Breaking NewsKeralaLead NewsNEWS

കുളിപ്പിക്കുന്നതിനിടെ ആന ഒന്നാം പാപ്പാനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞു, പിന്നാലെ ചവിട്ടി കൊലപ്പെടുത്തി, വിഷ്ണുവിനെ വെള്ളത്തിൽ നിന്നു മാറ്റിയത് മറ്റു പാപ്പാന്മാരെത്തി ആനയെ പിന്തിരിപ്പിച്ച ശേഷം, ആനക്കലിക്ക് ഇരയായത് കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെ പാപ്പാൻ

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കുളിപ്പിക്കുന്നതിനിടെ മനു എന്ന ആനയാണ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. വെങ്ങാനൂർ സ്വദേശിയായ വിഷ്ണു (25) ആനയുടെ ഒന്നാം പാപ്പാനാണ്. കുളിപ്പിക്കുന്നതിനിടെയാണ് ആന ആക്രമണം നടത്തിയത്. ആന ആദ്യം വിഷ്ണുവിനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പിന്നീട് മറ്റു പാപ്പാന്മാരെത്തി ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയി‍ൽ

Back to top button
error: