NEWS

  • അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു

    കോഴിക്കോട്: റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദിയ ധനം ഉള്‍പ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ…

    Read More »
  • മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്

    ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും ഇന്നലെയാണ് പിടികൂടിയത്. പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകള്‍ രാത്രിയായതിനാല്‍ മുഖം കണ്ടിട്ടില്ല. സംഘത്തില്‍ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരില്‍ നിന്നും ചില സ്വര്‍ണ്ണ ഉരുപ്പടികള്‍ കിട്ടി. ഇവ പൂര്‍ണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ നെഞ്ചില്‍ പച്ച കുത്തിയതാണ് തിരിച്ചറിയാന്‍ നിര്‍ണായകമായി. പാലായില്‍ സമാനമായ രീതിയില്‍ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിലും വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്‌റ് രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.  

    Read More »
  • കൂടെ നില്‍ക്കുമെന്ന് കരുതിയ ആ നടി അപമാനിച്ചു; സിനിമയിലെ ദുരനുഭവം തുറന്നു പറഞ്ഞ് അപര്‍ണ ദാസ്

    സിനിമയില്‍ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി നടി അപര്‍ണ ദാസ്. ഒരു വലിയ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ മോശം അനുഭവാണ് താരം പങ്കുവച്ചിരിക്കുന്നത്. സംവിധായകന്‍ നിര്‍ദ്ദേശിച്ച വസ്ത്രം ധരിക്കില്ലെന്ന് താന്‍ പറഞ്ഞപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ മനസ് തുറന്നത്. പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അപര്‍ണ. അഭിലാഷ് പിള്ളയും ഒപ്പമുണ്ടായിരുന്നു. ഒരു സിനമയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നടി കൂടെ നിന്നില്ലെന്നാണ് അപര്‍ണ പറയുന്നത്. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ടെന്നാണ് അപര്‍ണ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”സര്‍ ഇങ്ങനെയുള്ള കോസ്റ്റിയും ഞാന്‍ ഓണ്‍ സ്‌ക്രീനില്‍ ഇടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല എന്നു പറഞ്ഞു. അവിടെ ഈ പുള്ളിക്കാരിയുണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നത് പിന്തുണയാണ്. കുറേ ആണുങ്ങള്‍ ഇരിക്കുന്ന സ്പേസില്‍ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യേണ്ടി വരുമ്പോള്‍, ഒരു സ്ത്രീയെ കാണുമ്പോള്‍ നമ്മള്‍ കരുതുമല്ലോ ഒന്ന് കൂടെ നില്‍ക്കുമോ…

    Read More »
  • അയ്യപ്പഭക്തരുടെ കാറിന് നേരെ നെയ്യാര്‍ഡാമില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

    തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ അയ്യപ്പഭക്തരുടെ കാറിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. തമിഴ്‌നാട് ആറുകാണി സ്വദേശികളായ അയ്യപ്പ ഭക്തര്‍ക്ക് നേരെയായിരുന്നു ആക്രമണം. ശബരിമലയില്‍ നിന്നു മടങ്ങുകയായിരുന്ന കുട്ടി ഉള്‍പ്പെടെ അഞ്ചംഗ സംഘം നെയ്യാര്‍ അണക്കെട്ടിന് മുന്നിലെ പുതിയ പാലത്തില്‍ വാഹനം നിര്‍ത്തി ഡാം കാണുകായിരുന്നു. ഈ സമയത്ത് ഇവിടെ എത്തിയ സാമൂഹ്യ വിരുദ്ധരുടെ സംഘം കാര്‍ നിര്‍ത്തിയിട്ടതിനെ ചോദ്യം ചെയ്ത് കാറില്‍ ശക്തമായി ഇടിച്ചു. കൂടാതെ, അക്രമിയുടെ കയ്യില്‍ കിടന്ന ഇരുമ്പ് വള ഉപയോഗിച്ച് കാറിന്റെ ഗ്ലാസും തകര്‍ത്തു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അഞ്ചുപേരെ നെയ്യാര്‍ഡാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശാരോണ്‍, അഖില്‍, ശിവലാല്‍, അനന്ദു, അഖില്‍ (ചിന്നന്‍ ) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് നെയ്യാര്‍ഡാം പൊലീസ് അറിയിച്ചു. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വാഹന യാത്രക്കാര്‍ക്ക് നേരെ സ്ഥിരമായി അതിക്രമം നടക്കാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.  

    Read More »
  • ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഓട്ടോഡ്രൈവര്‍ മരിച്ചു

    തിരുവനന്തപുരം: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ അന്‍പതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്‍ ലക്ഷ്മണ കുമാര്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വാഴമുട്ടത്തുളള സ്വകാര്യ ടര്‍ഫിലാണ് സംഭവം. ബൗളിങ് ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്‌ക്കറ്റും നല്‍കി. ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍ അമല്‍കുമാര്‍, അതുല്‍ കുമാര്‍.  

    Read More »
  • ഡെന്മാര്‍ക്കിന്റെ വിക്ടോറിയ വിശ്വസുന്ദരി; പച്ചതൊടാതെ ഇന്ത്യന്‍ സുന്ദരി

    2024ലെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാര്‍ക്കിന്റെ വിക്ടോറിയ കജെര്‍ തെയില്‍വിഗ്. വിവിധ ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ച 125 മത്സരാര്‍ഥികളെ പിന്തള്ളിയാണ് 21-കാരിയായ വിക്ടോറിയ വിശ്വസുന്ദരിയായത്. മെക്സിക്കോയിലെ അരേന സി.ഡി.എം.എക്സിലായിരുന്നു മത്സരം നടന്നത്. നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണര്‍ അപ്പും മെക്സിക്കോയുടെ മരിയ ഫെര്‍നാന്‍ഡ ബെല്‍ട്രാന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി. 2023-ലെ വിശ്വസുന്ദരി, മിസ്സ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ്, വിക്ടോറിയയെ കിരീടം അണിയിച്ചു. അതേസമയം ഇന്ത്യയുടെ പ്രതിനിധി റിയ സിംഘയ്ക്ക്, 73-ാമത് വിശ്വസുന്ദരി മത്സരത്തിന്റെ ടോപ് 12-ല്‍ എത്താനായില്ല. പ്രാഥമിക റൗണ്ടുകളിലും ടോപ് 30-ലും എത്തിയെങ്കിലും പിന്നീട് മുന്നോട്ടുപോകാന്‍ റിയക്ക് കഴിഞ്ഞില്ല. 19-കാരിയായ റിയ, ഗുജറാത്ത് സ്വദേശിനിയാണ്.

    Read More »
  • പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ ദേഷ്യം; ചൈനയിലെ സ്‌കൂളില്‍ 21കാരന്‍ എട്ടു പേരെ കുത്തിക്കൊന്നു

    ബെയ്ജിങ്: ജാങ്‌സു മേഖലയിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. വിഷെയ് വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജിയിലാണ് ആക്രമണം നടന്നത്. 21 വയസ്സുകാരനാണ് ആക്രമണം നടത്തിയത്. പരീക്ഷയില്‍ പരാജയപ്പെട്ട ദേഷ്യത്തിനാണ് വിദ്യാര്‍ഥി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ചൈനയിലെ ഷുഹായ് നഗരത്തില്‍ 62 വയസ്സുകാരന്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. 43 പേര്‍ക്ക് പരുക്കേറ്റു.

    Read More »
  • ത്രികോണ പ്രണയത്തില്‍ കാമുകിയുടെ സഹായത്തോടെ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; യുകെയില്‍ മലയാളിയായ കൗമാരക്കാരന് ജീവപര്യന്തം തടവ്

    ലണ്ടന്‍: ത്രികോണ പ്രണയത്തില്‍ കാമുകിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത മലയാളി കൗമാരക്കാരന് ജീവപര്യന്തം തടവ്. വെള്ളിയാഴ്ച ലിവര്‍പൂള്‍ മജിസ്‌ട്രേറ്റ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞത് പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ പ്രതി അനുഭവിക്കേണ്ടി വരും. കൊല്ലണം എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണത്തിന് ഇതില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാകില്ല എന്ന നിരീക്ഷണത്തോടോടെയാണ് ജഡ്ജി സ്റ്റുവര്‍ട് ഡ്രൈവര്‍ കെ.സി വിധി പ്രസ്താവം നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ സംഭവിച്ച കേസില്‍ പ്രായം പരിഗണിച്ചു പോലീസ് പ്രതിയുടെ വിവരങ്ങള്‍ ആദ്യം പുറത്തു വിട്ടിരുന്നില്ലെങ്കിലും ഇപ്പോള്‍ കോടതി തന്നെ നിര്‍ദേശ പ്രകാരമാണ് മാധ്യമങ്ങള്‍ മലയാളി യുവാവായ കെവിന്‍ ബിജിയുടെ ചിത്രം സഹിതം കോടതി നടപടികളുടെ പിന്തുണയോടെ വിശദമായ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ അനുവദിക്കണം എന്ന് ലിവര്‍പൂള്‍ പ്രാദേശിക മാധ്യമം ലിവര്‍പൂള്‍ ഏകോ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമായി. യുകെയില്‍ ജനിച്ചു വളര്‍ന്നുവെന്ന് കരുതപ്പെടുന്ന കൗമാരക്കാരന്‍ മുന്‍പും പോലീസ് കേസില്‍ ഉള്‍പ്പെട്ടതായും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.…

    Read More »
  • ഇടിവളകൊണ്ട് ഇടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ ക്രൂരമര്‍ദനം, ഗുരുതര പരിക്ക്

    തിരുവനന്തപുരം: യാത്രക്കാരന്റെ മര്‍ദനമേറ്റ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്. പാപ്പനംകോട് ഡിപ്പോയിലെ കെ- സ്വഫ്റ്റ് ബസിലെ കണ്ടക്ടര്‍ ശ്രീജിത്തിനെയാണ് യാത്രക്കാരന്‍ മര്‍ദിച്ചത്. ഇടിവളയിട്ടാണ് ആക്രമണം. ശ്രീജിത്തിന്റെ നെറ്റിയിലും ചെവിയിലും മൂക്കിനും പരിക്കേറ്റു. പ്രതി പൂന്തുറ സ്വദേശി സിജോയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പൂന്തുറയില്‍വെച്ചാണ് ആക്രമണമുണ്ടായത്. രണ്ടുദിവസം മുമ്പ് ബസിനകത്തുവെച്ച് ഇതേ യാത്രക്കാരനും ഒരു സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ ഇടപെട്ടതിന്റെ വൈരാഗ്യംവെച്ചാണ് ബസിനകത്ത് കയറി ആക്രമിച്ചതെന്നാണ് ശ്രീജിത്ത് പറയുന്നത്. ബസ് ജീവനക്കാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പൂന്തുറ പൊലീസിന് കൈമാറിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പൊലീസില്‍ പരാതി നല്‍കി.

    Read More »
  • രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ; ഓഫറുമായി കെഎസ്ഇബി

    തിരുവനന്തപുരം:‘ഫിലമെന്റ്‌രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന ഓഫറുമായി കെഎസ്ഇബി. ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബള്‍ബുകള്‍ സൗജന്യമായി ലഭിക്കും. പുതുതായി ഗാര്‍ഹിക കണക്ഷനെടുക്കുന്നവര്‍ക്കും രണ്ട് ബള്‍ബ് സൗജന്യമാണ്. ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം ഇതുവരെ 6,89,906 ഉപയോക്താക്കള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വാങ്ങിയ 1.17 കോടി ബള്‍ബുകളില്‍ 1.15 കോടി 14.77 ലക്ഷം ഉപയോക്താക്കള്‍ക്കായി വിതരണം ചെയ്തു. 74 കോടിയിലധികം രൂപ ഈയിനത്തില്‍ കെഎസ്ഇബിക്ക് വരുമാനമായി ലഭിച്ചു. സംസ്ഥാനത്തെ വിവിധ ഓഫീസുകളിലായി അവശേഷിക്കുന്ന രണ്ട് ശതമാനം ബള്‍ബുകളുടെ വിതരണം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താന്‍ ഒന്ന് സൗജന്യമായി നല്‍കുമെന്ന ഓഫര്‍ പ്രഖ്യാപിച്ചത്. മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുന്നത്. കെഎസ്ഇബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ…

    Read More »
Back to top button
error: