NEWS

  • ഒറ്റ ദിവസം കൊണ്ട് ആറ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍; ചൈനയില്‍ യുവതി മരിച്ചു, ഒടുവില്‍ കുടുംബത്തിന് നഷ്ടപരിഹാരം

    ബീജിങ്: സൗന്ദര്യവര്‍ധനവിനായി ചൈനയില്‍ ഒരു ദിവസം കൊണ്ട് ആറ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു. ഗ്വാങ്സി പ്രവിശ്യയിലെ ഗ്വിഗാങ്ങിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ലിയു എന്ന യുവതിക്കാണ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ക്ക് പിന്നാലെ മരിച്ചത്. സംഭവത്തിന് പിന്നാലെ ലിയുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പകുതി പണം മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ലോണെടുത്തായിരുന്നു യുവതി ശസ്ത്രക്രിയ നടത്തിയത്. 2020-ലായിരുന്നു സംഭവം. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരമായി പണം ലഭിക്കുന്നത് മാറി വരുന്ന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് പിന്നാലെ പോകുന്ന പലരും ചെന്നെത്തുന്നത് ഇത്തരത്തിലുള്ള സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയിലേക്കാണ്. എന്നാല്‍, കൃത്യമായ സുരക്ഷയില്ലാതെ ഇത് ചെയ്താല്‍ വലിയ അപകടങ്ങള്‍ നേരിട്ടേക്കാം എന്നതിന് ഉദാഹരണമായി മാറുകയാണ് ഈ സംഭവം.  

    Read More »
  • എന്‍.പ്രശാന്ത് നിയമനടപടിക്ക്; തല്‍ക്കാലം അതിനില്ലെന്ന് ഗോപാലകൃഷ്ണന്‍

    തിരുവനന്തപുരം: സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ നയങ്ങളെയോ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, വ്യവസായ ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണന്‍ തല്‍ക്കാലം നിയമ നടപടിക്കില്ല. സസ്‌പെന്‍ഷനിലാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വരുമാനം മുടങ്ങില്ല. ഉപജീവന ബത്തയായി നിശ്ചിതതുക എല്ലാ മാസവും ലഭിക്കും. കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ഗോപാലകൃഷ്ണനും പ്രശാന്തിനും ഉപജീവനബത്ത അനുവദിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. 2 ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ നേരത്തേ സസ്‌പെന്‍ഷനിലായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ തിരിച്ചെടുത്തു. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ക്വാറന്റീന്‍ ലംഘനത്തിന് സസ്‌പെന്‍ഷനിലായ അനുപം മിശ്രയെ പിന്നീടു തിരിച്ചെടുത്തെങ്കിലും അദ്ദേഹം അനധികൃത അവധിയില്‍ തുടര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 13ന് വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മിശ്ര നല്‍കിയ അപേക്ഷയും സസ്‌പെന്‍ഷന്‍ പുനഃപരിശോധനാ കമ്മിറ്റിയുടെ ശുപാര്‍ശയും കണക്കിലെടുത്താണു തിരിച്ചെടുത്തത്. എവിടെ നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. കൊല്ലം സബ് കലക്ടറായിരിക്കെയാണ് 2020 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശുകാരനായ അനുപം മിശ്ര മധുവിധു…

    Read More »
  • പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പൊന്നാനി പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

    കൊച്ചി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പൊന്നാനി പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ആരോപണ വിധേയനായ സി ഐ വിനോദ് വലിയാറ്റൂര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വിനോദിനു പുറമേ മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ക്കെതിരേയാണ് വീട്ടമ്മ ബലാത്സംഗ പരാതി ഉന്നയിച്ചത്. 2022-ലെ സംഭവത്തില്‍ ഇനിയും കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി യുവതി നല്‍കിയ ഹര്‍ജിയില്‍ നേരത്തേ സിംഗിള്‍ ബെഞ്ച് മജിസ്‌ട്രേറ്റിനോട് അന്വേഷണത്തിന് ഉത്തരവിടാന്‍ നിര്‍ദേശിച്ചിരുന്നു. പരാതി പരിഗണിച്ച മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടടക്കം കണക്കിലെടുത്തായിരുന്നു ഇത്. ഇതിനെതിരേയാണ് സിഐ അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നായിരുന്നു വാദം. വീടിന്റെ അവകാശ തര്‍ക്കത്തിന് പരിഹാരം തേടി ചെന്ന തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

    Read More »
  • മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം; ‘മാര്‍ക്കോ’യുടെ പുത്തന്‍ അപ്‌ഡേറ്റ് നവംബര്‍ 22-ന്

    ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന ‘മാര്‍ക്കോ’യുടെ പുത്തന്‍ അപ്‌ഡേറ്റ് നവംബര്‍ 22ന്. സിനിമയുടെ ആദ്യ ഓഡിയോ ട്രാക്ക് അന്നേ ദിവസം പുറത്തുവിടുമെന്ന് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഷെരീഫ് മുഹമ്മദ് അറിയിച്ചു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് സ്വന്തമാക്കിയിരിക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും വയലന്‍സിന്റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ ‘മാര്‍ക്കോ’ ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷത കൊണ്ടുതന്നെ മാര്‍ക്കോയിലെ മ്യൂസിക്കും ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. ഡിസംബര്‍ 20നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. മോളിവുഡില്‍ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി…

    Read More »
  • എസ്.ഐ ഓടിച്ച കാര്‍ ബൈക്കിലിടിച്ചു; ഇന്‍ഫോപാര്‍ക്ക് ജിവനക്കാരന് പരിക്ക്

    കൊച്ചി: എസ്.ഐ ഓടിച്ച കാര്‍ ഇടിച്ച് ഇന്‍ഫോ പാര്‍ക്ക് ജിവനക്കാരന് പരിക്കേറ്റു. ഇന്‍ഫോപാര്‍ക്ക് എസ്.ഐ: ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രാകേഷ് സ്വകാര്യ ആശുപത്രിയില്‍ ്ചികിത്സയിലാണ്. എസ്.ഐ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് മറ്റൊരു കാറില്‍ ഇടിച്ചാണ് നിന്നത്. എസ്.ഐ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം, കണ്ണൂര്‍ മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു. കയ്യങ്കോട്ട് സ്വദേശി അജാസ്, കണ്ണാടിപ്പറമ്പ് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കും.  

    Read More »
  • സൈബര്‍ തട്ടിപ്പിന് പൊലീസ് യൂണിഫോമില്‍ വിളിച്ച യുവാവ് വീണത് ഉഗ്രന്‍ കെണിയില്‍

    തൃശൂര്‍: മുംബയ് പൊലീസിലെ ഓഫീസറെന്ന പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമിച്ച യുവാവിനെ പൊളിച്ചടുക്കി. പൊലീസ് യൂണിഫോമില്‍ ക്യാമറ നേരെ വയ്ക്കാന്‍ ആവശ്യപ്പെട്ട് മുംബയില്‍ നിന്നുള്ള യുവാവ് വിളിച്ചത് തൃശൂര്‍ പൊലീസ് സൈബര്‍ സെല്‍ എസ്.ഐ ഫിസ്റ്റോ ടി.ഡിയെയാണ്. എവിടെയാണെന്നും ക്യാമറ നേരെയാക്കി വയ്ക്കണം എന്നും ആവശ്യപ്പെടുന്ന യുവാവിനോട് എസ്.ഐ തന്റെ ഫോണിലെ ക്യാമറ ശരിയല്ല എന്ന് പറഞ്ഞ ശേഷം അതിവേഗം തന്റെ മുഖം കാണിച്ചു. ശരിക്കുള്ള പൊലീസിന്റെ മുന്നിലാണ് പെട്ടത് എന്നറിഞ്ഞ കള്ള പൊലീസ് ഞെട്ടി. നമസ്‌കാരം പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച യുവാവിനോട് തൃശൂര്‍ സൈബര്‍ സെല്ലിലാണ് ഇതെന്നും തട്ടിപ്പുകാരന്റെ ലൊക്കേഷനും അഡ്രസുമെല്ലാം തന്റെ കൈവശം ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ തൃശൂര്‍ സിറ്റി പൊലീസിന്റെ ഇന്‍സ്റ്റ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തപ്പോള്‍ നിരവധി നല്ല കമന്റുകളാണ് ലഭിച്ചത്. കടുവയെ പിടിച്ച കിടുവ,? യേ കാം ഛോട്ദോ ഭായ്.. എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ,? തീപ്പെട്ടിയില്ല പകരം…

    Read More »
  • ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോഴെല്ലാം? വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

    തിരുവനന്തപുരം: രാത്രി യാത്രയില്‍ നല്ല ഹെഡ് ലൈറ്റുകള്‍ അത്യവശ്യമാണ്. എന്നാല്‍ എതിരെ വരുന്ന ഡ്രൈവര്‍മാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡില്‍ അവശ്യം പാലിക്കേണ്ട മര്യാദകളില്‍ ഒന്നാണ് രാത്രി യാത്രകളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഹെഡ് ലൈറ്റ് ഹൈ ബീമില്‍ തെളിയിക്കാന്‍ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കേണ്ട സമയങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ വിശദീകരിച്ചു. കുറിപ്പ്: രാത്രി യാത്രയില്‍ നല്ല ഹെഡ് ലൈറ്റുകള്‍ അത്യവശ്യമാണ്. എന്നാല്‍ എതിരെ വരുന്ന ഡ്രൈവര്‍മാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡില്‍ അവശ്യം പാലിക്കേണ്ട മര്യാദകളില്‍ ഒന്നാണ് രാത്രി യാത്രകളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യ ഘട്ടങ്ങളില്‍ മാത്രം ഹെഡ് ലൈറ്റ് ഹൈ ബീമില്‍ തെളിയിക്കുക. ഓര്‍ക്കുക,താഴെ പറയുന്ന സമയങ്ങളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക. 1. എതിരെ വരുന്ന വാഹനം ഒരു…

    Read More »
  • വിവാദം കത്തി; ഇ.പിയുടെ പുസ്തക പ്രകാശനം നീട്ടിവെച്ച് പ്രസാധകര്‍, സാങ്കേതിക പ്രശ്‌നമെന്ന് വിശദീകരണം

    കോട്ടയം: ഇ.പി. ജയരാജന്‍ എഴുതിയതെന്ന് ഡി.സി ബുക്‌സ് അവകാശപ്പെട്ട കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചതായി പ്രസാധകര്‍. നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബുധനാഴ്ച രാവിലെയാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളി ഇ.പി രംഗത്തെത്തി. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • ക്വാറിയിലെ വെള്ളക്കെട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് ദമ്പതികള്‍; യുവാവ് മരിച്ചു

    വയനാട്: മാനന്തവാടി ദ്വാരകയില്‍ കുറ്റിയാട്ടുകുന്നില്‍ ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകന്‍ രാജേഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടില്‍ അകപ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരില്‍ ഇന്‍ഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  

    Read More »
  • പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്‌മാനന്ദ തീര്‍ത്ഥര്‍ സമാധിയായി

    തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ മുഖ്യാധികാരികളില്‍ ഒരാളായ മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര്‍ പരമേശ്വര ബ്രഹ്‌മാനന്ദ തീര്‍ത്ഥര്‍ (66) സമാധിയായി. അസുഖബാധിതനായി ഒരാഴ്ചയോളം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10നാണ് അന്ത്യം. ചാലക്കുടി തിരുത്തിപ്പറമ്പ് തിരുത്തൂര്‍മന അംഗമാണ്. കേന്ദ്ര എസ്–സി എസ്ടി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. 2000ല്‍ ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചശേഷം 2016ലാണ് സന്യാസദീക്ഷ സ്വീകരിച്ചത്. മുഞ്ചിറമഠം പരമ്പരയിലെ 47-മത് സ്വാമിയാണ്. ബുധനാഴ്ച പകല്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഠത്തില്‍ എത്തിച്ചശേഷം സമാധിക്രിയകള്‍ ആരംഭിക്കും. കന്യാകുമാരിയില്‍ അന്യാധീനപ്പെട്ട് കിടന്ന മുഞ്ചിറമഠം പോരാട്ടത്തിലൂടെ തിരിച്ചെടുത്ത വ്യക്തിയാണ് സ്വാമി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപത്തുള്ള മുഞ്ചിറമഠത്തിന്റെ സ്ഥലം കൈയേറിയതിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയത് സ്വാമിയാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലിയടക്കം വിവിധ പൂജാകാര്യങ്ങളില്‍ നടത്താനുള്ള അവകാശം മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര്‍ക്കും നടുവില്‍മഠം മൂപ്പില്‍ സ്വാമിയാര്‍ക്കുമാണ്. ഊഴം അനുസരിച്ച് ഇരുവരും പുഷ്പാഞ്ചലി സ്വാമിയാരായി ക്ഷേത്രാരാധന നടത്തുകയാണ് പതിവ്. ക്ഷേത്രചരിത്രത്തില്‍ മുഖ്യസ്ഥാനമുള്ള എട്ടരയോഗത്തിന്റെ അദ്ധ്യക്ഷം വഹിച്ചിരുന്നതും ഉത്സവത്തിന്…

    Read More »
Back to top button
error: