NEWS
-
ഖമേനിയെ വധിച്ചിട്ടും കാര്യമില്ലെന്ന് സിഐഎ മുന്നറിയിപ്പു നല്‍കി; ആദ്യ വെടിപൊട്ടിച്ചത് രണ്ടാഴ്ചത്തെ ആലോചനകള്‍ക്ക് ഒടുവില്‍; തീരുമാനമെടുത്തത് ‘ഗാംങ് ഓഫ് എയ്റ്റ്’; ഇനിയെന്ത് എന്നതു വരുന്നിടത്തു വച്ചു കാണാന്‍ ട്രംപിന്റെ നീക്കം!
വാഷിംഗ്ടണ്‍: ശനിയാഴ്ച നടന്ന അമേരിക്കന്‍, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി, ഈ ഓപ്പറേഷനില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടാല്‍ പോലും, അദ്ദേഹത്തിന് പകരം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (IRGC) നിന്നുള്ള തീവ്രനിലപാടുകാരായ വ്യക്തികള്‍ വരുമെന്ന് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തിയെന്നു റിപ്പോര്‍ട്ട്. ഇറാനിലെ സ്ഥിതിഗതികളില്‍ വിലയിരുത്തലുകള്‍ നടത്തിയ അമേരിക്ക, ഇറാനില്‍ എന്തു സംഭവിക്കുമെന്നും ഇസ്ലാമിക് റിപ്പബ്ലിക്കില്‍ എന്തുമാറ്റങ്ങളുണ്ടാക്കുമെന്നും വിശദമായി പരിശോധിച്ചു. ഭരണമാറ്റം അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇറാനിലെ ഷിയ മുസ്ലീം പുരോഹിത ഭരണം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്തിയ സൈനിക വിഭാഗമാണ് ഐആര്‍ജിസി. ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ഒരു സാഹചര്യത്തെക്കുറിച്ചും നിശ്ചിതമായി നിഗമനത്തിലെത്തിയിട്ടില്ല എന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ വിവരങ്ങള്‍ വിലയിരുത്തിയ വ്യക്തികള്‍ പറയുന്നത്. ഇറാനില്‍ ഭരണമാറ്റം കാണാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഴ്ചകളായി സൂചന നല്‍കുന്നുണ്ടെങ്കിലും, രാജ്യത്തെ ആര് നയിക്കും എന്നതിനെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ മനസിലിരിപ്പിനെക്കുറിച്ചു വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വീഡിയോ അഭിസംബോധനയില്‍,…
Read More » -
360 ഡിഗ്രിയില്‍ മിസൈല്‍ വര്‍ഷം; പശ്ചിമേഷ്യയില്‍ ഒറ്റപ്പെട്ട് ഇറാന്‍; ഒന്നിച്ച് ഖത്തറും യുഎഇയും ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങള്‍; ജോര്‍ദാനും ബാലിസ്റ്റിക് മിസൈലുകള്‍ വീഴ്ത്തി; ഹൂതികളും ഹിസ്ബുള്ളയും വീണത് ഗുരുതര പരിക്ക്; ഇനി ആക്രമിച്ചാല്‍ എന്തുണ്ടാകും?
ടെഹ്‌റാന്‍: ഇറാനെതിരായ സംയുക്ത ആക്രമണത്തിനു പിന്നാലെ നടത്തിയ തിരിച്ചടിയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഇതില്‍ പലതും അമേരിക്കന്‍ സൈനിക താവളങ്ങളുള്ളയിടങ്ങളാണ്. ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, യുഎഇ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ പ്രധാന യുഎസ് താവളങ്ങള്‍ക്ക് നേരെയും ഇസ്രായേലിനു നേരെയുമാണ് ആക്രമണം നടത്തിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം നിരവധി ജനവാസ കേന്ദ്രങ്ങളെയും ഇറാന്റെ മിസൈലുകള്‍ ലക്ഷ്യമിട്ടിരുന്നെന്ന് ആരോപിക്കുന്നു. ഇറാന്റെ ആക്രമണം തങ്ങളുടെ വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ‘നഗ്‌നമായ ലംഘനമാണെന്ന്’ കുവൈത്ത് വിശേഷിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ തുടരുമ്പോള്‍, അയല്‍രാജ്യങ്ങള്‍ക്ക് നേരെ ‘360-ഡിഗ്രി’ ആക്രമണം നടത്താനുള്ള ഇറാന്റെ നീക്കം ആ മേഖലയിലെ ഒറ്റപ്പെടലായി പരക്കെ വീക്ഷിക്കപ്പെടുന്നു. യുഎസ് താവളങ്ങളോ അയല്‍രാജ്യങ്ങളോ ലക്ഷ്യം? ടെഹ്റാനെയും മറ്റ് പ്രധാന നഗരങ്ങളെയും ഇസ്രായേലും യുഎസ് സേനയും ലക്ഷ്യം വെച്ചതിന് ശേഷമാണ് ഇറാന്റെ തിരിച്ചടി ഉണ്ടായത്. ബഹ്റൈന്‍ മുതല്‍ കുവൈറ്റ്, യുഎഇ, ജോര്‍ദാന്‍ തുടങ്ങി മേഖലയിലുടനീളമുള്ള യുഎസ് താവളങ്ങളെയാണ് ഇറാന്‍ പ്രധാനമായും ലക്ഷ്യം വെച്ചത്. ഖത്തറിലെ…
Read More » -
‘ഖമേനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല’- അഭ്യൂഹങ്ങൾ തള്ളി ഇറാൻ; ‘ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’ വിദേശകാര്യ മന്ത്രി
ടെഹ്‌റാൻ: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ‘ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടേക്കാം’ എന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയൻ പരമോന്നത നേതാവ് ‘ജീവനോടെയുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞങ്ങളുടെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമുണ്ട്. ഞങ്ങൾക്ക് ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇത് ഒരു വലിയ പ്രശ്‌നമല്ല’ അരാഗ്ചി അഭിമുഖത്തിനിടെ പറഞ്ഞു. പ്രകോപനമില്ലാതെയും നിയമവിരുദ്ധമായുമാണ് നെതന്യാഹുവും ട്രംപും ഇറാനെതിരായ യുദ്ധം ചെയ്യുന്നത്. ആക്രമണകാരികളെ അവർ അർഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധ സേന അതിന് തയ്യാറാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. ഇറാനിലെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ അതിന്റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളേയും അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു. ഇറാനെതിരായ ആക്രമണ പ്രവർത്തനങ്ങൾ…
Read More » -
ഇറാന്റെ പ്രധാന സൈനിക-ആണവ കേന്ദ്രങ്ങൾ നിലനിൽക്കുന്ന ഇസ്ഫഹാൻ മേഖല ഉന്നമിടാൻ ഇസ്രയേൽ തയ്യാറെടുക്കുന്നു; പ്രദേശത്തുള്ള ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന് മുന്നറിയിപ്പ്
ടെഹ്‌റാൻ: ഇറാന്റെ സുപ്രധാന നഗരമായ ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്താനൊരുങ്ങുന്നു. ആക്രമണത്തിന് മുന്നോടിയായി മേഖലയിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി. ഐ.ഡി.എഫിന്റെ പേർഷ്യൻ ഭാഷാ വക്താവ് ലെഫ്റ്റനന്റ് കേണൽ കമൽ പെൻഹാസിയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകിയത്. “അടുത്ത കുറച്ച് മിനിറ്റുകൾക്കുള്ളിൽ, ഈ മേഖലയിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ സൈന്യം ആക്രമിക്കും. പൗരന്മാർ ഉടനടി ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കുക,” അദ്ദേഹം പറഞ്ഞു. ഇറാൻ്റെ പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളും ആണവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയാണ് ഇസ്ഫഹാൻ എന്നതാണ് ഗൗരവം വർദ്ധിപ്പിക്കുന്നത്. ആക്രമണം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതിനാൽ മേഖലയിലെങ്ങും അതീവ ജാഗ്രത തുടരുകയാണ്.
Read More » -
‘ഒടുവിൽ അതും ‘; ഹോർമുസ് കടലിടുക്ക് അടച്ചിട്ട് ഇറാന്റെ പ്രതികാരം; ഇന്ത്യയ്ക്കും തിരിച്ചടി
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവയിൽ വൻ വിലക്കയറ്റം വരുന്ന രീതിയിൽ സാമ്പത്തിക രംഗത്ത് വൻ പ്രഹരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കും. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തെത്തുന്നത്. പ്രതിദിനം ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ഈ പാതയിലൂടെ ഇന്ത്യയിലേക്ക് വരുന്നത്. ഇറാൻ ഈ പാത തടസ്സപ്പെടുത്തിയാൽ ക്രൂഡ് ഓയിൽ വിതരണത്തിൽ താൽക്കാലിക തടസ്സങ്ങൾ ഉണ്ടായേക്കാം. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വഴിയിലെ തടസം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം പ്രതിമാസ എണ്ണ ഇറക്കുമതിയുടെ…
Read More » -
‘എല്ലാത്തിനും ഉത്തരവാദികൾ അമേരിക്കയും ഇസ്രായേലും; സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്‘ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; ‘ഐക്യരാഷ്ട്രസഭ അടിയന്തര സുരക്ഷാ കൗൺസിൽ യോഗം ചേരണം‘
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ. തങ്ങളുടെ രാജ്യത്തിന് മേൽ നടന്ന കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഇറാനു അവകാശമുണ്ടെന്നും അതിന്റെ ഭാഗമായ പ്രത്യാക്രമണമാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രായേലിനുമായിരിക്കുമെന്നതാണ് ഇറാന്റെ നിലപാട്. മേഖലയിലുള്ള ശത്രുസൈന്യത്തിന്റെ എല്ലാ താവളങ്ങളും ആസ്തികളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളാണെന്ന് ഇറാൻ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ നടന്ന “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്നറിയപ്പെടുന്ന സൈനിക നീക്കത്തിൽ ഇറാനിലെ പ്രമുഖ നഗരങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടിരുന്നു. ടെഹ്‌റാനിലെ ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ 85 ഓളം കുട്ടികൾ കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷമുണ്ടായി. ഇതോടെ ഗൾഫ് മേഖലയിലാകെ കടുത്ത യുദ്ധഭീതി നിലനിൽക്കുകയാണ്. ആക്രമണങ്ങൾ പൂർണ്ണമായും അവസാനിക്കുന്നത് വരെ തങ്ങളുടെ പ്രതിരോധ…
Read More » -
പത്മജയ്ക്കു തൃശൂരില്‍ പച്ചക്കൊടി; മത്സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു; എം.ടി. രമേശും പിന്‍മാറുമെന്ന് അറിയിച്ചു; കെ. മുരളീധരന് എതിരേ മത്സരിക്കില്ലെന്നും പത്മജ
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചതായി പത്മജ വേണുഗോപാല്‍. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിച്ചു. മറ്റു സീറ്റുകളില്‍ മല്‍സരിക്കാന്‍ സന്നദ്ധയാണെങ്കിലും സഹോദരന്‍ കെ മുരളീധരനെതിരെ മല്‍സരിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും പോരാട്ടത്തിന് ഒരുങ്ങാന്‍ നേതൃത്വം സൂചന നല്‍കിയതായി പത്മജ വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിയിച്ചു. മല്‍സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു. താന്‍ മല്‍സരിക്കുകയാണെങ്കില്‍ തൃശൂരിനായി താല്‍പര്യപ്പെടില്ലെന്ന് എം.ടി രമേശ് അറിയിച്ചതായും പത്മജ. ബിജെപിയില്‍ എത്തിയപ്പോള്‍ പദവികള്‍ നല്‍കാന്‍ നേതൃത്വം തയ്യാറായിരുന്നു. മനസിലുള്ളത് മുഴുവന്‍ പുറത്തുപറയരുതെന്നും സുരേഷ് ഗോപി രാഷ്ട്രീയം പഠിച്ചുവരുന്നതേ ഉള്ളൂവെന്നും സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പത്മജ പ്രതികരിച്ചു. മത്സരിക്കുന്നുവെങ്കില്‍ തൃശ്ശൂരില്‍ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തൃശൂരിലെ ജനങ്ങളെ കാലങ്ങളായി അറിയാം. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പത്മജ പറഞ്ഞു.…
Read More » -
യുഎസ്- ഇസ്രായേല്‍ സംയുക്ത ആക്രമണം; കൊല്ലപ്പെട്ടത് ഇറാനിലെ 51 പെണ്‍കുഞ്ഞുങ്ങള്‍; വന്‍ പ്രതിഷേധം; സ്‌കൂള്‍ തകര്‍ന്നടിഞ്ഞതിന്റെ ഭയാനക ദൃശ്യങ്ങള്‍ പുറത്ത്
ടെഹ്‌റാന്‍: തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 51 ആയി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണിതെന്ന് ഇറാന്റെ ഫാര്‍സ് (Fars) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരെ യു.എസും ഇസ്രയേലും ആരംഭിച്ച ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്ക് പിന്നാലെ പശ്ചിമേഷ്യ സംഘര്‍ഷ കലുഷിതമാണ്. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. സ്‌കൂള്‍ തകര്‍ന്നടിഞ്ഞതിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് ആക്രമണം കടുത്തത്. അതിന് ശേഷമാണ് ഇറാനില്‍ ഇസ്രയേലും യുഎസും ആക്രമണം ശക്തമാക്കിയതും സ്‌കൂളിന് നേര്‍ക്ക് മിസൈല്‍ വര്‍ഷിച്ചതും. 51 കുട്ടികളെ കൊന്നൊടുക്കിയതിനെതിരെ ലോകത്താകമാനം പ്രതിഷേധം ശക്തമാകുകയാണ്. ⭕️The IDF completed a broad strike on strategic defense systems of the Iranian regime. The IDF struck multiple strategic aerial defense systems,…
Read More » -
ഇറാനുനേരെയുള്ള ആക്രമണം ചെന്നെത്തുക ഒരു ആണവ ദുരന്ത സാധ്യതയിലേക്ക്!! ആക്രമണത്തിനു മുൻപുള്ള അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ
ന്യൂഡൽഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക ആക്രമണങ്ങളെ റഷ്യ ശക്തമായി അപലപിച്ചു. ഈ നീക്കങ്ങൾ ആഗോള ആണവ വ്യാപന നിരോധന സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അന്താരാഷ്ട്ര സുരക്ഷാ സാഹചര്യത്തെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. റഷ്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, വാഷിങ്ടണും ടെൽ അവീവും വീണ്ടും അപകടകരമായ ഒരു വഴിയിലേക്ക് നീങ്ങിയിരിക്കുകയാണെന്നും ഈ നടപടി പശ്ചിമേഷ്യയെ മനുഷ്യാവകാശ, സാമ്പത്തിക, അതേസമയം ആണവ ദുരന്ത സാധ്യതയിലേക്കും നയിക്കാമെന്നും ചൂണ്ടിക്കാട്ടി. ആക്രമണങ്ങൾക്ക് മുമ്പ് നടന്ന സൈനികവും രാഷ്ട്രീയവുമായ തയ്യാറെടുപ്പുകൾ, മേഖലയിലേക്ക് അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിച്ചത് എന്നിവയെല്ലാം കൂടി പരിശോധിക്കുമ്പോൾ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത, പ്രകോപനമില്ലാത്ത ആയുധാക്രമണമാണ് നടത്തിയതെന്നും റഷ്യ ആരോപിച്ചു. ഐക്യരാഷ്ട്രസഭയിലെ സ്വതന്ത്ര അംഗരാജ്യമായ ഇറാനെതിരെ നടത്തിയ ഈ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. നിലവിൽ ഇറാനിലെ ആണവ സൗകര്യങ്ങൾ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി…
Read More »
