NEWS

  • ദക്ഷിണാഫ്രിക്കയില്‍ മൂന്ന് കോപ്റ്റിക് വൈദികര്‍ കൊല്ലപ്പെട്ടു

    അലക്സാണ്ട്രിയ : ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയില്‍ കൊല്ലപ്പെട്ടു. ഈജിപ്തുകാരനായ ഫാ. താല്‍കാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കയലെ കോപ്റ്റിക് സഭ അറിയിച്ചു. പ്രിട്ടോറിയയില്‍നിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്‍റ് മാർക്ക് ആൻഡ് സെന്‍റ് സാമുവല്‍ ദ കണ്‍ഫസർ മഠത്തില്‍ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു ഇവരെ കണ്ടെത്തിയത്. സംഭവത്തില്‍  ഈജിപ്തുകാരനായ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • സിറ്റിങ് എംപിമാരെ കൂട്ടത്തോടെ വെട്ടിനിരത്തി ബിജെപി; 21% പേരും പുറത്ത്

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റുപാര്‍ട്ടികളില്‍നിന്ന് വേറിട്ട തന്ത്രം പരീക്ഷിക്കാന്‍ ബിജെപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ 267 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവന്നപ്പോള്‍ അതില്‍ 21% സിറ്റിങ് എംപിമാരും പുറത്ത്. വിജയം ഉറപ്പിക്കുന്നതിനു വേണ്ടി സിറ്റിങ് എംപിമാരെ തന്നെ അതതു മണ്ഡലങ്ങളില്‍ മറ്റുപാര്‍ട്ടികള്‍ വീണ്ടും മത്സരിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് സിറ്റിങ് എംപിമാരെ മാറ്റി പരീക്ഷിക്കാന്‍ ബിജെപി തയാറാകുന്നത്. ജനമനസ്സില്‍ ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധതയെ നേരിടാനാണു ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വ്യത്യസ്ത തന്ത്രം പയറ്റുന്നതെന്നു ബിജെപി വൃത്തങ്ങള്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്തതിനാലാണു സിറ്റിങ് മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ ബിജെപി രംഗത്തിറക്കുന്നത്. മാര്‍ച്ച് രണ്ടിന് പുറത്തുവന്ന 195 പേരുടെ ആദ്യ പട്ടികയില്‍ പ്രഗ്യ താക്കൂര്‍, രമേശ് ബിധുരി, പര്‍വേഷ് വര്‍മ ഉള്‍പ്പെടെ 33 പേര്‍ക്കാണ് പകരക്കാര്‍ വന്നത്. എന്നാല്‍, ബുധനാഴ്ച പുറത്തുവന്ന 72 പേരുടെ പട്ടികയില്‍ 30 പേരാണു പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ ഗൗതം ഗംഭീര്‍ ഉള്‍പ്പടെ…

    Read More »
  • ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; സുഹൃത്തിനെതിരെ പരാതിയുമായി യുവതി

    കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. മാനസികമായി തകര്‍ന്ന താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പറഞ്ഞു. വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്ന് പൊലീസ് വ്യക്തമാക്കി.  

    Read More »
  • ശമ്ബളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച്‌ കെഎസ് ആര്‍ടിസി ജീവനക്കാരൻ

    ഇടുക്കി: കെഎസ് ആർടിസി ശമ്ബളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച്‌ ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു.സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു.പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവര്‍ തീരുമാനിച്ചത്. ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ ജയകുമാർ മൂന്നാര്‍-ഉദുമല്‍ പേട്ട ബസിലെ ഡ്രൈവറാണ്.

    Read More »
  • സിഎ എക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ആരാധകർ

    കൊച്ചി: സിഎ എക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ജനക്കൂട്ടം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ബാനറുമായി കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ ഗാലറിയിൽ എത്തിയത്.ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് മോഹൻബഗാൻ മത്സരത്തിനിടെയാണ് സംഭവം. അതേസമയം ആവേശകരമായ മത്സരത്തിൽ 3-4 ന് കേരള ബ്ലാസ്റ്റേഴ്സ് മോഹൻബഗാനോട് തോറ്റു.

    Read More »
  • പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടനകളുടെ ആക്രമണം

    പത്തനംതിട്ട: പത്തനംതിട്ടയിലെ സീതത്തോട്ടിലും, ഇടുക്കി ചിന്നക്കനാലിലും കാട്ടനകളുടെ ആക്രമണം. സീതത്തോട് മണിയാർ‌- കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിനു സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്നു കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ചിന്നക്കനാല്‍ 301 കോളനിയിലാണ് കാട്ടാന വീട് തകർത്തത്. ഗോപി നാഗൻ എന്നയാളുടെ വീടാണ് തകർത്തത്. ആക്രമണം നടക്കുമ്ബോള്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന്റെ മുൻ ഭാഗവും പിൻവശവും  ആന തകർത്തു. ചക്കക്കൊമ്ബനാണ് ആക്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. കുറച്ചു ദിവസമായി ചക്കക്കൊമ്ബൻ ജനവാസ മേഖലയ്ക്ക് സമീപമാണുള്ളത്.

    Read More »
  • അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും;ജൻ ഔഷധി മെഡിക്കല്‍ ഷോപ്പ് തുടങ്ങാൻ ആഗ്രഹമുണ്ടോ?

    ന്യൂഡല്‍ഹി: ജൻ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കാൻ സാമ്ബത്തിക സഹായവുമായി ദേശീയ ചെറുകിട വ്യവസായ ബാങ്ക്. ഈടില്ലാതെ അഞ്ച് ലക്ഷം രൂപയാണ് വായ്പ നല്‍കുന്നത്. പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപയും വായ്പ നല്‍കും. നിലവില്‍ രാജ്യത്ത് 11,000 ജൻ ഔഷധി കേന്ദ്രങ്ങളാണുള്ളത്. ഇവ 25,000 ആയി ഉയർത്തുക എന്നതാണ് ലക്ഷ്യം വയ്‌ക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി.വായ്പ ലഭിക്കുന്നതിനായി ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. website:jak-prayaasloans.sidbi.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. janaushadhi.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ജൻ ഔഷധി കേന്ദ്രം ആരംഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടത്.

    Read More »
  • ശബരിമല വിമാനത്താവളം: 2027ല്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ ; വിജ്ഞാപനം പുറപ്പെടുവിച്ചു

    പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.വിമാനത്താവളം നിർമ്മിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാശംങ്ങള്‍ ഉള്‍ക്കൊളളിച്ചു കൊണ്ടുളളതാണ് വിജ്ഞാപനം. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം നടത്തി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും ഭൂമി ഏറ്റെടുക്കുക. വിമാനത്താവള നിർമാണത്തിനായി 1000.28 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ബിലീവേഴ്സ് ചർച്ചിൻെറ കൈവശമിരിക്കുന്ന ചെറുവളളി എസ്റ്റേറ്റാണ്.ഏറ്റെടുക്കുന്ന 437 സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് ഒപ്പം ചെറുവളളി എസ്റ്റേറ്റ് ഭൂമിയുടെ കാര്യവും വിജ്ഞാപനത്തിലുണ്ട്. എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌  ട്രസ്റ്റിന് എതിരെ സർക്കാർ കേസ് നല്‍കിയിട്ടുളള കാര്യം വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ സർക്കാർ കോടതിയില്‍ കേസ് നല്‍കിയിട്ടുളളതിനാല്‍, കോടതി തീർപ്പ് അനുസരിച്ചേ ഭൂമിയുടെ നഷ്ടപരിഹാരം നല്‍കു. കേസ് നടക്കുന്ന പാലാ സബ് കോടതിയില്‍ പണം കെട്ടിവെച്ചാണ് ഇപ്പോള്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്നത്. ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന ഗ്രീൻഫീല്‍ഡ് വിമാനത്താവളം 2027ല്‍ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.

    Read More »
  • കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം

    പാലക്കാട്: കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്ബിയിലാണ് സംഭവം. പെരുമുടിയൂര്‍ നമ്ബ്രം കളരിക്കല്‍ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്. പട്ടാമ്ബി- ഗുരുവായൂര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെഎസ്‌ആര്‍ടിസി ബസ് യുവതിയെ ഇടിക്കുകയായിരുന്നു. ബസിന്റെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി; സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

    ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി. 20 വയസ്സുള്ള വിദ്യാര്‍ഥിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.  താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിയുമായി പെൺകുട്ടിക്ക്  ബന്ധമുണ്ടായിരുന്നെന്നൂം  ഇക്കാര്യം വാർഡന് അറിയാമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഗംഗ്ലൂര്‍ പ്രദേശത്ത് പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഹോസ്റ്റലാണിത്.  ചൊവ്വാഴ്ച രാത്രി  തലവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താമസിയാതെ, പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മൂന്ന് പേപ്പറുകൾ വിദ്യാര്‍ത്ഥി എഴുതിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി വിദ്യാര്‍ഥിക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡിഇഒ പറഞ്ഞു. വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാത്തതിനാലാണ് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തതെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ഡിഇഒ അറിയിച്ചു.

    Read More »
Back to top button
error: