NEWS
-
സുരേഷേട്ടന്‍ കഥയെഴുതുകയാണ്! കാറില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചു; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെ
തൃശൂര്‍: പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ തന്നെ ആക്രമിച്ചു. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലന്‍സില്‍ കയറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കിയ സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു ‘ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലന്‍സില്‍ കയറി എന്നുപറഞ്ഞയാളിന്റെ മൊഴി പൊലീസ് എടുത്തെങ്കില്‍ അത് അവിടെ ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടിയുടെ ഭാരവാഹിയാണ്. മൊഴി പ്രകാരം എന്താ പൊലീസ് കേസ് എടുക്കാത്തത്. താന്‍ വെല്ലുവിളിക്കുന്നു; സുരേഷ് ഗോപി പറഞ്ഞു. പൂരനഗരിയില്‍ സുരേഷ് ഗോപി ആംബുലന്‍സിലാണ് എത്തിയതെന്ന് പറഞ്ഞത് ബിജെപി ജില്ലാ പ്രസിഡന്റ് ആണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി ഇങ്ങനെ; എയര്‍പോര്‍ട്ടില്‍ കാര്‍ട്ടുണ്ട്. ആ കാര്‍ട്ടില്‍ പോകുന്നത്…
Read More » -
കാമുകൻ ഗർഭിണിയാക്കിയ 16കാരി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയിൽ, അനുമതി നിഷേധിച്ച് കോടതി
കാമുകൻ ഗർഭിണിയാക്കിയ 16കാരി പെൺകുട്ടിക്കു ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥശിശുവിന് പ്രായം 26 ആഴ്ച കടന്ന സാഹചര്യത്തിലാണു കോടതി അനുമതി നിഷേധിച്ചത്. പെൺകുട്ടി ഗർഭിണിയായത് കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണ്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്. അപ്പോഴേക്കും ഗർഭസ്ഥശിശു 25 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു. ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ ഇത്ര വൈകിയതു കൊണ്ട് അപേക്ഷ ഹൈക്കോടതി നിരസിച്ചു. പ്രത്യുൽപാദനം നടത്താനുള്ള അവകാശം സ്ത്രീയുടേതാണെന്നും ഗർഭം വേണോ എന്ന തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി ഉത്തരവുള്ള കാര്യം ഹർജിക്കാർ ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ടെന്നും വാദിച്ചു. അതിജീവിതയെ പരിശോധിക്കാൻ ഹൈക്കോടതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകി. ഗർഭഛിദ്രം നടത്തുകയാണെങ്കിൽ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാൻ സാധിക്കൂ എന്നായിരുന്നു മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടത്. നിയമം…
Read More » -
ഭിന്നശേഷിക്കാരി യുവതിയെ ബലാത്സംഗം ചെയ്ത് ഗൾഫിലേയ്ക്കു മുങ്ങി, പ്രതിക്ക് പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും
ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 12,5000 രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യ ഖാൻ (45) എന്നയാളെയാണ് കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജ് മിനി.എസ് ദാസ് ആണ് വിധി പ്രസ്താവിച്ചത്. വീടുകളിൽ പാത്രക്കച്ചവടവുമായി നടന്നിരുന്ന ഇയാൾ 2008 ൽ പാലായിൽ വച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ യാഹ്യ ഖാൻ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാൾ തന്റെ ഭാര്യയുടെ വിലാസത്തിൽ പുതിയ പാസ്പോർട്ട് സംഘടിപ്പിച്ചാണ് വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്നത്. അന്നത്തെ പാലാ ഡിവൈഎസ്പി തോമസ് എ. ജെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ തിരച്ചിലിലാണ് ഇയാൾ യു.എ.ഇ യിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും യു.എ.ഇ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ ഡിവൈഎസ്പി…
Read More » -
അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍
ലഖ്‌നൗ: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയില്‍ പങ്കാളിയായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ നേതൃത്വത്തിലുളഅള ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സംരംഭത്തിലേക്ക് ബോളിവുഡ് താരം ഒരു കോടി രൂപയാണ് സംഭവാന നല്‍കിയത്. തന്റെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, പരേതനായ മുതിര്‍ന്ന നടന്‍ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് അക്ഷയ് കുമാര്‍ സംഭാവന സമര്‍പ്പിച്ചതെന്ന് അക്ഷയ് കുമാറിന്റെ ടീം അറിയിച്ചു. ഇവരുടെ ആദരസൂചകമായി കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വാനില്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്യും. ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത അക്ഷയ് കുമാറിന് നന്ദി പറഞ്ഞ് രംഗത്ത് എത്തി.”അക്ഷയ് എല്ലായ്‌പ്പോഴും അപാരമായ ദയയും ഔദാര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹം തല്‍ക്ഷണം സംഭാവന നല്‍കുക മാത്രമല്ല, ഈ സേവനം തന്റെ കുടുംബത്തിന്റെ പൈതൃകമാണെന്ന് ഊന്നി പറയുകയും ചെയ്യും. ഈ സംഭവനയ്‌ക്കൊപ്പം കുരങ്ങുകള്‍ക്ക്…
Read More » -
ചികിത്സക്കെത്തിയ യുവതിയെ മയക്കി കിടത്തി പീഡനം, വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; ഡോക്ടര്‍ പിടിയില്‍
കൊല്‍ക്കത്ത: ചികിത്സ തേടിയെത്തിയ 26 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലുള്ള ഹസ്‌നബാദ് എന്ന സ്ഥലത്താണ് സംഭവം. മയക്കുന്നതിനുള്ള മരുന്ന് യുവതിയുടെ ശരീരത്തില്‍ കുത്തിവെച്ചെന്നും ബോധരഹിതയായപ്പോള്‍ പീഡിപ്പിച്ചെന്നുമാണ് പരാതി. നൂര്‍ ആലം സര്‍ദാര്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങളെല്ലാം ഇയാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ വാങ്ങിയെന്നും ബ്ലാക് മെയില്‍ ചെയ്ത് വീണ്ടും പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയും ഭര്‍ത്താവും കഴിഞ്ഞ ദിവസം ഹസ്‌നബാദ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബിഹാറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് നാട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് യുവതി തനിച്ച് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയത്. പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് സംഘം ഡോക്ടറുടെ ക്ലിനിക്കിലെത്തി. ഇയാളുടെ താമസ സ്ഥലത്തോട് ചേര്‍ന്ന് തന്നെയാണ് ക്ലിനിക്കും പ്രവര്‍ത്തിക്കുന്നത്.…
Read More » -
ആണവായുധ പരീക്ഷണം നടത്തി റഷ്യ; പ്രതിസന്ധിഘട്ടം, എന്തിനും തയ്യാറെടുക്കണമെന്ന് സൈന്യം
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അനന്തമായി നീളുന്നതിനിടെ ആണവമിസൈലുകള്‍ പരീക്ഷിച്ച് റഷ്യ. ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുതിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ പുതിന്‍ നേരത്തെ തന്നെ നല്‍കിയിരുന്നതായി എ.എഫ്.പി. അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ഏറ്റവും പ്രതിസന്ധിനിറഞ്ഞഘട്ടം’ എന്നാണ് മോസ്‌കോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. യുദ്ധത്തില്‍ നാറ്റോ സഖ്യം ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈനൊപ്പം ഒരുങ്ങുന്നുവെന്ന വിവരങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യ ആണവായുധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് വിവരം. ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്, എന്നിരുന്നാലും അവ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് പുതിന്‍ പറഞ്ഞു. തങ്ങള്‍ പുതിയൊരു…
Read More » -
”കണ്ണിലെ കൃഷ്ണമണി പോലെ കാക്കും; ജയിച്ചാലും തോറ്റാലും സരിന് സിപിഎമ്മില്‍ നല്ല ഭാവി”
പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിന്‍ ഇടതുപക്ഷത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സരിന്‍ ജയിച്ചാലും തോറ്റാലും സിപിഎമ്മില്‍ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. സരിന്‍ ഒരിക്കലും പിവി അന്‍വറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാന്‍ അന്‍വര്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റാകാന്‍ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ അറസ്റ്റില്‍ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്നും എം വി ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. പി പി ദിവ്യക്കെതിരെയുളള നടപടി പാര്‍ട്ടി ആലോചിക്കും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകളില്‍ ജനാധിപത്യ വിരുദ്ധമായ നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
Read More » -
കുമ്പഴയില്‍ ഹോം ഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം; പിന്നാലെ പൊതുനിരത്തില്‍ ഏറ്റുമുട്ടല്‍
പത്തനംതിട്ട: കുമ്പഴ ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തു വന്ന ഹോംഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം. തുടര്‍ന്ന് തിരക്കേറിയ പൊതുനിരത്തില്‍ ഇരുവരും തമ്മില്‍ത്തല്ലി. ഹോം ഗാര്‍ഡ് ഷിബു കുര്യനും പ്രദേശവാസിയായ ജിന്റോയുമാണ് തമ്മിലടിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയില്‍ എത്തിയ ജിന്റോ ഷിബുവുമായി വാക്കേറ്റം ഉണ്ടാവുകയും അങ്ങോട്ടുമിങ്ങോട്ടും അസഭ്യം വിളിക്കുകയുമായിരുന്നു. സഹികെട്ട ഹോംഗാര്‍ഡ് ജിന്റോയെ തല്ലി. പിന്നാലെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിന് ശേഷം ജിന്റോ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം, വാഹനത്തിരക്ക് ഏറെയുള്ള തിരുവല്ല-കുമ്പഴ റോഡിലെ വാരിക്കുഴികള്‍ അപകടക്കെണിയാകുന്നതായി പരാതി. തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിനോടു ചേര്‍ന്ന് ആഴ്ചകള്‍ക്കു മുന്‍പ് രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയായിട്ടും നന്നാക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി. സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ തുടര്‍ച്ചയായി പോകുന്ന റോഡായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതു യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടുത്തടുത്തായി കുഴികളുടെ എണ്ണം കാരണം കോഴഞ്ചേരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ എതിര്‍ഭാഗത്തുകൂടിയാണു പോകുന്നത്. ഇത്…
Read More » -
തെറ്റുപറ്റി എന്ന് എഡിഎം പറഞ്ഞു; കോടതി വിധിയിലെ മൊഴി ശരിവെച്ച് കലക്ടര്‍
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയിലെ തന്റെ മൊഴി ശരിവെച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായുള്ള കോടതി വിധിയിലെ മൊഴി താന്‍ പൊലീസിന് നല്‍കിയതാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ പി ഗീതയുടെ റിപ്പോര്‍ട്ടിലും ഈ മൊഴിയുണ്ട്. കോടതി വിധിയില്‍ തന്റെ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കേസില്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പറയുന്നതിന് തനിക്ക് പരിമിതികള്‍ ഉണ്ട്. ഇത് ഇതിന് മുന്‍പും താന്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നവീന്‍ ബാബു കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. 14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ…
Read More » -
ആരാധകന്റെ കൊലപാതകം; നടന്‍ ദര്‍ശന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
ബംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന് ഇടക്കാലജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. ചികിത്സയ്ക്കായി ആറുമാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങള്‍ അയച്ചു എന്നാരോപിച്ച് ആരാധകനായ രേണുക സ്വാമിയെ നടന്‍ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്. ഇരുകാലികളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഇതിന് പരിഹാരമായി ഓപ്പറേഷന്‍ നടത്തേണ്ടതുണ്ടെന്നും കാണിച്ചാണ് 47-കാരനായ ദര്‍ശന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഏഴുദിവസത്തിനുള്ളില്‍ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്പോര്‍ട്ടും സമര്‍പ്പിക്കണം എന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടി ദര്‍ശന് ജാമ്യം അനുവദിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുള്ളത് എന്നാണ് ദര്‍ശന്റെ അഭിഭാഷകന്‍ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. അതേസമയം, എത്ര ദിവസത്തേക്കാണ് ചികിത്സയില്‍ കഴിയേണ്ടിവരിക എന്നത് ജാമ്യാപേക്ഷയില്‍ പറയുന്നില്ലെന്നും ഓപ്പറേഷന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും എതിര്‍ഭാഗം വാദിച്ചു.
Read More »