NEWS
-
യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസ്; സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍
കൊല്ലം: പുനലൂരില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര് പിടിയില്‍. ആലപ്പുഴ സ്വദേശി കുഞ്ഞുമോള്‍, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്. ജ്വല്ലറിയില്‍വെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തന്‍കോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ ഗിരീഷിനെ കൊല്ലം പുനലൂരില്‍ എത്തിച്ചു. തുടര്‍ന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാര്‍ എന്നയാളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണം കാണാതെ പണം നല്‍കില്ലെന്ന് ഗിരീഷ് പറഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറില്‍ തന്നെ മടങ്ങാന്‍ തുടങ്ങി. നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ കുഞ്ഞുമോള്‍ക്ക് ശ്രീകുമാറിന്റെ ഫോണ്‍കോള്‍ എത്തി. തുടര്‍ന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിച്ചു. അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ഗിരീഷിന്റെ ബാഗില്‍…
Read More » -
തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു; യുവാവും യുവതിയും മരിച്ചു
കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിന് ഭവനത്തില്‍ സുനിലിന്റെ മകന് സുബിന് (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂര്‍ കല്യാണി വീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21) എന്നിവരാണ് മരിച്ചത്. എരൂര്‍ മാത്തൂര്‍ പാലത്തില്‍ പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടമുണ്ടായത്. കൈവരിയിലിടിച്ച ബൈക്ക് പാലത്തിലൂടെ ഏറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്. വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിന്. നിവേദിത കോള്‍ സെന്റര്‍ ജീവനക്കാരിയാണ്.
Read More » -
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം: ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും
തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് നഴ്സിങ് വിദ്യാര്‍ഥിനി വീണുമരിച്ച സംഭവത്തില്‍ പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.അബ്ദുല്‍ സലാം കര്‍ശനനിര്‍ദേശം നല്കി. സഹപാഠികളില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛന് സജീവ് കോളേജ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികള്‍ക്ക് മെമ്മോ നല്കി അവരില്‍നിന്ന് വിശദീകരണം തേടി. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന് അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് മരണം. ക്ലാസില്‍നിന്ന് ടൂര്‍ പോകുന്നതിനായി അമ്മുവിനെ ടൂര്‍ കോഡിനേറ്ററായി…
Read More » -
അമ്മായിയമ്മയ്ക്കു ഫ്രൈഡ്റൈസില് ഉറക്കഗുളിക നല്കി, തീകൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍
ചെന്നൈ: ഭര്‍തൃമാതാവിനെ പെട്രോള്‍ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടര്‍ന്നാണു റാണിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഹോട്ടലില്‍നിന്നു വാങ്ങിയ ഫ്രൈഡ്റൈസില് ഉറക്കഗുളിക ചേര്‍ത്ത ശ്വേത, അതു റാണിക്കു നല്‍കുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു. മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന് നല്കിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്മെറില് പ്രവേശിപ്പിച്ചത്. പിന്നീട്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയിരുന്നു.
Read More » -
ബിസിഎം ഫുട്ബോള്‍ ടൂര്‍ണമെന്റ്: സംഘാടകസമിതി രൂപീകരിച്ചു
കരിങ്കുന്നം: കോട്ടയം അതിരൂപതതല ബിഷപ്പ് അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റേയും വടംവലി മത്സരത്തിന്റേയും സംഘാടക സമിതിക്കു രൂപമായി. സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് വടക്കേകണ്ടങ്കരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ കമ്മറ്റികള്‍ക്കു രൂപം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ്, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍, പ്രിന്‍സിപ്പല്‍ ഒ.എ. അബ്രഹാം, ഹെഡ്മാസ്റ്റര് ബിനുമോന് ജോസഫ് എന്നിവര്‍ സംസാരിച്ചു. കരിങ്കുന്നംഎസ്ഐ: സദാശിവന് എം, പിടിഎ പ്രസിഡന്റ് മേരി ജെന്‍സി, പൗരപ്രമുഖര്‍, ജനപ്രതിനിധികള്‍, അധ്യാപക- രക്ഷകര്‍തൃസമിതി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 2025 ജനുവരി എട്ടു മുതല്‍ 12 വരെ കരിങ്കുന്നം സെന്റ് അഗസ്റ്റീന്‍സ് സ്കൂളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കോട്ടയം അതിരൂപതയിലെ എല്ലാ സ്കൂളുകളെയും പ്രതിനിധീകരിച്ചുടീമുകള് പങ്കെടുക്കും.
Read More » -
തിരയിൽ പെട്ട് മരിച്ച മലയാളിയായ 15കാരൻ മഫാസിന് ദുബൈയിൽ തന്നെ അന്ത്യനിദ്ര, സഹോദരി ഫാത്തിമയെ രക്ഷിച്ച അറബ് പൗരനോട് നന്ദി പറഞ്ഞ് കുടുംബം
ദുബൈയിലെ അൽ മംസാർ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച മഫാസിന്റെ (15) ആകസ്മിക വിയോഗം കുടുംബത്തെ കണ്ണീരിലാഴ്ത്തി. കാസർകോട് ചെങ്കള തൈവളപ്പിൽ താമസക്കാരനും ദുബൈയിൽ വസ്ത്ര വ്യാപാരിയുമായ എ.പി അശ്റഫ് – നസീമ ദമ്പതികളുടെ മകനായ മഫാസ് ദുബൈയിലെ ന്യൂ ഇൻഡ്യൻ മോഡൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബീച്ചിലെ വലിയ തിരമാലകളും ശക്തമായ ഒഴുക്കുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മാതാവ് നോക്കിനിൽക്കെയായിരുന്നു ദുരന്തം. സഹോദരി ഫാത്തിമയ്ക്കൊപ്പം ബീച്ചിനരികിലെ വെള്ളത്തിൽ കളിക്കുകയായിരുന്നു മഫാസ്. പൊടുന്നനെയാണ് അതിശക്തമായ തിരമാല തീരത്തേക്ക് ആഞ്ഞടിച്ചത്. തിരയിൽപ്പെട്ട് അനുജൻ ഒഴുകിപ്പോവുന്നത് കണ്ട സഹോദരി ഫാത്തിമ അവന്റെ കൈയിൽ മുറുകെ പിടിച്ചെങ്കിലും ശക്തമായ തിരയിൽ നിലത്ത് കാലുറയ്ക്കാതെ അവളും കടലിൽ അകപ്പെട്ടു. കുട്ടികളുടെയും കരയിലുണ്ടായിരുന്ന മറ്റ് മാതാപിതാക്കളുടെയും നിലവിളി കേട്ട് ഓടിയെത്തിയ ഒരു സ്വദേശി യുവാവാണ് ഫാത്തിമയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. അപ്പോഴേക്കും മഫാസ് കടലിന്റെ വിദൂരതയിലേക്ക് മറഞ്ഞുപോയിരുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ…
Read More » -
കോമഡി, ഫാന്റസി, ഹൊറർ ചിത്രം ‘ഹലോ മമ്മി’യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് തരംഗമായി: ചിത്രം നവംബർ 21 ന് തിയേറ്ററുകളിൽ
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘സരിഗമ’യുടെ യു ട്യൂബ് ചാനലിലൂടെ ‘ഗെറ്റ് മമ്മിഫൈഡ്’ എന്ന പേരിൽ എത്തിയ സോങ്ങ്, നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദ്രി ജോയും യു ട്യൂബ് സോങ്ങ് ക്രിയേറ്ററായ അശ്വിൻ റാമും ചേർന്നാണ് ഒരുക്കിയത്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21 മുതൽ തിയറ്ററുകളിലെത്തും. ‘ഹലോ മമ്മി’യുടെ ട്രെയിലർ പുറത്തുവിട്ടത് വിജയ് സേതുപതി, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി, റാണ ദഗ്ഗുബതി എന്നിവർ ചേർന്നാണ്. ഇതിനോടകം വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവർ സഹനിർമ്മാതാക്കൾ. ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവർ ഫിലിംസുമായ് എ ആൻഡ് എച്ച്എസ്…
Read More » -
ഹോണ്ട ആക്ടിവക്കു ഭീക്ഷണി: സുസുക്കി ആക്സസ് സ്കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നു
ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് 2025-ൽ സുസുക്കി ആക്സസ് കടന്നുവരുന്നു. ഹോണ്ട ആക്ടിവ പോലുള്ള മോഡലുകൾക്ക് ശക്തമായ ഒരു എതിരാളിയായിട്ടാണ് സുസുക്കി തങ്ങളുടെ ജനപ്രിയ മോഡൽ ആയ ആക്സസിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി സുസുക്കിയുടെ ബർഗ്മാൻ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നുണ്ട്. എന്നാൽ, ആദ്യം വിപണിയിലെത്തുക ആക്സസിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും. തുടർന്ന് ബർഗ്മാൻ ഇലക്ട്രിക് സ്കൂട്ടറും അവതരിപ്പിക്കും. രണ്ട് സ്കൂട്ടറുകളും ഒരേ അടിസ്ഥാന ഭാഗങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഹോണ്ട ഈ മാസം ആക്ടിവ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കുന്നതോടെ സുസുക്കിയും ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ സജീവമാകാൻ തീരുമാനിച്ചിരിക്കുന്നു. സുസുക്കി ആക്സസ് ഇലക്ട്രിക് സ്കൂട്ടറിന്റെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷത്തെ ഉത്സവ സീസണിൽ ഇത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസുക്കി, മറ്റ് ജാപ്പനീസ് കമ്പനികളെപ്പോലെ, പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിൽ അൽപ്പം മന്ദഗതിയിലാണ്.
Read More » -
അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു
കോഴിക്കോട്: റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. പബ്ലിക് പ്രോസിക്യൂഷന് അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദിയ ധനം ഉള്‍പ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ…
Read More » -
മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും ഇന്നലെയാണ് പിടികൂടിയത്. പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകള്‍ രാത്രിയായതിനാല്‍ മുഖം കണ്ടിട്ടില്ല. സംഘത്തില്‍ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരില്‍ നിന്നും ചില സ്വര്‍ണ്ണ ഉരുപ്പടികള്‍ കിട്ടി. ഇവ പൂര്‍ണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ നെഞ്ചില്‍ പച്ച കുത്തിയതാണ് തിരിച്ചറിയാന്‍ നിര്‍ണായകമായി. പാലായില്‍ സമാനമായ രീതിയില്‍ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിലും വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ് രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
Read More »