NEWS

  • വിദ്വേഷം വിതച്ച്‌ വോട്ടുകള്‍ കൊയ്ത  ശോഭ കരന്ത്‍ലാജെക്ക് ഇത്തവണ പിഴച്ചു; ബംഗളൂരു നോർത്തിലേക്കുള്ള മാറ്റം മാപ്പ് പറച്ചിലോടെ; നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ 

    ബംഗളൂരു:  കർണാടക തീര ജില്ലകളിലെ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് തലസ്ഥാനത്തെയും തള്ളിയിടാനുള്ള നിയോഗവുമായാണ് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ത്‍ലാജെ ഇത്തവണ ബംഗളൂരു നോർത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായി എത്തിയത്.  കോവിഡ് കാലത്ത് മുസ്‍ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തി നാണംകെട്ട ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയും കരന്ത്‍ലാജെക്ക് കൂട്ടായുണ്ട്.എന്നാൽ ഇവിടെ ഇരുവർക്കും പിഴച്ചു. ബംഗളൂരു കഫേ സ്ഫോടനവുമായി തമിഴരെ അധിക്ഷേപിച്ചതിന് മാപ്പുപറയേണ്ടിവന്നു ശോഭ കരന്ത്‍ലാജെക്ക്. ബാങ്കുവിളി സമയം ഹനുമാൻ സ്തോത്രം ശബ്ദം കൂട്ടി വെച്ചത് ചോദ്യം ചെയ്ത സംഭവം അവർ മതവിദ്വേഷ ആയുധമാക്കുകയായിരുന്നു.എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയതോടെ മാപ്പ് പറയേണ്ടി വന്നു അവർക്ക്. എന്നാൽ സ്റ്റാലിൻ അയഞ്ഞില്ല.ഒടുവിൽ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ക്ക്  തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശവും നൽകി. തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നുവെന്ന അവരുടെ പരാമര്‍ശത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന്…

    Read More »
  • ബസില്‍ നിന്നും മാലപൊട്ടിച്ച തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍

    കൊച്ചി: തിരക്കുള്ള ബസുകളില്‍ കയറി മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. പഴനി പത്തനങ്കപ്പെട്ടി സ്വദേശികളായ ശരണ്യ (45) ഇന്ദ്ര (44) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് വൈപ്പിൻ റൂട്ടിലോടുന്ന ബസില്‍ വച്ച്‌ യാത്രക്കാരിയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. യുവതി ബഹളം വച്ചതിനെ തുടർന്ന് നിർത്തിയ ബസിൽ നിന്നും ഇവർ ഇറങ്ങിയോടിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

    Read More »
  • എന്നുവരും ബിജെപി സ്ഥാനാര്‍ത്ഥി;കാത്തിരിപ്പ് തുടര്‍ന്ന് കേരളത്തിലെ നാല് മണ്ഡലങ്ങള്‍

    തിരുവനന്തപുരം : കേരളത്തിലെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ഇടത് വലത് മുന്നണികള്‍ പ്രചരണത്തില്‍ അതിവേഗം മുന്നോട്ട് പോകുമ്ബോള്‍ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ  പ്രഖ്യാപിക്കാതെ ബിജെപി. വയനാട്, ആലത്തൂര്‍, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിക്കാത്തത്.രാജ്യം മുഴുവന്‍ നടന്ന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്ബോഴും വയനാട്ടില്‍ പോലും സ്ഥാനാര്‍ത്ഥിയായിട്ടില്ല എന്നതാണ് ഏറെ രസകരം മറ്റ് പാര്‍ട്ടികള്‍ ചുമരെഴുത്തും പോസ്റ്ററുമൊക്കെയായി കളം നിറയുമ്ബോള്‍ ഇവിടത്തെ ബിജെപി പ്രവര്‍ത്തകര്‍ ചുമരും ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. വമ്ബന്‍ സര്‍പ്രൈസ് ഉണ്ടാകും ആരും ചിന്തിക്കാത്ത സ്ഥാനാര്‍ത്ഥിയുണ്ടാകും എന്നൊക്കെ നേതാക്കൾ പറയുമ്പോൾ  ബിജെപി പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിൽ ഏറ്റുവാങ്ങുന്ന ട്രോളുകളും കുറവല്ല. നരേന്ദ്രമോദിക്കൊപ്പം പാര്‍ലമെന്റില്‍ ഉച്ചഭക്ഷണം കഴിച്ചതു മുതല്‍ എന്‍.കെ.പ്രേമചന്ദ്രനെ സംഘിയാക്കിയുളള പ്രചരണം കൊല്ലത്ത് സിപിഎം സജീവമാക്കിയിട്ടുണ്ട്. ഈ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് കൊല്ലത്ത് താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തത്. ഇവിടെ പലരും സ്ഥാാര്‍ത്ഥി കുപ്പായം തയ്പ്പിച്ച്‌ കാത്തിരിക്കുന്നുണ്ട്. നടന്‍ ദേവന്റെ പേരും ഈ മണ്ഡലത്തില്‍…

    Read More »
  • കേരളത്തിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കാന്‍ ‘കോച്ചുകളില്ല’; 22 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവെ

    ന്യൂഡൽഹി: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലേക്കും തിരുനെല്‍വേലി, നാഗര്‍കോവില്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്കുമായി 22-ഓളം തീവണ്ടികള്‍ അനുവദിച്ച് റയിൽവെ.  ഉത്തരേന്ത്യയിലേക്കാണ് 90 ശതമാനം തീവണ്ടികളും അനുവദിച്ചിരിക്കുന്നത്.ദീര്‍ഘദൂര റൂട്ടുകളില്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ കേരളത്തിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കാന്‍ കോച്ചുകളില്ലെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഈ റൂട്ടുകളില്‍ തീവണ്ടികള്‍ അനുവദിക്കുമ്ബോള്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് റെയില്‍വേയുടെ ന്യായീകരണം.മുന്‍വര്‍ഷങ്ങളില്‍ വേനൽക്കാല തിരക്ക് കണക്കിലെടുത്ത് മാര്‍ച്ചില്‍തന്നെ ഏപ്രില്‍, മേയ് മാസത്തിലേക്കുള്ള പ്രത്യേക തീവണ്ടികളുടെ പട്ടിക റയിൽവെ പുറത്തുവിട്ടിരുന്നു.ആതേസമയം കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ ഇനിയും അനുവദിച്ചില്ല.

    Read More »
  • ഇഡിയല്ല, നരേന്ദ്രമോദി തന്നെ വന്നാലും താൻതന്നെ പത്തനംതിട്ടയിൽ ജയിക്കും: തോമസ് ഐസക്ക്

    പത്തനംതിട്ട: ഇഡിയല്ല സാക്ഷാൽ നരേന്ദ്രമോദി തന്നെ വന്നാലും  പത്തനംതിട്ടയിൽ താൻതന്നെ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്. ഇതൊക്കെ അങ്ങ് വടക്ക് നടത്തിയാൽ മതിയെന്ന് പറഞ്ഞ തോമസ് ഐസക്ക് തന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും കൂട്ടിച്ചേർത്തു.ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാൻ ഇതുവരെ ഇഡിയ്ക്ക് കഴിഞ്ഞില്ലെന്നും പിന്നല്ലേ അറസ്റ്റെന്നും ഐസക്ക്  പറഞ്ഞു. അരവിന്ദ് കെജ്റിവാളിന്റെ ഗതിയായിരിക്കുമത്രേ എനിക്കും. നല്ല കഥയായി.എന്നെ ഇഡി ഇപ്പോള്‍ അറസ്റ്റു ചെയ്യുമെന്നാണ് ബിജെപിക്കാർ വീടുവീടാന്തരം കയറിയിറങ്ങി പറഞ്ഞു നടക്കുന്നത്. എന്നെ ഇപ്പം അറസ്റ്റു ചെയ്യും, കിഫ്ബിയെ ഇടിക്കൂട്ടില്‍ കയറ്റും എന്നൊക്കെ എത്രകാലമായി കേള്‍ക്കുന്നതാണ്. ഇതുവരെ ഒന്നും നടന്നില്ല. സമൻസുകള്‍ പലത് അയച്ചു. അറസ്റ്റു ചെയ്യുന്നത് പോകട്ടെ, എന്നെ ചോദ്യം ചെയ്യുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ  ചോദ്യം. ഇഡിയ്ക്ക് മറുപടിയില്ലായിരുന്നു. ഇഡിയ്ക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് എനിക്കു തീരുമാനിക്കാം എന്നാണ് കോടതി വിധി. ഞാനൊന്നും തീരുമാനിച്ചിട്ടില്ല. വരട്ടെ. നമുക്കു നോക്കാം. ഞാൻ നിയമവ്യവസ്ഥയെ…

    Read More »
  • ബിജെപി വിട്ട്  വീരപ്പന്‍റെ മകൾ; കൃഷ്ണഗിരിയില്‍ ‘ നാം തമിഴർ’ സ്ഥാനാര്‍ത്ഥി

    സേലം: വനംകൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകള്‍ ലോക്സഭയിലേക്ക് മത്സരിക്കും. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്ബതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയായ വിദ്യറാണി തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. അടുത്തിടെയാണ് വിദ്യാ റാണി ബിജെപിയില്‍ നിന്ന് രാജിവെച്ചത്. 2020 ഫെബ്രുവരിയിലാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വെച്ച്‌ വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നത്.രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു അന്ന് വിദ്യാ റാണി പ്രതികരിച്ചത്. എന്നാല്‍, അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവെച്ച വിദ്യാ റാണി നാം തമിഴര്‍ കക്ഷിയുടെ ഭാഗമാവുകയായിരുന്നു.  1990-2000 കാലഘട്ടത്തില്‍ തമിഴ്നാട്, കേരളം, കര്‍ണ്ണാടക വനമേഖലയെ അടക്കിവാണ കട്ടുകള്ളനായിരുന്നു വീരപ്പന്‍. 128ഓളം കൊലപാതകങ്ങള്‍ നടത്തിയ വീരപ്പനെ 2004ലാണ് തമിഴ്നാട് പൊലീസ് പ്രത്യേക ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയത്.

    Read More »
  • ആറ് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴ; കോട്ടയത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു 

    തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. രണ്ടു ദിവസമായി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.അതിനിടെ പൊൻകുന്നം ചിറക്കടവിൽ മിന്നലേറ്റ് ഒരാൾ മരിച്ചു.കോടങ്കയം കുമ്പിളാനിക്കലിൽ അശോകനാണ് (55) മരിച്ചത്.ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം 

    Read More »
  • വിഴിഞ്ഞം ടിപ്പറപകടം: മരിച്ച അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ ധനസഹായം നൽകും

    വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സഹായം നൽകുമെന്ന് അദാനി ​ഗ്രൂപ്പ്. ഒരു കോടി രൂപ സഹായം നൽകാമെന്ന് അദാനി ഗ്രൂപ്പ് കുടുംബത്തെ അറിയിച്ചു. അനന്തുവിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് അദാനി പോർട്ട് അധികൃതർ വിവരമറിയിച്ചത്. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്. കോളജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽ നിന്നു വന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു. അതിൽനിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു. അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിന് മുന്നിലെ റോഡിലെ കുഴിയിൽ വീണപ്പോഴാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചത്. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ്…

    Read More »
  • നടൻ ടൊവിനോയുടെ പേരും ചിത്രവും ദുരുപയോ​ഗം ചെയ്തു, തൃശൂരിൽ വി.എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

          തൃശൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. നടന്‍ ടൊവിനോ തോമസിന് ഒപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിനാണ് താക്കീത്.  ഇനി ആവര്‍ത്തിക്കരുതെന്നും  മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ടൊവിനോയുടെ പേരും ചിത്രവും ദുരുപയോ​ഗം ചെയ്തുവെന്ന പരാതിയിലാണ് നടപടി. പരാതിയിന്മേൽ സ്ഥാനാർത്ഥി വി.എസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നാണ് ഇവർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണം. ഇരുവരുടേയും മറുപടി തൃപ്തികരമായി കണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കി പരാതി അവസാനിപ്പിച്ചു. തന്റെ ഫോട്ടോ തെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ടൊവിനോ സാമൂഹിക മാധ്യമങ്ങളിൾ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ സുനിൽകുമാർ പോസ്റ്റ് പിൻവലിച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍കുമാര്‍ അദ്ദേഹത്തിനൊപ്പമുള്ള ചിത്രമടങ്ങുന്ന പോസ്റ്റിട്ടത്.

    Read More »
  • ഖുറാൻ കത്തിച്ച ആസിയ ബീവിക്ക് ജീവപര്യന്തം തടവ് ശിക്ഷ

    ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ കത്തിച്ച യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ കോടതിയാണ് നാല്‍പതുകാരിയായ ആസിയ ബീവിയെ ശിക്ഷിച്ചത്. യുവതി തന്റെ വീടിന് പുറത്ത് ഖുറാൻ കത്തിച്ചതായി അയല്‍വാസികള്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. മതനിന്ദ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരമാണ് ആസിയയ്ക്ക് എതിരെ കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

    Read More »
Back to top button
error: