
ബോർഡ് ഓഫ് പീസ് ട്രംപിന്റെ പുതിയ ഉടായിപ്പോ? ക്ഷണം നിരസിച്ച ഫ്രാൻസിന് ട്രംപിന്റെ വക 200% താരിഫ് ഭീഷണി!! പുതിയ സംഘടന നിലവിലെ ലോകക്രമത്തിന് ഭീഷണിയെന്ന് വിമർശനം, ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ… സംശയദൃഷ്ടിയോടെ നോക്കി ഇന്ത്യ
വാഷിങ്ടൺ: ലോക സമാധാനത്തിന് വേണ്ടിയെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപികരിച്ച ബോർഡ് ഓഫ് പീസിനെ സംശയത്തോടെ നോക്കി ഇന്ത്യയും ഐക്യരാഷ്ട്ര സഭയും. പുതിയ സംഘടന നിലവിൽ വന്നതായി വൈറ്റ് ഹൗസ് അറിയിച്ചതോടെ വിവിധ ലോക നേതാക്കൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം ട്രംപായിരിക്കും ബോർഡിന്റെ സ്ഥിരം മേധാവി. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ ചേർന്ന ലോക എക്കണോമിക് ഫോറത്തിലാണ് ട്രംപ് പുതിയ സംഘടനയിൽ ഒപ്പുവെച്ചത്. ഗാസയിൽ സമാധാനത്തിനായി പ്രവർത്തിക്കുമെന്ന് അവകാശപ്പെട്ടാണ് സംഘടന രൂപം കൊണ്ടത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സംഘടനയോട് മുഖം തിരിച്ചിരിക്കുകയാണ്. ഇന്ത്യ, ചൈന, റഷ്യ, ഫ്രാൻസ്, യുകെ തുടങ്ങി അമേരിക്ക ഒഴികെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ ഒരു സ്ഥിര അംഗവും ജി 7ലെ ഒരു അംഗവും ഇതിൽ അംഗത്വമെടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ച ഇന്ത്യ അടക്കം 60 രാജ്യങ്ങളെ സംഘടനയുടെ ഭാഗമാകാൻ വേണ്ടി ട്രംപ് ക്ഷണിച്ചിരുന്നു. പക്ഷെ 19 രാജ്യങ്ങൾ മാത്രമേ ബോർഡ് ഓഫ് പീസിൽ അംഗത്വമെടുത്തിട്ടുള്ളു. പാക്കിസ്ഥാൻ, യുഎഇ, ഖത്തർ,…
Read More » -
മുണ്ടിനീരു വ്യാപനം തടയാനുള്ള സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ 21 ദിവസത്തേക്ക് അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോഗം തടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ
ആലപ്പുഴ: സ്കൂൾ കുട്ടികളിൽ മുണ്ടിനീരു വ്യാപനം വേഗത്തിലാകുന്നു. രോഗം തടയാനാകാതെ ആരോഗ്യവകുപ്പ്. കഴിഞ്ഞ ജൂൺ- ജൂലായ് മാസങ്ങളിലായി ജില്ലയുടെ തെക്കൻ മേഖലയിൽ പടർന്നുപിടിച്ച രോഗം വടക്കൻ മേഖലയിലേക്കും പടരുന്നു. കുട്ടികളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതോടെ മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ വ്യാഴാഴ്ച മുതൽ 21 ദിവസത്തേക്ക് അടച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ കളക്ടർ അലക്സ് വർഗീസ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. ദിനംപ്രതി രോഗം കുട്ടികളിലേക്കു വേഗത്തിൽ പടരുമ്പോൾ സ്കൂൾ അടയ്ക്കൽ മാത്രമാണ് ആരോഗ്യവകുപ്പിനു മുന്നിലുള്ള പ്രതിരോധ മാർഗം. വാക്സിനേഷന് നടപടിയുണ്ടായിട്ടില്ല. ഇനിയും വൈകിയാൽ കൂടുതൽ സ്കൂൾ കുട്ടികളിലേക്കു രോഗം പടരും. പരീക്ഷക്കാലമായതിനാൽ കുട്ടികൾക്ക് ഇതേറെ ദുരിതമാകും. അതേസമയം സൗജന്യ വാക്സിൻവിതരണം നിലച്ചതോടെയാണു മുണ്ടിനീര് വ്യാപകമായിത്തുടങ്ങിയത്. മീസിൽസ്, മുണ്ടിനീര്, റുബെല്ല എന്നിവ പ്രതിരോധിക്കാനായി നേരത്തേ (എം.എം.ആർ.) വാക്സിൻ നൽകിയിരുന്നു. 2017 മുതൽ കേന്ദ്രം അത് മീസീൽസ്, റുബെല്ലാ വാക്സിൻ (എം.ആർ.) മാത്രമാക്കി. ഇതിനുശേഷം മുണ്ടിനീരു വ്യാപകമായതോടെ സംസ്ഥാനം വാക്സിൻ സൗജന്യമായി നൽകിയിരുന്നു. പിന്നീടതു…
Read More » -
‘എന്റെ ഭീഷണിയിൽ 837 പേരെ തൂക്കിലേറ്റുന്നത് ഇറാൻ വേണ്ടെന്നു വച്ചു’… ഇറാനിൽ യുദ്ധത്തിനുള്ള കോപ്പുകൂട്ടലുമായി യുഎസ്!! ‘ഞങ്ങൾ ഇറാനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്, ഒരു വലിയ നാവികസന്നാഹം ഇറാനിലേക്ക് നീങ്ങുകയാണ്, ചിലപ്പോൾ ആ സന്നാഹത്തെ ഉപയോഗിക്കേണ്ടി വരില്ല’- ട്രംപ്
വാഷിങ്ടൺ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ ഇറാനെതിരെ യുദ്ധത്തിനുള്ള സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി ട്രംപിന്റെ വെളിപ്പെടുത്തൽ. സൈനിക നടപടികൾക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് പറഞ്ഞത്. ഇതിന് വിരുദ്ധമായ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പ്രതിഷേധക്കാർക്ക് വധശിക്ഷ നൽകുന്നത് ഇറാൻ നിർത്തിയതായി അറിയിച്ചതിനെ തുടർന്നാണ് സൈനിക നീക്കമുണ്ടാകില്ലെന്ന് ട്രംപ് നിലപാട് മയപ്പെടുത്തിയത്. അതേസമയം ദക്ഷിണ ചൈനാക്കടലിലെ അഭ്യാസങ്ങളിൽ നിന്ന് യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ മിഡിൽ ഈസ്റ്റിലേക്ക് മാറ്റാൻ ഉത്തരവിട്ടതായി കഴിഞ്ഞയാഴ്ച യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം. “ഞങ്ങൾ ഇറാനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്,” സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് തിരിച്ചെത്തുന്നതിനിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വലിയ നാവികസന്നാഹം ഇറാനിലേക്ക് നീങ്ങുന്നതായും ചിലപ്പോൾ ആ സന്നാഹത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.…
Read More » -
ആ വീഡിയോ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാൽ വളരെ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി…അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ട്, ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ല, റിമാൻഡ് റിപ്പോർട്ട്… പിന്നാലെ പരാതിയെത്തി, പരാതി നൽകിയത് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ്
കണ്ണൂർ: ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തുവെന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി സഹോദരൻ. ഇമെയിൽ വഴിയാണ് സഹോദരൻ സിയാദ് പോലീസിൽ പരാതി നൽകിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ഒരാൾ ശല്യം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വ്യക്തത വരുത്താൻ സിയാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പരാതി നൽകിയത്. ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടെ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പരാതിയുമായി സഹോദരൻ രംഗത്തെത്തിയത്. അതേസമയം ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വീഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തത്. ആ വീഡിയോ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാൽ വളരെ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി. അതുപോലെ അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച്…
Read More » -
എടുത്ത തീരുമാനങ്ങളെല്ലാം ആനമണ്ടത്തരം !! യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപ്!!പ്രസിഡന്റെടുത്ത തീരുമാനങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കി, താരിഫ് നടപടിയെ എതിർത്ത് 54% വോട്ടർമാർ, യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശം 49 ശതമാനം പേർ- സർവേ ഫലം
വാഷിങ്ടൺ: എടുത്ത തീരുമാനങ്ങളെല്ലാം ആന മണ്ടത്തരങ്ങൾ, യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാളാണ് ഡൊണാൾഡ് ട്രംപെന്ന് സർവേ ഫലം. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് രാജ്യത്തെ മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ലെന്നും സർവേ പറയുന്നു. ദി ന്യൂയോർക്ക് ടൈംസും സിയേന യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ് ട്രംപിന്റെ തീരുമാനങ്ങളെല്ലാം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് പറയുന്നത്. പ്രതിരോധം, കുടിയേറ്റം, റഷ്യ-യുക്രൈൻ യുദ്ധം, വെനസ്വേലയിലെ കടന്നുകയറ്റം എന്നിവയെയൊന്നും ഭൂരിപക്ഷം അമേരിക്കക്കാരും പിന്തുണയ്ക്കുന്നില്ല. ട്രംപിന്റെ നയങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. ട്രംപ് തെറ്റായ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഭൂരിപക്ഷം വോട്ടർമാരും അഭിപ്രായപ്പെട്ടതായി സർവേ പറയുന്നു. യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശമായെന്ന് 49 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, മെച്ചപ്പെട്ടതായി 32 ശതമാനം അഭിപ്രായപ്പെട്ടു. യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപാണെന്നാണ് സർവേയിൽ പങ്കെടുത്ത 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. 19…
Read More » -
‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി, കുടുംബം ഇല്ലാതാക്കി, മക്കള്‍ വേര് പിരിഞ്ഞു’; ചാണ്ടി ഉമ്മനു മറുപടിയുമായി ഗണേഷ് കുമാര്‍; ‘സിബിഐക്ക് അനുകൂല മൊഴി നല്‍കിയിട്ടും മന്ത്രിസ്ഥാനത്തില്‍ വഞ്ചനകാട്ടി’
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയാണ് തന്റെ കുടുംബം തകര്‍ത്തെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മധ്യസ്ഥത വഹിച്ച് തന്റെ കുടുംബം ഇല്ലാതാക്കി. മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയെന്നും തന്നെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്തെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് ഞാന്‍ പറഞ്ഞില്ല. അന്ന് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സിബിഐക്ക് മൊഴി നല്കി. മന്ത്രിസ്ഥാനം മടക്കിനല്‍കാമെന്ന് പറഞ്ഞു വഞ്ചിക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കെതിരെയും ഗണേഷ് രംഗത്തെത്തി. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്രയുംകാലം ചാണ്ടി ഉമ്മന്‍ എവിടെയായിരുന്നു? ക്രൈസ്തവ വിഭാഗത്തെ ഇളക്കി വിടുകയാണ് ചാണ്ടിയുടെ ലക്ഷ്യം. കള്ള സാക്ഷി പറയാന്‍ പാടില്ലെന്ന ബൈബിള്‍ വചനവും ഗണേഷ് കുമാര്‍ ഉദ്ധരിച്ചു. പ്രകോപനമുണ്ടാകാന്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മനസാക്ഷി ഗണേഷിനോട് ചിലത് ചോദിക്കുന്നുണ്ടാകാം, കുറ്റബോധത്താലുള്ള പ്രതികരണമാണിതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കൂടുതല്‍ പറയുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.…
Read More »