NEWS
-
കോവിഡ് വന്നതോടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടമായി, ഇപ്പോൾ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയ്ക്കും മങ്ങൽ!! പിതാവ് രണ്ട് വയസുകാരി മകളേയും കയ്യിലെടുത്തുപിടിച്ച് 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ സ്കൂൾ നടത്തിവന്നിരുന്ന 35കാരൻ രണ്ടുവയസുകാരി മകൾ വാമികയെ കൈകളിൽ ചേർത്തുപിടിച്ച് 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മകൾ വാമികയുമായി രാഹുൽ ജയ്രാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30ഓടെ സെക്ടർ 102-ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. രാഹുൽതാമസിച്ചിരുന്നത് ടവർ 9-ലായിരുന്നുവെങ്കിലും, അദ്ദേഹം ചാടിയത് ടവർ 5-ൽ നിന്നാണെന്നത് സംശയങ്ങൾക്ക് ഇടയാക്കിയതായി പോലീസ് വ്യക്തമാക്കി. സംഭവദിവസം രാവിലെ ഭാര്യ നീതു ദഹിയ വീട്ടിൽ പാചകത്തിലായിരിക്കെ വിജയ്രാൻ മകളെ കളിക്കാൻ കൊണ്ടുപോയിരുന്നു. പിന്നീട് ടവർ 5-ൻ്റെ23-ാം നിലയിൽ എത്തി മകളെ ചേർത്തുപിടിച്ച് ചാടിയതായാണ് പോലീസ് പറയുന്നത്. ശബ്ദം കേട്ട് പുറത്തേക്ക് വന്ന നാട്ടുകാർ രക്തക്കുളത്തിൽ കിടക്കുന്ന പിതാവിനെയും കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയ്രാൻ COVID-19 ബാധിച്ചശേഷം ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മറ്റുകണ്ണിലും കാഴ്ച കുറവായതിനെ തുടർന്ന് അദ്ദേഹം ഏറെ മാനസികാവസ്ഥയിലായിരുന്നുവെന്ന് സഹോദരൻ അമിത് പോലീസിനോട് പറഞ്ഞു. ഈ…
Read More » -
‘വേണ്ട, യുഎസിന് നിങ്ങളുടെ സഹായം ആവശ്യമില്ല, ‘: ഹോർമൂസ് കടലിടുക്ക് സൈനീകബലത്തിലൂടെ പിടിച്ചടക്കാൻ യുഎസിനൊപ്പം നില്ക്കണമെന്ന ആവശ്യം തള്ളിയ സഖ്യക്ഷികളോട് ട്രംപ്
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന നാവിക സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച സഖ്യകക്ഷികളെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പ്രധാന എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഏറ്റവും കരുത്തുറ്റ സൈന്യം ഞങ്ങളുടേതാണ്,’ എന്ന് പറഞ്ഞ ട്രംപ്, നാറ്റോ അംഗങ്ങൾ കൂട്ടുത്തരവാദിത്തം കാണിക്കുന്നില്ലെന്ന് ആരോപിച്ചു. സഖ്യകക്ഷികൾ അമേരിക്കയെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് പരീക്ഷിക്കാനാണ് താൻ സഹായം തേടിയതെന്ന് ട്രംപ് വെളിപ്പെടുത്തി. ‘എനിക്ക് അവരുടെ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞാൻ ഇത് ചെയ്തത്,’ എന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും അവരുടെ പ്രതികരണത്തിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയുടെ നിലപാടിൽ താൻ വലിയ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി. രണ്ട് ദിവസം മുൻപാണ് ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ട്രംപ് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ജർമ്മനി,…
Read More » -
ഹജരാക്കിയത് 22 തൊണ്ടിമുതലുകൾ, 27 രേഖകൾ, എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചതിൽ അൻപതുപേരും ഡോക്ടർമാർ!! ഡോ. വന്ദന വധക്കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ വ്യാഴാഴ്ച
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. ശിക്ഷാവിധി മാർച്ച് 19 വ്യാഴാഴ്ച വിധിക്കും. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് കേസിലെ ഏകപ്രതി. ആശുപത്രി സുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച, വിവാദം സൃഷ്ടിച്ച കേസായിരുന്നു ഇത്. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്. പിന്നാലെ കൊലക്കേസിൽ പ്രതിയായ സന്ദീപിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങുമ്പോൾ സന്ദീപ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഇയാളുടെ മാനസികനില പരിശോധനയടക്കം നടന്നു. വിചാരണയ്ക്കു തടസമില്ലെന്ന് കണ്ടെത്തിയതോടെ സാക്ഷിവിസ്താരമടക്കം നടന്നു. അതേസമയം 22 തൊണ്ടിമുതലുകളും 27 രേഖകളും കോടതിയിൽ ഹാജരാക്കി. എഴുപതിലധികം സാക്ഷികളെ…
Read More » -
എൽ നിനോ’ പ്രതിഭാസം: ഇന്ത്യയിൽ ഈ വർഷം മഴകുറയും; ;ചൂട് കൂടും
ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ. യു.എസ്. ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫറിക്(എൻ.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽനിനോ ശക്തിപ്രാപിക്കും. തത്‌ഫലമായി ഇന്ത്യയിൽ ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാം. എൻ.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൻ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. ചരിത്രപരമായി ഇന്ത്യയിൽ എൽനിനോ കാലത്ത് മൺസൂൺ മഴ കുറയുന്നതായി കണ്ടുവരുന്നു. 1980 മുതൽ 14 തവണ എൽനിനോ ഉണ്ടായി. ഇതിൽ ഒൻപത് തവണയും മൺസൂൺമഴ സാധാരണയിലും കുറവാണ് ലഭിച്ചത്. അതേസമയം, 1997-ൽ എൽ നിനോ ഉണ്ടായിട്ടും ഇന്ത്യയിൽ മൺസൂൺകാലം സാധാരണമായിരുന്നു. പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മൺസൂൺ കാറ്റുകളുടെ…
Read More » -
യുഎസ്- ഇസ്രയേൽ സ്ഫോടനത്തിൽ ഖമനേയിയുടെ മരുമകന്റെ തല രണ്ടായി പിളർന്നു, ഇറാൻ സൈനിക മേധാവിയുടേതായി കുറച്ചു മാംസക്കഷ്ണങ്ങൾ മാത്രമേ അവശേഷിച്ചുള്ളു….സ്വന്തം പിതാവും ഭാര്യയും മകനും കൂടപ്പിറപ്പുകളുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ടു, മൊജ്താബ രക്ഷപ്പെട്ടത് ആക്രമണം നടക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയതിനാൽ, രക്ഷപ്പെട്ടവരിൽ മറ്റൊരു സഹോദരനും… ഓഡിയോ പുറത്ത്
തെഹ്‌റാൻ: ഇറാൻ്റെ മുൻ സുപ്രീം ലീഡറായ അലി ഖമനേയി കൊല്ലപ്പെട്ടതായി പറയപ്പെടുന്ന യുഎസ്- ഇസ്രായേൽ സംയുക്ത വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൊജ്തബ ഖമനേയി, തന്റെ പിതാവും കുടുംബത്തിലെ മറ്റ് അംഗങ്ങളും കൊലപ്പെട്ട് യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി ദി ടെലിഗ്രാഫിന് ലഭിച്ച ചോർന്ന ഓഡിയോയിൽ പറയുന്നു. സ്‌ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം ജോലിക്കായി കോമ്പൗണ്ടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ഫെബ്രുവരി 28-ന് രാവിലെ ഏകദേശം 9.32ഓടെയാണ് തെഹ്‌റാനിലെ ഖമനെയിയുടെ ഓഫീസ് സമുച്ചയത്തെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇറാൻ്റെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെയും ഖമനെയി കുടുംബത്തെയും ഒരേസമയം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണിതെന്ന സൂചനയും ഓഡിയോ നൽകുന്നു. ആക്രമണത്തിന്റെ വിശദമായ വിവരണം അയത്തുള്ള അലി ഖമനേയിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റേതാണെന്ന് ചോർന്ന റെക്കോർഡിംഗ് പറയുന്നു. ബ്രിട്ടീഷ് മാധ്യമമായ ദി ടെലഗ്രാഫ് പുറത്തുവിട്ട ഓഡിയോ പ്രകാരം, 56കാരനായ മൊജ്തബ ഖമനേയി ആക്രമണം നടന്ന ഏതാനും…
Read More » -
‘നമ്മക്കു വിലയും നിലയും ഒന്നും ഇല്ലല്ലോ, ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ല’: അതൃപ്തി പരസ്യമാക്കി കെ. സുധാകരന്; പിന്തുണ പ്രഖ്യാപിച്ച് ഡിസിസി ഓഫീസിനു മുന്നില്‍ ഫ്‌ളക്‌സ്; ‘പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നു’
ന്യൂഡല്‍ഹി: തന്നെ ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ലെന്നും ‘നമ്മക്കു നിലയും വിലയും ഒന്നും ഇല്ലല്ലോ’ എന്നും കെ. സുധാകരന്‍ എംപി. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനാണു താന്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പു ചര്‍ച്ചയ്ക്കു വിളിച്ചെന്ന വിവരം നിങ്ങളോട് ആരാണു പറഞ്ഞതെന്നും സുധാകരന്‍ ചോദിച്ചു. കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ പ്രതികരണം. സാധാരണ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന സുധാകരന്‍ വി.ഐപി ഗേറ്റിലൂടെ പുറത്തിറങ്ങാതെ സാധാരണക്കാര്‍ കടക്കുന്ന വഴിയിലൂടെയാണു പുറത്തിറങ്ങിയത്. തുടര്‍ന്നു സ്വകാര്യ കാറില്‍ കയറി കേരള ഹൗസിലേക്കു പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമെല്ലാമാണ് ഫ്‌ലക്‌സിലെ വാചകം. അതിനിടെ കെ.സുധാകരന് സീറ്റില്ലെന്നും എംപിമാര്‍ മല്‍സരിക്കേണ്ടെന്ന കെപിസിസി നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സുധാകരന്‍ രാവിലെ ഡല്‍ഹിയിലെത്തി. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉറപ്പ് ലഭിച്ചാലേ ഡല്‍ഹിയിലേക്ക്…
Read More » -
ഗുണ്ടാ നേതാവിനേയും സംഘത്തേയും പിടികൂടാനെത്തിയ പോലീസിന് നേരെ ആക്രമണം, എസ്ഐയ്ക്ക് കുത്തേറ്റു
തൃശ്ശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്‌ഐ വരുണിന് കൈക്ക് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്.സംഭവത്തിൽ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂർക്കിനിക്കര കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. വിഷ്ണുജിത്തിനെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം. കഴിഞ്ഞവർഷം നെല്ലങ്കരയിൽ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവർ ഉണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്റ്റേഷനിൽ കാപ്പ ചുമത്തിയിട്ടുണ്ട്
Read More » -
‘ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല‘ – കെ. സുധാകരൻ
ന്യൂഡൽഹി: സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കേ നിർണായകപ്രതികരണവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ലെന്നും തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട് . ഡൽഹിയിലെത്തിയ ശേഷമുള്ള സുധാകരന്റെ ആദ്യ പ്രതികരണമാണിത്. ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല – കെ. സുധാകരൻ പ്രതികരിച്ചു. നിലയും വിലയുമില്ലെന്ന് പറഞ്ഞുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് സുധാകരൻ മറുപടി പറഞ്ഞത്. തന്നെ വിളിച്ചിട്ടില്ലെന്നും ആരെങ്കിലും വിളിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. അതേസമയം സുധാകരൻ ഇന്ന് പാർലമെന്റിൽ പോകും. അതിനുശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നാണ് സുധാകരൻ നേരത്തേ വ്യക്തമാക്കിയത്. സുധാകരനോട് ചൊവ്വാഴ്ച ഡൽഹിയിലെത്താൻ നിർദേശിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അനുനയനീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. തിങ്കളാഴ്ച രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താൻ മുമ്പ്…
Read More » -
വീണ്ടും വീഡിയോ പങ്കുവച്ച് നെതന്യാഹു ; ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം‘
ടെൽ അവീവ് ∙ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് മറുപടിയായി സ്വന്തം വിഡിയോ പങ്കുവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും, മുൻപ് പ്രചരിച്ച കോഫി ഷോപ്പ് വിഡിയോ ഡീപ്പ് ഫേക്ക് ആണെന്ന വാദങ്ങൾക്കും ഇടയിലാണ് നെതന്യാഹു എക്സ് അക്കൗണ്ടിൽ പുതിയ വിഡിയോ പങ്കുവച്ചത്. ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ട 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ നെതന്യാഹു ഉദ്യോഗസ്ഥരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതായി കാണാം. കുന്നുകളും പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളും പശ്ചാത്തലമായുള്ള വിഡിയോയിൽ സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോട് നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം’ എന്നാണ് വിഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പറയുന്നത്. ബെന്യാമിൻ നെതന്യാഹുവിന്റെ 6 വിരലുകളുള്ള എഐ വിഡിയോ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹം ജീവനോടെയില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇസ്രയേൽ ആ വാർത്തകൾ നിഷേധിച്ചു. പിന്നാലെ കോഫി ഷോപ്പിൽ നിന്ന് ചായകുടിക്കുന്ന നെതന്യാഹുവിന്റെ മറ്റൊരു വിഡിയോ പുറത്തുവന്നു. എന്നാൽ ആ…
Read More »