കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസമെന്ന് രണ്‍ജി പണിക്കര്‍; പോലീസിനും മാധ്യമങ്ങള്‍ക്കും വിമര്‍ശനം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവും ദിലീപിനെ ന്യായീകരിച്ചുകൊണ്ട് രണ്‍ജി പണിക്കര്‍ ഉന്നയിച്ചു.
ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
രണ്‍ജി പണിക്കര്‍ പറഞ്ഞത്…..
കോടതി ഉത്തരവ് വായിച്ചിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്, വിധി എതിരായാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങള്‍ കേട്ടില്ലേ?. കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാല്‍ എന്താണ് തെറ്റ്?
രാജ്യത്ത് പോലീസുകാര്‍ കള്ള തെളിവുകള്‍ ഉണ്ടാക്കിയ സംഭവം ഉണ്ടായിട്ടില്ലേ?
മാധ്യമങ്ങള്‍ക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ? മാധ്യമങ്ങള്‍ക്ക് അജണ്ടയുണ്ട്. മാധ്യമങ്ങള്‍ കെട്ടിപ്പൊക്കുന്ന കാര്യങ്ങള്‍ സാധൂകരിക്കാന്‍ അവര്‍ എന്തും ചെയ്യും.
ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് പറ്റിയിട്ടില്ല. കുറ്റവാളികളെയാണ് ശിക്ഷിച്ചത്. കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാന്‍ സംഘടനകള്‍ക്ക് അവകാശമുണ്ട്. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാറിന് അവകാശമുണ്ട്.






