NEWS

  • ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, സ്വന്തം പേരിലും രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി, കൂടെ പലിശ ഇടപാടുകകളും- ഒന്നും വിടാതെ തപ്പി അന്വേഷണ സംഘം

    ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ മീനല്ലെന്ന കോടതിയുടെ കണ്ടെത്തൽ ശരിവയ്ക്കുന്ന വിധം കാര്യങ്ങൾ. ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഫ്ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു. ബെംഗളൂരുവിനു പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാർട് ക്രിയേഷൻസിലും എസ്ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വർണപാളികളിലെ സ്വർണം വേർതിരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിൽ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. ഇവിടെ നിന്നു ആഭരണങ്ങൾ കണ്ടെടുത്തിയിരുന്നു. കൂടാതെ നിരവധി നിക്ഷേപങ്ങളും പോറ്റി നടത്തി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിൽ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകൾ നടത്തിയെന്നും എസ്ഐടി കണ്ടെത്തി. വിവിധ സംഘങ്ങളായി തിരിച്ചാണ് അന്വേഷണം ഇപ്പോൾ നടത്തുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപങ്ങളിൽ നിന്നു കവർന്നതെന്നു കരുതുന്ന 400 ഗ്രാം സ്വർണം കർണാടക ബെള്ളാരിയിലെ ജ്വല്ലറിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി)…

    Read More »
  • ഭൂമിയുടെ ചൂടില്‍നിന്ന് വൈദ്യുതി; ഊര്‍ജാവശ്യങ്ങള്‍ക്കു പരിഹാരമാകുമോ പുതിയ സാങ്കേതിക വിദ്യ? ജിയോതെര്‍മല്‍ വൈദ്യുതി പ്ലാന്റ് യാഥാര്‍ഥ്യത്തിലേക്ക്; ഭാവിയില്‍ പ്രകൃതി വാതകം ഉപയോഗിച്ചുള്ള ഉത്പാദനത്തേക്കാള്‍ ലാഭകരമാകും; പ്രതീക്ഷകളും ആശങ്കയും ഇങ്ങനെ

    ന്യൂയോര്‍ക്ക്: അനുദിനം ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന ഊര്‍ജ പ്രതിസന്ധിക്കു പരിഹാരവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. ഭൂമിയുടെ ഉള്‍ക്കാമ്പിലെ പാറകളുടെ ചൂടില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് ഏറെക്കുറെ പൂര്‍ത്തികരണത്തിലേക്ക് എത്തുന്നത്. ഇതിനുമുമ്പു നടപ്പാക്കിയ പദ്ധതികള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ നിലവില്‍ ഫെര്‍വോ എനര്‍ജി എന്ന കമ്പനിയാണു പദ്ധതി വിജയത്തിലേക്ക് എത്തിക്കുന്നത്. ജിയോ തെര്‍മല്‍ എനര്‍ജി കാര്‍ബണ്‍ ബഹിഷ്‌കരണം ഏറ്റവും കുറഞ്ഞ മാഗര്‍ങ്ങളിലൊന്നാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനും നിലവില്‍ ട്രംപും ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്കായി നല്‍കിയ നികുതി ഇളവും മൈക്രോ സോഫ്റ്റ് പോലുള്ള കമ്പനികളില്‍നിന്നുള്ള നിക്ഷേപങ്ങളുമാണ് ഫെര്‍വോയ്ക്കു സഹായകരമായത്. ഈ രംഗത്തു ദശാബ്ദങ്ങളായി തുടരുന്ന ഗവേഷണങ്ങള്‍ക്കു പരിഹാരമെന്നോണമാണ് പുതിയ സാങ്കേതികവിദ്യ സഹായിക്കുന്നത്. ഭൂമിക്കടിയിലെ ജലത്തിന്റെ ഉപയോഗമില്ലാതെ ഉള്‍ക്കാമ്പിനു മുകളിലുള്ള പാറകളുടെ താപം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രീതിയാണിത്. ഭൂമിക്കടിയിലേക്കു പൈപ്പുകളിലൂടെ വെള്ളമെത്തിക്കുകയും ഇതു നീരാവിയാക്കി മാറ്റി പുറത്തെത്തിച്ചു ടര്‍ബൈനുകള്‍ കറക്കുകയുമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഈ പദ്ധതി. പദ്ധതിക്കായി ബില്‍ഗേറ്റ്‌സ് നല്‍കിയത് 100 ദശലക്ഷം ഡോളറാണ്. ഇതടക്കം 700 ദശലക്ഷം…

    Read More »
  • റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചു; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ടു; വീണ്ടും അവകാശ വാദവുമായി ട്രംപ്‌

    ന്യൂയോര്‍ക്ക്: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായും വെട്ടിക്കുറച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡോണള്‍‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ‘റഷ്യൻ എണ്ണ വാങ്ങുന്നത് ചൈന ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്, ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറച്ചു, ഞങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ ട്രംപ് പറഞ്ഞു.ആസിയാന്‍ ഉച്ചകോടിയില്‍ എത്തിയപ്പോഴാണ് പ്രതികരണം. ഇന്ത്യ– പാക് സംഘര്‍ഷത്തില്‍ ഇടപ്പെട്ടെന്നും ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയുണ്ടായി. ഇതാദ്യമായല്ല ഈ അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന വാദവുമായി മുന്‍പ് ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പെന്ന വിശേഷണത്തോടെയായിരുന്നു ട്രംപിന്‍റെ ഈ അവകാശവാദം. ഇന്ത്യ എന്നും യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും ചൈനയെകൊണ്ടും ഇത് ചെയ്യിക്കും എന്നും ട്രംപ് അവകാശപ്പെടുകയുണ്ടായി. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളുകയും ചെയ്തു. റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്താത്തത് ചൂണ്ടിക്കാട്ടിയാണ് മുന്‍പ് ഇന്ത്യയ്‌ക്കെതിരെ യു.എസ് ഇരട്ട തീരുവയും ചുമത്തിയിരുന്നത്. അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈനയും കുറയ്ക്കുകയാണെന്ന് ട്രംപ്…

    Read More »
  • 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി; സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ മണ്ണിടിച്ചില്‍; കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ പെട്ട് ബിജുവിന്റെ മരണം; തീരാനോവ്‌

    ഇടുക്കി അടിമാലിക്ക് സമീപം ദേശീയപാതയില്‍ മണ്ണിടിഞ്ഞ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. അടിമാലി ലക്ഷംവീട് ഉന്നതിയിലുള്ള ബിജുവാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിന്‍റെ ഭാര്യ സന്ധ്യയെ പുറത്തെടുത്തു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പത്തരയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞതോടെ രണ്ട് വീടുകള്‍ പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വീട്ടില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റും എടുക്കുന്നതിനായി ബിജുവും സന്ധ്യയും പോയ സമയത്താണ് അപകടമുണ്ടായത്. വിവരം പുറത്തറിഞ്ഞയുടന്‍ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംരഭിച്ചു. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള വിപുലമായ സന്നാഹമെത്തിച്ച് ആറ് മണിക്കൂറിലധികം നീണ്ട പരിശ്രത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. ശ്വാസതടസവും കാലിന് പൊട്ടലുമുണ്ടായ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും  ഒരു മണിക്കൂറിലധികം മണ്ണുമാന്തി യന്ത്രങ്ങളടക്കം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്. അഗ്നിശമനസേന എത്തുമ്പോള്‍തന്നെ…

    Read More »
  • ആഢംബര ബസ് വിറ്റുകിട്ടിയ 75 ലക്ഷവുമായി ചായ കുടിക്കാൻ കയറി, മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ബാ​ഗ് വച്ച് ശുചിമുറിയിൽ കയറിയ നേരത്ത് മോഷണം,  തടയാൻ ശ്രമിച്ച ഉടമയെ തള്ളിയിട്ട് കടന്നുകളഞ്ഞ് പ്രതികൾ

    തൃശൂർ: മണ്ണുത്തി ദേശീയപാതയിൽ ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗുമായി മോഷ്ടാക്കൾ കടന്നു. അറ്റ്‌ലസ് ബസ് ഉടമ എടപ്പാൾ കൊലവളമ്പ് കണ്ടത്തുവച്ചപ്പിൽ മുബാറക് (53) ആണ് വൻ കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ പുലർച്ചെ നാലരയോടെയാണു സംഭവം. തന്റെ ബസ് വിറ്റ വകയിൽ ലഭിച്ച പണവുമായി ബെംഗളൂരുവിൽ നിന്ന് സ്വന്തം ബസിൽ തൃശൂരിൽ എത്തിയതായിരുന്നു മുബാറക്. ഇതിനിടെ മണ്ണുത്തി ബൈപാസ് ജംക്‌ഷനിലിറങ്ങിയ ശേഷം ചായ കുടിക്കാൻ ദേശീയപാതയോരത്തെ സർവീസ് റോഡിലെത്തി. വഴിയിൽ മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ മുബാറക്ക് ബാഗ് വച്ച ശേഷം കടയുടമയോടു പറഞ്ഞിട്ടു ശുചിമുറിയിലേക്കു പോയതിനു പിന്നാലെയായിരുന്നു കവർച്ച. ബസ് ഉടമ ശുചിമുറിയിലേക്കു കയറിയ ഉടൻ തൊപ്പി ധരിച്ച ഒരാൾ ബാഗ് എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുകണ്ട മുബാറക് ഓടിവന്നു തടയാൻ ശ്രമിച്ചു. ഇതിനിടെ സമീപത്തുണ്ടായിരുന്ന കാറിൽ നിന്നു പുറത്തിറങ്ങിയ മൂന്നു പേരുമായി പിടിവലി ഉണ്ടായി. ഇവർ മുബാറക്കിനെ തള്ളിയിട്ട് ഒരു വാനിൽ കയറി…

    Read More »
  • ബിഹാര്‍ തെരഞ്ഞെടുപ്പ് എന്തു വിലകൊടുത്തും പിടിക്കാന്‍ ബിജെപി; ഹരിയാനയിലെ ബിഹാറി കുടിയേറ്റക്കാരെ തിരികെയെത്തിക്കും; തെരഞ്ഞെടുപ്പു ദിവസങ്ങളില്‍ പ്രത്യേകം ട്രെയിന്‍; മൂന്നുലക്ഷം പേരെ എത്തിക്കാനുള്ള ചുമതല കേന്ദ്രമന്ത്രിമാര്‍ അടക്കം 54 മുതിര്‍ന്ന നേതാക്കള്‍ക്ക്

    ഗുരുഗ്രാം: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി പ്രചാരണം കടുപ്പിച്ചതിനു പിന്നാലെ മറുതന്ത്രവുമായി ബിജെപി. ഹരിയാനയിലെ ബിഹാറികളായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണു തുടക്കമിട്ടത്. ഇവരെ കൂട്ടത്തോടെ ബിഹാറിലെത്തിച്ചു വോട്ടു ചെയ്യിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അടുത്തിടെ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി അമ്പതുലക്ഷത്തോളം ആളുകളാണു വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തായത്. മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം അസംബ്ലി മണ്ഡലങ്ങളില്‍ പേരുള്ളവര്‍, എവിടെയെന്ന് അറിയാത്തവര്‍ എന്നിവരെയാണു കമ്മീഷന്‍ ഒഴിവാക്കിയത്. ഇതില്‍ കൂടുതലും ബിഹാറില്‍നിന്ന് ഹരിയാനയിലേക്കു കുടിയേറിയവരാണ്. ഇവരെ കണ്ടെത്തി തിരിച്ചെത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടികയില്‍നിന്നു പുറത്തായെങ്കിലും ഇവരെ തിരികെയെത്തിച്ച് നാട്ടിലുള്ളവര്‍ക്കിടയില്‍ പ്രചാരണം നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്നു മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞു. നവംബര്‍ ആറുമുതല്‍ 11 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പു നടക്കുക. ഇവര്‍ ജോലി ചെയ്യുന്ന കമ്പനികളെ സമീപിച്ചിട്ടുണ്ടെന്നും ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും പാനിപ്പട്ട് ജില്ലാ പ്രസിഡന്റ് ദുഷ്യന്ത് ഭട്ട് പറഞ്ഞു. പാനിപ്പട്ടില്‍ മാത്രം 25,000 ബിഹാറി…

    Read More »
  • ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം, തിരിച്ചറിയാവുന്ന അടയാളങ്ങൾ ഏതെങ്കിലും വ്യക്തിയോ, സ്ഥാപനമോ ഉപയോ​ഗിക്കാൻ പാടില്ല, ഇടക്കാല ഉത്തരവ് അനുവദിച്ച് ഹൈദരാബാദ് കോടതി

    ഹൈദരാബാദ്: പ്രശസ്ത നടനും ജീവകാരുണ്യ പ്രവർത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയേയോ, സ്ഥാപനത്തേയോ നിരോധിച്ചു. വ്യാപാര വസ്തുക്കൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, എഐ ഉള്ളടക്കം എന്നിവയിലുടനീളം തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ട് ചിരഞ്ജീവി കോടതിയെ സമീപിക്കുകയായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള, ഇന്ത്യൻ സിനിമയിലെ ഇതിഹാസ വ്യക്തിയും പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും നേടിയ ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹത്തെ അംഗീകരിച്ച കോടതി, അദ്ദേഹത്തിന്റെ പേര്, ഫോട്ടോകൾ, മീമുകൾ എന്നിവയുടെ അനധികൃത ഉപയോഗം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ പ്രശസ്തിക്കും സാമ്പത്തികത്തിനും ഹാനികരമാണെന്ന് നിരീക്ഷിച്ചു. ഡിജിറ്റൽ,…

    Read More »
  • ‘സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ സവര്‍ക്കറെപ്പറ്റി കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല’; പിഎം ശ്രീയില്‍ ചുട്ട മറുപടിയുമായി ശിവന്‍കുട്ടി; കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ അസംബന്ധം പറയുന്നു

    തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.  കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന്…

    Read More »
  • എന്താണ് പിഎം ശ്രീ? ദേശീയ പാഠ്യ പദ്ധതിയുടെ ഭാഗമായാല്‍ എന്തു സംഭവിക്കും? കേരളത്തിന്റെ നയം മാറ്റത്തിനു പിന്നില്‍ ഇക്കാര്യങ്ങള്‍; നിലവില്‍ സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് എന്‍ഇപി അനുസരിച്ച്; വിമര്‍ശകര്‍ നടത്തുന്നത് ജനത്തെ തെറ്റിദ്ധരിപ്പിക്കല്‍

    തിരുവനന്തപുരം: തമിഴ്‌നാടിനും പശ്ചിമ ബംഗാളിനുമൊപ്പം പിഎം ശ്രീയില്‍ ഒപ്പിടില്ലെന്നു വ്യക്തമാക്കിയ കേരളം കഴിഞ്ഞ ദിവസം ഒപ്പിട്ടു. കുട്ടികള്‍ക്കു ലഭിക്കേണ്ട പണം വിട്ടുകളയാന്‍ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറെനാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ കേരളവും പദ്ധതിയുടെ ഭാഗമായത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെന്ന വാദമാണ് പിഎം ശ്രീ അഥവാ പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പദ്ധതിക്കെതിരേ ഉയര്‍ത്തിയത്. നാഷണല്‍ എജ്യുക്കേഷന്‍ പോളിസി-2020 (എന്‍ഇപി)യുടെ ഭാഗമാകും ഇനിമുതല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല. ഠ എന്താണ് പിഎം ശ്രീ ഇന്ത്യയിലുടനീളം 14,500 മാതൃകാ വിദ്യാലയങ്ങള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് 2022ല്‍ പിഎം ശ്രീ ആരംഭിച്ചത്. ആകെ 27,360 കോടി അഞ്ചുവര്‍ഷത്തേക്ക് ചെലവഴിക്കുന്നതില്‍ 18,128 കോടി കേന്ദ്ര വിഹിതമായി ലഭിക്കും. ഇതുവരെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 33 സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. കേരളം കൂടി ഭാഗമായതോടെ ആകെ എണ്ണം 34 ആയി. നിലവില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും മാത്രമാണ് വിട്ടുനില്‍ക്കുന്നത്. ഠ എന്‍ഇപിയെ കേരളം എന്തിന് എതിര്‍ത്തു? ആര്‍എസ്എസിന്റെ പദ്ധതി നടപ്പാക്കുന്നെന്ന്…

    Read More »
  • ഇടതുപക്ഷം എന്നത് നിലപാടുകൾ ഇല്ലാത്ത കപടപക്ഷം, ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ? ചോദ്യങ്ങൾ പലത്

    പിഎംശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മതേതര കേരളത്തിന്റെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ ഇവർക്ക് രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ എന്ന ചോദ്യം ഉന്നയിക്കുന്നവരിൽ ഇടത് സഹയാത്രികൾ പോലുമുണ്ട്. ‘കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിൽ ഉണ്ടാവുന്ന പിഎംശ്രീ കുട്ടികൾക്കായി’ എന്നായിരുന്നു എഴുത്തുകാരി സാറ ജോസഫ് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത്. പിഎംശ്രീയുടെ ഭാഗമായതിനെ ന്യായീകരിക്കാൻ എത്തുന്ന ഇടതു നേതാക്കൾ ഇന്നലെകളിൽ അവർ ദേശീയ വിദ്യാഭ്യാസ നയത്തിനും പിഎംശ്രീയ്ക്കുമെതിരെ മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ മറന്നു പോയിരിക്കുന്നു. സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ എബിവിപി പ്രവർത്തകർ അഭിനന്ദിക്കുന്ന ചിത്രങ്ങളും വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കേവലം ആഴ്ചകളും, നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇടതുപക്ഷ മുന്നണിയിൽ വലിയ പൊട്ടിത്തെറികളാണ് അരങ്ങേറുന്നത്. സിപിഐയുടെ അഭിപ്രായത്തെ…

    Read More »
Back to top button
error: