തിരുവനന്തപുരം കോര്‍പറേഷനിങ്ങു തരണേയെന്ന് മുഖ്യമന്ത്രി ; കേരളത്തില്‍ വികസനമുണ്ടായത് ഇടത് ഭരണകാലത്തെന്ന് മുഖ്യമന്ത്രി ; തദ്ദേശത്തില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണമിങ്ങ് തരണേയെന്ന് വോട്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021ല്‍ തുടര്‍ഭരണം ഏല്‍പ്പിച്ചത് പോലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ വികസനമുണ്ടായത് എല്‍ഡിഎഫ് ഭരണകാലത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021ല്‍ തുടര്‍ഭരണം ഉണ്ടായതോടെ പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തുടര്‍ച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായെന്നും ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം മൂന്നാം ഭരണത്തിന്റെ കേളികൊട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.






