NEWS

  • പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബര്‍ ആക്രമണം ; വീണ്ടും ശക്തമായ പ്രതിഷേധവുമായി ജി സുധാകരന്‍ രംഗത്ത്

    ആലപ്പുഴ: പാര്‍ട്ടിയില്‍ നിന്നും സൈബര്‍ ആക്രമണം നടക്കുന്നതായി വീണ്ടും ആരോപണവു മായി സിപിഐഎം നേതാവ് ജി.സുധാകരന്‍. ഗുരുതര സൈബര്‍ കുറ്റമെന്നും, സൈബര്‍ പൊലീസ് ശ്രദ്ധിക്കണമെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയ്ക്ക് താന്‍ അയച്ച കവിത എന്ന പേരില്‍ ഒന്ന് പ്രചരിക്കുന്നു. തന്റെ പേരില്‍ ക്രിമിനല്‍ സ്വഭാവമുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. തന്നെ മനപ്പൂര്‍വ്വം അപമാനി  ക്കുകയാണ്. ‘എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്’ എന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ജി.സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…. ‘സ. പിണറായി വിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി…

    Read More »
  • ശ്രമിച്ചാലും ആരും അതാകാന്‍ പോകുന്നില്ല ; വെറുതേ കുപ്പായവുമിട്ട് നടക്കാമെന്നേയുള്ളൂ ; കോണ്‍ഗ്രസിന് ഇനിയൊരു മുഖ്യമന്ത്രി ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഇ പി ജയരാജന്‍

    തിരുവനന്തപുരം: മുഖ്യമന്ത്രികുപ്പായമിട്ട് വെറുതേ നടക്കാമെന്നും ഇനി കേരളചരിത്രത്തില്‍ പോലും കോണ്‍ഗ്രസിന് ഇനിയൊരു മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ കോണ്‍ഗ്രസിന് ഇനി സ്ഥാനമില്ലെന്നും കേരളം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണെന്നും പറഞ്ഞു. ആര് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാലും ആരും അതാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു. ഇന്ന് രാജ്യം നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷ ഐക്യം പ്രസക്തമാണെന്നും പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സുശക്തമായാണ് നിലകൊള്ളുന്നത്. സാഹചര്യങ്ങള്‍ മുതലെടുത്ത് മുന്നണിയെ ദുര്‍്ബലപ്പെടുത്താന്‍ നോക്കിയാലും സാധിക്കില്ല. പാര്‍ട്ടിക്കകത്ത് കുഴപ്പം ഉണ്ടാക്കാമെന്ന്് ഇടതുപക്ഷ വിരോധികള്‍ കരുതുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മുന്നണിയിലെ ഘടക പാര്‍ട്ടികള്‍ക്കോ മറ്റുള്ളവര്‍ക്കോ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍, ആ അഭിപ്രായങ്ങള്‍ പറയുകയും ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും. കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ പൊതുവായി ചര്‍ച്ച ചെയ്ത് കേരളത്തിന്റെ പൊതു താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ്…

    Read More »
  • ഏഷ്യാ കപ്പ് വിജയം: ഒടുവില്‍ രക്ഷയില്ലാതെ മൊഹ്സിന്‍ നഖ്വി ഒടുവില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ചു; വിവാദത്തില്‍ ബിസിസിഐയുടെ പരാതിക്ക് മൊഹ്സിന്‍ നഖ്വിയുടെ മറുപടി നല്‍കി

    ഏഷ്യാ കപ്പ് 2025 ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ നിന്ന് ട്രോഫി നീക്കം ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു. ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ട്രോഫി കൈമാറാന്‍ വിസമ്മതിക്കുന്ന നഖ്‌വി ഒടുവില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി എത്തുകയും ബിസിസിഐ യുടെ കത്തിന് മറുപടി നല്‍കുകയും ചെയ്തു. അതേസമയം ഏഷ്യാകപ്പ് ഇപ്പോഴും ദുബായിലെ നഖ്‌വിയുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രോഫി ഇന്ത്യന്‍ ടീമിന് നേരിട്ട് മാത്രമേ കൈമാറുകയുള്ളൂ എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിസിസിഐ വിസമ്മതിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ കൂടിയായ നഖ്വി, ബിസിസിഐയുടെ ഔദ്യോഗിക പരാതി കത്തിന് മറുപടി നല്‍കി. തന്റെ ഔദ്യോഗിക മറുപടിയില്‍, സെപ്റ്റംബര്‍ 30-ന് നടന്ന വാര്‍ഷിക പൊതുയോഗത്തിന് തൊട്ടുമുമ്പ് ബിസിസിഐ തനിക്കെഴുതിയ കത്ത് ലഭിച്ച കാര്യം നഖ്വി അംഗീകരിച്ചു. ഏഷ്യാ…

    Read More »
  • ”ഞാന്‍ ഇപ്പോള്‍ തൂങ്ങിമരിച്ച് ജീവിതം അവസാനിപ്പിക്കുകയാണ്” 22 വയസ്സുകാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു ; കാരണം യുവതിയുടെ മാതാപിതാക്കളെന്ന് പോസ്റ്റ്

    റായ്്പൂര്‍: ചത്തീസ്ഗഢിലെ ധംതാരി ജില്ലയില്‍ 22 വയസ്സുള്ള ഒരു യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ‘കുറ്റസമ്മതം’ പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്തു. തന്റെ ഈ കടുംകൈക്ക് കാരണം ഭാര്യയുടെ മാതാപിതാക്കളാണെന്ന് യുവാവ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിക്കുന്നു. കരെലിബാഡി പോലീസ് ഔട്ട്പോസ്റ്റിന്റെ പരിധിയിലുള്ള ഹാര്‍ദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹിതേഷ് യാദവ്, ലക്ഷ്മി യാദവ് ദമ്പതികളാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ദമ്പതികള്‍ മുറിയിലേക്ക് പോയത്. പിറ്റേന്ന് രാവിലെ വാതിലില്‍ പലതവണ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ഹിതേഷിന്റെ മൂത്ത സഹോദരനായ ഗിതേശ്വര്‍ യാദവ് വെന്റിലേഷനിലൂടെ മുറിയിലേക്ക് നോക്കിയപ്പോള്‍ ലക്ഷ്മി നിലത്ത് അനക്കമില്ലാതെ കിടക്കുന്നതും ഹിതേഷ് സീലിംഗില്‍ തൂങ്ങിനില്‍ക്കുന്നതും കണ്ടു. വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ലക്ഷ്മിയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്നും…

    Read More »
  • സമോസയുടെ പേരില്‍ കുട്ടികള്‍ തമ്മില്‍തര്‍ക്കം, പരിഹരിക്കാന്‍ ചെന്ന 65-കാരനെ വാളുകൊണ്ട് വെട്ടിക്കൊന്നു ; യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു 

    പാറ്റ്‌ന: സമോസയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 65 വയസ്സുള്ള ഒരു കര്‍ഷകനെ യുവതി വെട്ടിക്കൊന്നു. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ കൗലോദിഹാരി ഗ്രാമവാസിയായ ചന്ദ്രമ യാദവ് ഞായറാഴ്ചയാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. കൗലോദിഹാരി ഗ്രാമത്തിലെ ഒരു കുട്ടി സമോസ വാങ്ങാന്‍ പോയപ്പോള്‍, മറ്റ് ചില കുട്ടികള്‍ ഭക്ഷണ സാധനം തട്ടിപ്പറിക്കുകയും അവനെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്്. ഇത് കുട്ടികളുടെ കളിയായി കണ്ട ചന്ദ്രമ യാദവ് അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനായി സമോസ കടയിലേക്ക് പോയി. അവിടെവെച്ച് അദ്ദേഹം മറ്റ് ഗ്രാമവാസികളോടും സംസാരിക്കാന്‍ തുടങ്ങി, എന്നാല്‍ ഇതിനിടെ വാക്ക് തര്‍ക്കമുണ്ടായി. വാക്ക് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ, ഒരു യുവതി വാളെടുത്ത് യാദവിന്റെ തലയ്ക്ക് വെട്ടുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പട്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിന് പിന്നാലെ പോലീസ് ഉടന്‍ നടപടി…

    Read More »
  • മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്, അതിനാൽ കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ല, എംവി ​ഗോവിന്ദൻ ചോദിച്ചത് കേട്ടില്ലേ, എന്തിനാണ് സിപിഐ ഇങ്ങനെ നാണം കെട്ട് എൽഡിഎഫിൽ നിൽക്കുന്നത്, ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം- പ്രതിപക്ഷ നേതാവ്

    പാലക്കാട്: പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, പക്ഷെ ബിജെപിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു. മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പി എം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം സിപിഐയെ പരിഹസിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ നാണം കെട്ട് എന്തിനാണ് ഇങ്ങനെ എൽഡിഎഫിൽ നിൽക്കുന്നതെന്നും ചോദിച്ചു. ആരാണ് സിപിഐയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചോദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ആ ചോദ്യം. എന്നാൽ താൻ സിപിഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. എൻഡിഎയിൽ നിന്നും എൽഡിഎഫിൽ നിന്നും നിരവധിപേർ യുഡിഎഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. എന്നാൽ നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതിനിടെ സ്വർണ്ണ കവർച്ചയിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന…

    Read More »
  • നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ  സ്വന്തം രാജ്യത്തെ ആദ്യം ശാന്തരാക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്!! ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്- ട്രംപിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ്

    വാഷിങ്ടൻ: ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ശനിയാഴ്ച യുഎസിലെ 50 സംസ്ഥാനങ്ങളിലും ആരംഭിച്ച ‘നോ കിങ്’ പ്രതിഷേധങ്ങളിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ട്രംപിന് കഴിവുണ്ടെങ്കിൽ സമരങ്ങളെ നിയന്ത്രിക്കണമെന്നാണ് ഖമനയി പറഞ്ഞത്. ട്രംപിന്റെ കുടിയേറ്റം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് യുഎസിൽ ജനം തെരുവിലിറങ്ങിയത്. പ്രതിഷേധം യുഎസിനെ വെറുക്കുന്നവർ നടത്തുന്നതാണെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. ഇതോടെ യുഎസിലെ ‘നോ കിങ്’ പ്രതിഷേധത്തിൽ ട്രംപിനെ വിമർശിച്ച് ഇറാനിയൻ പരമോന്നത നേതാവ് രംഗത്തെത്തുകയായിരുന്നു. ‘‘യുഎസിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി എഴുപത് ലക്ഷത്തോളം ആളുകളാണ് ട്രംപിനെതിരെ ‘നോ കിങ്’ പ്രതിഷേധവുമായി രംഗത്തുള്ളത്. നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ, അവരെ ആദ്യം ശാന്തരാക്കുക. അവരെ വീടുകളിലേക്ക് തിരിച്ചയയ്ക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. ലോകത്ത് നിങ്ങൾക്ക് എന്ത് നിലപാടാണ് ഉള്ളത്. ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്’’ – ഇറാനിയൻ പരമോന്നത നേതാവ്…

    Read More »
  • ചുമ്മാ ഉപകാരനില്ലാത്ത കൂടിക്കാഴ്ചയ്ക്ക് ഞാനില്ല, അതിനു വേണ്ടി സമയം പാഴാക്കാനില്ല!! ബുദാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ്

    വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ബുദാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച നിർത്തിവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രയോജനമില്ലാത്ത കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുവേണ്ടി സമയം പാഴാക്കാനില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം കഴിഞ്ഞ വ്യാഴാഴ്ചയാണ് പുടിനുമായി ബുദാപെസ്റ്റിൽ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഉടനെയൊന്നും ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും തമ്മിൽ ഫോൺ സംഭാഷണം നടത്തിയതായും അതിനാൽ ഇരുവരും തമ്മിൽ ഇനി നേരിട്ടുള്ള കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടുമാസം മുൻപ് അലാസ്‌കയിൽവെച്ചാണ് ട്രംപും പുടിനും തമ്മിൽ അവസാനം കൂടിക്കാഴ്ച നടത്തിയത്. അലാസ്‌കയിലെ കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടെങ്കിലും യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ചർച്ചയിൽ പുരോഗതിയുണ്ടെന്നായിരുന്നു ഇരുനേതാക്കളുടെയും അവകാശവാദം. എന്നാൽ കൂടിക്കാഴ്ച…

    Read More »
  • പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ല, കേന്ദ്രം നോക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴി, ആർഎസ്എസ് അജണ്ട നടപ്പാക്കണ്ട, കാബിനറ്റിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കും- ബിനോയ് വിശ്വം

    തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രം നോക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ്. അതിനായാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണ്. ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിൻറെ പ്രതികരണം. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള പദ്ധതി അനുവദിക്കില്ലെന്നും ബിനോട് വിശ്വം വ്യക്തമാക്കി. അതോടൊപ്പം ഇതു സംബന്ധിച്ചു സിപിഐ മന്ത്രിമാർക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദേശം നൽകി. പാർട്ടി മന്ത്രിമാരുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കാബിനറ്റിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം നിർദേശിച്ചു. ഇന്നത്തെ…

    Read More »
  • മരണം മുന്നിൽ കണ്ടപ്പോഴും പൊന്നുമോൾക്കു പൊള്ളലേൽക്കാതിരിക്കാൻ അവളെ ആ അച്ഛനും അമ്മയും അവളെ പൊതിഞ്ഞുപിടിച്ചിരുന്നു, പക്ഷെ… നവി മുംബൈയിലെ തീപിടിത്തത്തിൽ നിന്ന് രക്ഷിക്കാൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിലേക്ക് കയറിയത് യാതൊരു ഉപകരണങ്ങളുമില്ലാതെ…

    മുംബൈ: ചുറ്റും ആളിപ്പടരുന്ന തീ എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് ഒരു കൂട്ടം ആൾക്കാർ… ഇതിനിടയിൽ 12ാം നിലയിൽ മലയാളി കുടുംബം താമസിച്ച ഫ്ലാറ്റ് തുറന്നപ്പോൾ കണ്ട കാഴ്ച ഹൃദയം നുറുങ്ങുന്നതായിരുന്നു. മരണം മുന്നിൽ കണ്ടപ്പോഴും ആ അച്ഛനും അമ്മയും ആറുവയസുകാരിയെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ടായിരുന്നു. തന്റെ പൊന്നു മകളെങ്കിലും രക്ഷപ്പെടാൻ, അവളുടെ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാൻ. എന്നാൽ ആ മാതാപിതാക്കളുടെ ശ്രമം വിഭലമായി… പാർപ്പിട സമുച്ചയത്തിലെ 12–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം ആൽത്തറമൂട് നന്ദനത്തിൽ രാജൻ–വിജയ ദമ്പതികളുടെ മകൾ പൂജ (39), ഭർത്താവ് ചെന്നൈ സ്വദേശി സുന്ദർ ബാലകൃഷ്ണൻ(42) മകൾ വേദിക (6) എന്നിവരും തൊട്ടടുത്ത ഫ്ലാറ്റിലെ കമല ജെയിനുമാണ് (84) മരിച്ചത്. അതേസമയം വാതിൽ തുറക്കാനുള്ള ഉപകരണങ്ങൾ പോലുമില്ലാതെയാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിനു മുന്നിലെത്തിയതെന്ന് ഇന്നലെ നവി മുംബൈയിലെ ഫ്ലാറ്റിലെ തീപിടിത്തതിൽ മരിച്ച മലയാളി യുവതി പൂജയുടെ സഹോദരൻ ജീവൻ രാജൻ പറഞ്ഞു. വലിയ പുകയും തീയും ഉള്ള…

    Read More »
Back to top button
error: