NEWS
-
ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ തലയില്‍ മുറിവ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബല്‍റാം കൊല്ലപ്പെട്ടതെന്നാണ് വാസുവിന്റെ മൊഴി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വാസു ബലമായി തള്ളിയതിനെത്തുടര്‍ന്ന് ബല്‍റാം മുറിയുടെ ഭിത്തിയില്‍ തലയടിച്ച് വീണു. ഇതോടെ പരിഭ്രാന്തനായ താന്‍ ലോഡ്ജില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് വാസു പൊലീസിനോട് പറഞ്ഞത്. ബല്‍റാമും വാസുവും കഴിഞ്ഞ 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണി ചെയ്തുവരികയാണ്.
Read More » -
ട്രംപിന്റെ കാബിനറ്റില്‍ മസ്‌കും കേരളത്തില്‍ വേരുള്ള വിവേക് രാമസ്വാമിയും
വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് (ട്വിറ്റര്‍) എന്നിവയുടെ മേധാവിയുമായ ഇലോണ്‍ മസ്‌കും. മസ്‌കിനൊപ്പം ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും കേരളത്തില്‍ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്) ചുമതലയായിരിക്കും ഇവര്‍ക്ക്. മസ്‌കും വിവേകും ചേര്‍ന്ന് തന്റെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അധികച്ചെലവുകളില്‍ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലെ ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുന്‍കയ്യെടുക്കും. സര്‍ക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു. ഡോജിന്റെ ഓരോ പ്രവര്‍ത്തനവും ഓണ്‍ലൈനില്‍ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ അറിയിക്കണമെന്നും ഇലോണ്‍ മസ്‌ക് എക്‌സില്‍ പ്രതികരിച്ചു. കാബിനറ്റിലേക്ക്…
Read More » -
എന്റെ ആത്മകഥ ഇങ്ങനെയല്ല!!! പോളിങ് ദിനത്തില്‍ ഇ.പിയുടെ ‘കട്ടന്‍ ചായയും പരിപ്പുവടയും’
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചയുടെ ഭാഗമാണെന്ന് വരുത്തി തീര്‍ത്തതിനു പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്നാണ് ആത്മകഥയായി പ്രചരിക്കുന്ന പുസ്തക ഭാഗങ്ങളിലുള്ളത്. പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി. ഇ.പി.ജയരാജന്റെ ആത്മകഥയെന്ന പേരില്‍ പ്രചരിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍: തൃശൂര്‍ ഗസ്റ്റ് ഹൗസിലും ഡല്‍ഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനോടൊപ്പം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഒരു തവണ മാത്രമാണ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനിടെയാണത്. അതിനു മുന്‍പോ ശേഷമോ ഫോണില്‍പോലും സംസാരിച്ചിട്ടില്ല. മകനെ എറണാകുളത്ത് വച്ച് ഒരു വിവാഹചടങ്ങിനിടെ കണ്ടപ്പോള്‍ ശോഭ സുരേന്ദ്രന്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. ഒന്നും രണ്ടു തവണ ശോഭ വിളിച്ചെങ്കിലും മകന്‍ ഫോണെടുത്തില്ല. മകന്റെ ഫോണിലേക്കാണ് ജാവഡേക്കര്‍ വിളിച്ചത്. അച്ഛന്‍ അവിടെ ഉണ്ടോ…
Read More » -
യുഎഇയിൽ സന്ദർശക വിസക്കാർക്ക് പീഡനം, ഫാമിലി വിസയ്ക്ക് എത്ര ശമ്പളം വേണം? എല്ലാ വിവരങ്ങളും അറിയുക
സന്ദർശക വിസയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പലവിധ പീഡനങ്ങൾ നേരിടേണ്ടി വരുന്നു എന്ന് പരാതി. പ്രധാനമായും വിമാനത്താവളങ്ങളിലാണ് അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്. സന്ദർശക വിസ ലഭിച്ചു പോകുന്നവർ തങ്ങളുടെ നാട്ടിലുള്ള ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ 70,000 രൂപയുടെ ബാലൻസ് കാണിക്കണമെന്നതാണ് അധികൃതരുടെ കാർക്കശ്യ നിലപാട്. ഈ നിയമത്തെക്കുറിച്ച് അറിയാത്ത പലരും വിമാനം കയറാനാകാതെ നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നിട്ടുണ്ട്. നാട്ടിലെ അക്കൗണ്ടിൽ പണമുണ്ടായാൽ വിദേശങ്ങളിൽ എങ്ങനെ താമസവും ഭക്ഷണവും ഉറപ്പ് വരുത്തുക എന്ന ചോദ്യത്തിന് അധികൃതർക്കും മറുപടിയില്ല. ഇതോടൊപ്പം യുഎഇയിൽ ജോലി ചെയ്യുന്ന പലരും കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ യുഎഇയിൽ കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, ചെലവുകൾ എന്നിവയെക്കുറിച്ച് ചിലർക്ക് ധാരണയുണ്ടാവില്ല. ★ യുഎഇയിൽ സാധുവായ തൊഴിൽ വിസയുള്ള എല്ലാ വിദേശികൾക്കും സ്വന്തം ബിസിനസ് നടത്തുന്നവർക്കും ഫാമിലി വിസയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം അപേക്ഷിക്കാനുള്ള യോഗ്യത: ★ ശമ്പളം: കുറഞ്ഞത് 4,000 ദിർഹമോ അല്ലെങ്കിൽ 3,000 ദിർഹമോ…
Read More » -
പ്രശാന്ത് ഐ.എ.എസ് എന്നും പ്രശ്നക്കാരൻ: ആരു ഭരിച്ചാലും കണ്ണിലെ കരട്, ഒടുവിൽ കസേര തെറിച്ചു
അല്‍ഫോന്‍സ് കണ്ണന്താനം മുതൽ ജെ.മേഴ്‌സിക്കുട്ടിയമ്മ വരെ എന്‍. പ്രശാന്ത് ഐഎഎസിൻ്റെ പരിഹാസങ്ങൾക്കു പാത്രമായവരാണ്. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ 2017ല്‍ പ്രൈവറ്റ് സെക്രട്ടറി പ്രശാന്തായിരുന്നു. രൂക്ഷമായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഒടുവിൽ ഒഴിവാക്കി. ‘ബാങ്ക് മാനേജര്‍ ബാങ്ക് കുത്തിത്തുറക്കുന്നതു കാണുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ എന്തു ചെയ്യും’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അന്ന് പ്രശാന്തിന് വിനയായത്. പോസ്റ്റ് കണ്ണന്താനത്തെ ഉദ്ദേശിച്ചാണെന്ന വിലയിരുത്തലില്‍ പദവി തെറിച്ചു. കോഴിക്കോട് കലക്ടറായിരിക്കെ, എം.കെ രാഘവന്‍ എംപിയുമായി കൊമ്പുകോർത്തു. നേര്‍ക്ക് നേര്‍ പോരാട്ടം പരിധി വിട്ടതോടെ മാപ്പ് പറയണമെന്ന ആവശ്യം ഉയര്‍ന്നു. അപ്പോള്‍ സിനിമാ ഡയലോഗ് പങ്കുവച്ച് കുന്നംകുളം മാപ്പെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ഒരുകാലത്ത് തന്റെ ഗുരുവും മെന്ററും എന്ന് പ്രശാന്ത് തന്നെ വിശേഷിപ്പിച്ച ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനെതിരെ കളപറിക്കല്‍ യന്ത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഒടുവിലത്തെ വെല്ലുവിളി. പ്രശാന്തിന്റെ ഔദ്യോഗിക ജീവിതം ഉടനീളം ഇത്തരത്തില്‍ വിവാദങ്ങൾ നിറഞ്ഞതാണ്. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ…
Read More » -
തേക്കിൻകാട് ജോസഫിന് ദർശൻ ബുക്ക് അവാർഡ്
പ്രശസ്‌ത ബാലസാഹിത്യകാരനായ തേക്കിൻകാട് ജോസഫിൻ്റെ ‘സൂപ്പർ ബോയ് രാമു’ ഇംഗ്ലീഷ് പതിപ്പ് ദർശന സാംസ്‌കാരിക കേന്ദ്രത്തിൻ്റെ 2024 ലെ ദർശൻ ബുക്ക് അവാർഡ് നേടി. 30000 രൂപയും പ്രശസ്‌തി പത്രവും സരസ്വതി ശില്‌പവും അടങ്ങിയതാണ് അവാർഡ് ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ പോൾ മണലിൽ, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവരടങ്ങിയ ജൂറിയാണ് തേക്കിൻകാടിൻ്റെ കൃതി തെരഞ്ഞെടുത്തത്.ലോകോത്തര നിലവാര അച്ചടി, ഇല്ലസ്ട്രേഷൻ, ലേ ഔട്ട്, ഓഡിയോ വേർഷൻ, പ്രസാധനം എന്നിവയും ജൂറി പ്രത്യേകം വിലയിരുത്തി. തിരുവനന്തപുരം ബ്ലൂ പി പബ്ലിക്കേഷനാണ് പ്രസാധകർ. ഡിസംബർ ആദ്യവാരത്തിൽ ദർശന ഓഡിറ്റോറിയത്തിൽ പ്രമുഖ സാഹിത്യകാരന്മാരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്‌ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു
Read More » -
ജോലിയുടെ ഇടവേളകള്‍ ‘ആനന്ദപ്രദമാക്കാന്‍’ പുട്ടിന്റെ ആഹ്വാനം; രാത്രി കറന്റും ഇന്റര്‍നെറ്റും വിച്‌ഛേദിച്ചും ജനനനിരക്ക് ഉയര്‍ത്താന്‍ റഷ്യ
മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാന്‍ ‘മിനിസ്ട്രി ഓഫ് സെക്സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയിലാണ് റഷ്യ. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോലിക്കിടയിലെ ഒഴിവുവേളകളില്‍ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന’ ആഹ്വാനം പുട്ടിന്‍ നേരത്തേ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. രാജ്യത്തെ ജനനനിരക്കിലും കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുതകുന്ന നടപടികള്‍ എടുക്കണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു. രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശങ്ങളിലൊന്ന്. വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുക, അതവരുടെ പെന്‍ഷനിലേക്കും വകയിരുത്തുക എന്നതും പരിഗണിക്കപ്പെടുന്നു. പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്പത്തിക സഹായമായി 5000 റൂബിള്‍ (4,395 ഇന്ത്യന്‍ രൂപ) ധനസഹായം…
Read More » -
‘പ്രതിമുഖം’ ട്രെയിലര്‍, ടീസര്‍, ഓഡിയോ പ്രകാശനം ചെയ്തു
തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വല്‍സ്‌ന്റെ ഏറ്റവും പുതിയ സംരംഭമായ ‘പ്രതിമുഖം’ സിനിമയുടെ ഓഡിയോ, ടീസര്‍, ട്രെയിലര്‍ പ്രകാശനം കളക്ടര്‍ പ്രേംകൃഷ്ണനും സംവിധായകന്‍ ബ്ലസ്സിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തില്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനെ കേന്ദ്രകഥാപാത്രം അല്ലെങ്കില്‍ നായകന്‍ ആക്കിയിട്ടുള്ള ഈ സിനിമയില്‍, നായകന്റെ രൂപഭാവാദികള്‍ പുരുഷന് നല്‍കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമാണെങ്കിലും, നായകന്റെ മനോവ്യാപാരങ്ങള്‍ സമൂഹം സ്ത്രീക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന രീതികള്‍ക്കനുസൃതമായിട്ടാണ്. ഇവിടെ നായകന്‍ അനുഭവിക്കുന്ന സംഘര്‍ഷം, സമൂഹം അടിച്ചേല്‍പ്പിച്ചതാണ്. നായകന്റെയും സമൂഹത്തിന്റെയും ഇടയിലൂടെയുള്ള ഒരു യാത്രയാണ് ‘പ്രതിമുഖം’. മോഹന്‍ അയിരൂര്‍, കെ. എം. വര്‍ഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാന്‍ എന്നിവര്‍ നിര്‍മ്മാതാക്കളായുള്ള മൈത്രി വിഷ്വല്‍സ്, ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ ട്രാന്‍സ്ജന്റര്‍ വിഷയം, നവാഗതനായ വിഷ്ണു പ്രസാദിന്റെ കഥ തിരക്കഥ സംവിധാനത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. സിനിമയിലെ അഭിനേതാക്കളായ സിദ്ധാര്‍ത്ഥ ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്,…
Read More » -
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്; 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആലപ്പുഴ: ദുരിതാശ്വാസത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയില്‍ വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. 1200 ഓളം ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്‌ഐആര്‍ പറയുന്നു. സര്‍ക്കാരിന് നല്‍കാന്‍ പിരിച്ചെടുത്ത തുക ഇവര്‍ ഇതുവരെ കൈമാറിയിട്ടുമില്ല.
Read More » -
വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയുംവേഗം ഉടമസ്ഥാവകാശം മാറ്റണം; മുന്നറിയിപ്പുമായി മോട്ടോര്‍വാഹനവകുപ്പ്
കോട്ടയം: വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയുംവേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആര്‍.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആര്‍.ടി. ഓഫീസില്‍ നല്‍കണം. തുടര്‍ന്ന് ഉടമസ്ഥതാകൈമാറ്റ ഫീസടവ് നടപടി പൂര്‍ത്തിയാക്കണം. വാഹനം വിറ്റതിനുശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. 15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരില്‍ സത്യവാങ്മൂലവും നല്‍കണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാള്‍ ഉറപ്പുവരുത്തണം. www.parivahan.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് ഉടമസ്ഥാവകാശം മാറ്റാനുള്ള രേഖകള്‍ നല്‍കേണ്ടത്.വാഹനം വില്‍ക്കുന്നത് അടുത്തബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ സെക്കന്‍ഡ് ഹാന്‍ഡ് വാഹനഡീലര്‍മാര്‍ക്കോ ആയാല്‍പ്പോലും ഒരു പേപ്പറിലോ മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെ പേരില്‍ വാഹനകൈമാറ്റം പൂര്‍ത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു. ആര്‍.ടി. ഓഫീസുകളില്‍ ഡീലര്‍ഷിപ്പ് രജിസ്റ്റര്‍ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് വാഹനഡീലര്‍മാര്‍ക്ക് വാഹനം വില്‍ക്കുമ്പോള്‍ പിന്നീട് അവര്‍ക്കാണ് ഉത്തരവാദിത്വം. വാങ്ങുന്ന വാഹനത്തിന്റെ വിവരം പരിവാഹന്‍ വെബ്സൈറ്റിലെ ഡിജിറ്റല്‍…
Read More »