NEWS
-
നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം, മുറ്റത്ത് പതിച്ചത് ‘ലൈറ്റ് ബോംബുകള്‍
ജറുസലം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകള്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്‌ഫോടനശേഷി കുറഞ്ഞ ബോംബുകള്‍ വീടിന്റെ മുറ്റത്തായാണ് പതിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിക്കു നേരെ ഒക്ടോബര്‍ 19ന് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായി. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറില്‍ ബെന്‍ ഗൂരിയന്‍ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈല്‍ ആക്രമണം നടന്നിരുന്നു.
Read More » -
ബ്രാഡ്‌ഫോര്‍ഡില്‍ ആലപ്പുഴ സ്വദേശിയായ നഴ്‌സ് മരിച്ചനിലയില്‍; ആകെത്തകര്‍ന്ന് മൂന്നാഴ്ച മുമ്പ് മാത്രം യു.കെയിലെത്തിയ ഭാര്യ
ലണ്ടന്‍: ഒന്നര വര്‍ഷം മുമ്പ് യുകെയിലെത്തിയ മലയാളി യുവാവ് ബ്രാഡ്ഫോര്‍ഡില്‍ മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്നു വൈശാഖ്. മൂന്നാഴ്ച മുമ്പാണ് വൈശാഖിന്റെ ഭാര്യ ശരണ്യ യുകെയിലേക്ക് എത്തിയത്. പിന്നാലെ എത്തിയത് മരണ വാര്‍ത്തയാണ്. 2022 ജൂലായിലാണ് വൈശാഖ് വിവാഹിതനായത്. തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് വൈശാഖ് കഴിഞ്ഞവര്‍ഷം ജൂലായില്‍ യുകെയിലേക്ക് എത്തിയത്. ദാമ്പത്യ ജീവിതം രണ്ടു വര്‍ഷം പിന്നിടവേയാണ് ഭാര്യയും യുകെയിലേക്ക് എത്തിയത്. ഈമാസം ഒന്നാം തീയതി വൈശാഖിന്റെ ജന്മദിനം കൂടിയായിരുന്നു. എന്നാല്‍, അതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളേയും ഞെട്ടിച്ച് മരണ വാര്‍ത്ത എത്തിയത്. ത്രികോണ പ്രണയത്തില്‍ കാമുകിയുടെ സഹായത്തോടെ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; യുകെയില്‍ മലയാളിയായ കൗമാരക്കാരന് ജീവപര്യന്തം തടവ് മികച്ചൊരു ഗായകന്‍ കൂടിയായിരുന്നു വൈശാഖ്. ബ്രാഡ്ഫോര്‍ഡിലെ കലാസാംസ്‌കാരിക രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്…
Read More » -
നടി കസ്തൂരി അറസ്റ്റില്‍; പിടിയിലായത് നിര്‍മാതാവിന്റെ വീട്ടില്‍ നിന്ന്
ഹൈദരബാദ്: തമിഴ്‌നാട്ടില്‍ താമസിക്കുന്ന തെലുങ്കര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരി ശങ്കര്‍ അറസ്റ്റില്‍. ഹൈദരബാദില്‍ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. ഗച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു നടി. തമിഴ്നാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യല്ലിന് ഹാജരാകാന്‍ സമന്‍സ് നല്‍കുന്നതിന് എഗ്മൂര്‍ പൊലീസ് പോയസ് ഗാര്‍ഡനിലെ നടിയുടെ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചെന്നൈ എഗ്മൂറില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പ്രകടനത്തിലായിരുന്നു നടിയുടെ വിവാദ പരാമര്‍ശം. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു പരാമര്‍ശം. തുടര്‍ന്ന് ആന്ധ്രയിലും തെലങ്കാനയിലും ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നു. അതിനിടെ തന്റെ പരാമര്‍ശം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച്…
Read More » -
സുഡാന്‍ വനിതകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു; ഗര്‍ഭഛിദ്രത്തിന് സഹായം തേടി നെട്ടോട്ടം
ന്യൂയോര്‍ക്ക്: ആഭ്യന്തരയുദ്ധം രൂക്ഷമായ സൂഡാനിലെ മനുഷ്യക്കുരുതിയില്‍നിന്ന് രക്ഷതേടിയാണ് 27കാരിയായ യുവതി ഛാഡിലെത്തിയത്. അവളുടെ ഭര്‍ത്താവ് സുഡാനില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചിരുന്നു. ഛാഡിലേക്കുള്ള വഴിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കരച്ചില്‍ അവള്‍ കേട്ടിരുന്നു. ദുരിതജീവിതത്തില്‍ താല്‍ക്കാലികമായെങ്കിലും ശമനമുണ്ടാവുമെന്ന് കരുതിയാണ് അവള്‍ ഛാഡിലേക്ക് കടന്നത്. എന്നാല്‍, അവിടെയും ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നതിന്റെ കഥയാണ് ഈ അഭയര്‍ഥി യുവതി പറയുന്നത്. അവളുടെ അടുത്തുള്ള തൊട്ടിലില്‍ ഏഴ് ആഴ്ച പ്രായമുള്ള മകന്‍ കിടക്കുന്നുണ്ട്. പണം വാഗ്ദാനം ചെയ്ത് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സന്നദ്ധപ്രവര്‍ത്തകന്റെ കുഞ്ഞാണിതെന്ന് അവള്‍ പറഞ്ഞു. നാല് മക്കള്‍ കൂടി അവള്‍ക്കുണ്ട്. കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ വേറെ വഴിയില്ലായിരുന്നു. തന്റെ നിസ്സഹായാവസ്ഥ അയാള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പ്രതികാരം ഭയന്ന് തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെയാണ് അസോസിയേറ്റഡ് പ്രസ്സിനോട് സ്ത്രീകള്‍ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ചത്. മനുഷ്യാവകാശപ്രവര്‍ത്തകരും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരും ലൈംഗിക ചൂഷണം നടത്തുന്നതായി സ്ത്രീകള്‍ പറഞ്ഞു. പണവും ജോലിയും മറ്റു സഹായങ്ങളും…
Read More » -
തല്ലിയാലും ബിജെപി നന്നാവില്ല, ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി; സന്ദീപ് വാര്യര്‍ പാണക്കാട്ട്
മലപ്പുറം: മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സഹായം ചോദിച്ച് കടന്നുവരാന്‍ കഴിയുന്ന തറവാടാണിതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു. ഇന്ന് രാവിലെ പാണക്കാട് എത്തിയ സന്ദീപ് വാര്യരെ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. ഒരു രാഷ്ട്രീയ വിദ്യാര്‍ഥി എന്ന നിലയിലും വളര്‍ന്നുവരുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും സാദിഖലി ശിഹാബ് തങ്ങളുടെ അനുഗ്രഹം തേടിയാണ് പാണക്കാട്ടേക്ക് പോയത്. തളി ക്ഷേത്രത്തില്‍ തീപിടുത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങള്‍. ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് താന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ പാണക്കാട്ടെ വരവോട് കൂടി…
Read More » -
സംഘര്‍ഷം, വോട്ടര്‍മാരെ തടയല്‍, ഭീഷണി… നോക്കിനിന്ന് പോലീസ്; ഒടുവില്‍ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമതര്‍ക്ക്
കോഴിക്കോട്: വോട്ടുചെയ്യാനെത്തുന്നവരെ തടയലും ഭിഷണിപ്പെടുത്തി തിരിച്ചയക്കലുമെല്ലാം കോഴിക്കോട്ടുകാര്‍ക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു. എന്നാല്‍, ശനിയാഴ്ച ചേവായൂര്‍ സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അത് നേരിട്ടുകണ്ടു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഒട്ടേറെപ്പേര്‍ക്ക് വോട്ടുചെയ്യാനാവാതെ മടങ്ങേണ്ടി വന്നു. ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ പോലീസ് സംരക്ഷണത്തിലാണ് പറയഞ്ചേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെടുപ്പ് തുടങ്ങിയത്. പോളിങ് ഏജന്റുമാരെ സ്റ്റേഷനുള്ളിലേക്ക് കടത്തിവിട്ടില്ലെന്നാരോപിച്ചായിരുന്നു വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തര്‍ക്കം തുടങ്ങിയത്. ഇതേച്ചൊല്ലി സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പിന്നീടാണ് കള്ളവോട്ട് ആരോപണത്തെച്ചൊല്ലി പ്രശ്‌നമുണ്ടായത്. വിമതര്‍ക്കുവേണ്ടി കള്ളവോട്ട് ചെയ്യാനെത്തിയ ഒരാളെ ബൂത്തിനുള്ളില്‍വെച്ചുതന്നെ തങ്ങള്‍ പിടികൂടിയതോടെ വിമത പാനല്‍ നയിക്കുന്ന ബാങ്ക് പ്രസിഡന്റ് ജി.സി. പ്രശാന്ത്കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഡി.സി.സി. സെക്രട്ടറി എടക്കുനി അബ്ദുറഹ്‌മാനെ ജി.സി. പ്രശാന്ത് ചവിട്ടിവീഴ്ത്തിയെന്നാരോപിച്ച് കൂടുതല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. എം.കെ. രാഘവന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമെത്തി. ബൂത്തിലെ സംഘര്‍ഷം പിന്നെ റോഡിലേക്ക് മാറിയതോടെ പരിധിവിട്ട് കൂട്ടത്തല്ലായി മാറി. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവിഭാഗത്തെയും നിയന്ത്രിക്കാനായില്ല. ഇതോടെ ലാത്തിവീശി ഓടിച്ചു.…
Read More » -
പരസ്യമായി ക്ഷമ ചോദിച്ചിട്ടും തുടര്‍ന്ന പക; നയന്‍-ധനുഷ് പോരിന് വര്‍ഷങ്ങളുടെ പഴക്കം
തമിഴ് സൂപ്പര്‍ താരങ്ങളായ നയന്‍ താരയും ധനുഷും തമ്മിലുള്ള പോര് സകല സീമകളും ലംഘിച്ചു മുന്നേറുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016ലെ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വച്ച് നയന്‍താര ധനുഷിനോട് ക്ഷമ പറഞ്ഞ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. വിഘ്നേശ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നയന്‍ താരയും വിജയ് സേതുപതിയും അഭിനയിച്ച നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മിച്ചത് ധനുഷ് ആയിരുന്നു. എന്നാല്‍ ഈ ചിത്രത്തിലെ നയന്‍താരയുടെ പ്രകടനം ധനുഷ് ഇഷ്ടപ്പെട്ടിരുന്നില്ല. ഷൂട്ടിങ്ങിനിടെ സെറ്റില്‍ ധനുഷ് എത്തി നയന്‍താരയുടെ അഭിനയം മെച്ചപ്പെടുത്താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു എന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബധിരയായ ആ കഥാപാത്രത്തിന് ഏറെ പ്രശംസകള്‍ നേടിയ നയന്‍താരയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് വാങ്ങാന്‍ വേദിയിലെത്തിയ നയന്‍താര തന്റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെടാത്തത്തില്‍ ക്ഷമ ചോദിക്കുകയും അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താം എന്ന് പറയുകയും ചെയ്തിരുന്നു. അത്ര പ്രസന്നമല്ലാത്ത മുഖഭാവങ്ങളോടെയാണ്…
Read More » -
അഞ്ചരവര്‍ഷത്തിനിടെ വന്യജീവികള്‍ കവര്‍ന്നത് 692 മനുഷ്യജീവന്‍
തിരുവനന്തപുരം : കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 692 മനുഷ്യ ജീവനുകള്‍. 4801 പേര്‍ക്ക് പരിക്കേറ്റു. 2019 മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. പ്രതിവര്‍ഷം 98 കോടിയുടെ കൃഷിയാണ് വന്യജീവികള്‍ നശിപ്പിക്കുന്നത്. 2017 ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ സെപ്തബര്‍ 30 വരെ മരിച്ചവര്‍ക്ക് 17.75 കോടിയും, പരിക്കേറ്റവര്‍ക്ക് 44.12 കോടിയും നഷ്ടപരിഹാരം നല്‍കിയതായും വിവരാവകാശ രേഖയില്‍ പറയുന്നു. ആനകള്‍ 115 പേരുടെയും കാട്ടുപോത്ത് 10 പേരുടെയും ജീവനെടുത്തു. പാമ്പു കടിയറ്റു മരച്ചവരാണ് ഏറെയും. ഒക്ടോബര്‍ വരെ 2,518 കാട്ടാന ആക്രമണങ്ങളില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഇക്കാലയളവില്‍ 141 പുള്ളിപ്പുലി, 49 കടുവ ആക്രമണവും റിപ്പോര്‍ട്ട് ചെയ്തു. ആറു മാസത്തിനിടെ പുലിയുടെ ആക്രമണത്തില്‍ ആരും മരിച്ചിട്ടില്ല. എന്നാല്‍ 78 കന്നുകാലികളെ നഷ്ടമായി. നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകളില്‍ ഏറെയും പാമ്പ്, ആന, കടന്നല്‍, കാട്ടുപോത്ത്, പന്നി, പുലി, കടുവ എന്നിവയുടെ ആക്രമണവുമായി ബന്ധപ്പെട്ടാണ്. വന്യജീവി ശല്യം കൂടുതല്‍…
Read More » -
മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗമെന്ന് ഉറപ്പിച്ച് പൊലീസ്; തെളിവായത് ടാറ്റൂ
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് ഇന്നലെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുറുവാ സംഘാംഗം സന്തോഷ് ശെല്‍വമെന്ന് ഉറപ്പിച്ച് പൊലീസ്. ശരീരത്തിലെ ടാറ്റൂവാണ് നിര്‍ണായകമായത്. മോഷണത്തിനിടയില്‍ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല. ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘങ്ങളെന്നാണ് പൊലീസിന്റെ നിഗമനം. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് സന്തോഷ് ശെല്‍വം. പിടികൂടുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടോടിയ ഇയാളെ പൊലീസ് സാഹസികമായാണ് അറസ്റ്റ് ചെയ്തത്. എറണാകുളം കുണ്ടന്നൂരില്‍ കുറുവാ സംഘാംഗങ്ങള്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് എറണാകുളത്തെത്തി ഇവരെ പിടികൂടിയത്. ഇതിനിടയിലാണ് തമിഴ്‌നാട് സ്വദേശിയായ സന്തോഷ് കൈവിലങ്ങുമായി പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുറുവാ സംഘാംഗങ്ങള്‍ പൊലീസിനെ ആക്രമിച്ച് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ രക്ഷപ്പെട്ടോടിയതിന് സമീപത്തുനിന്ന് തന്നെ ഇയാളെ…
Read More » -
കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു; നടന്‍ പരീക്കുട്ടി അറസ്റ്റില്‍
ഇടുക്കി: എക്സൈസ് വാഹന പരിശോധനയില്‍ സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയില്‍. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീന്‍, വടകര സ്വദേശി പെരുമാലില്‍ ജിസ്മോന്‍ എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കല്‍ നിന്നം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വാഗമണ്‍ റൂട്ടിലായിരുന്നു വാഹന പരിശോധന. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിലാണ് ഇവര്‍ എത്തിയത്. ജിസ്മോന്റെ പക്കല്‍നിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ പക്കല്‍ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയും കുഞ്ഞും കാറില്‍ ഉണ്ടായിരുന്നു. സാഹസികമായാണ് എക്‌സൈസ് ഇവരെ പിടികൂടിയത്. ജിസ്മോന്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഹാപ്പി വെഡിങ്, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങളില്‍ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്ബോസ് രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു പരീക്കുട്ടി.
Read More »