NEWS

  • ഇന്ത്യക്ക് 214 റണ്‍സ് വിജയലക്ഷ്യം; ഡി കോക്കിന്റെ വെടിക്കെട്ടു പ്രകടനം; മറുപടി ബാറ്റിംഗില്‍ തകര്‍ച്ച

    ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 214 റൺസ് വിജയലക്ഷ്യം. തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിട്ടു. നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക 213 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ (90 റൺസ്) വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിന് കരുത്തായത്. ഡൊനൊവൻ ഫെരേര 16 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന് മികച്ച ഫിനിഷിങ് നൽകി. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവുമധികം പന്തുകളെറിഞ്ഞ ഓവർ അർഷ്ദീപിന്റെ പേരിലായി. അദ്ദേഹം എറിഞ്ഞ 11-ാം ഓവറിൽ 7 വൈഡുകൾ ഉൾപ്പെടെ ആകെ 13 പന്തുകളാണ് എറിഞ്ഞത്. ആ ഓവറിൽ അദ്ദേഹം 18 റൺസ് വഴങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 19 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. ശുഭ്മാൻ ഗിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായി. അഭിഷേക് ശർമ്മ 17 റൺസാണ് എടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ…

    Read More »
  • മുന്‍ മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റ് സുന്ദരിയെ ഭര്‍ത്താവ് കഴൂത്തുഞെരിച്ചു കൊലപ്പെടുത്തി ; പിന്നീട് വെട്ടിനുറുക്കി അരച്ചുകലക്കി രാസലായനിയില്‍ ലയിപ്പിച്ചു ; ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തു

    മൂന്‍ മിസ് സ്വിറ്റ്‌സര്‍ലണ്ട് മത്സരത്തിലെ ഫൈനലിസ്റ്റായ സുന്ദരിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അരച്ചു പള്‍പ്പാക്കി രാസലായനിയില്‍ കലര്‍ത്തി. സ്വിസ് സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം തോമസ് എന്ന് മാത്രം പേര് നല്‍കിയിട്ടുള്ള 43-കാരന്‍, തന്റെ ഭാര്യയായിരുന്ന 38-കാരിയായ ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ 2024-ല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം ശരീരം കഷണങ്ങളാക്കുകയും ചെയ്‌തെന്നാണ് കേസ്. തോമസിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബിന്നിംഗെമിലെ അവരുടെ വീട്ടില്‍ വെച്ചായിരുന്നു കൃത്യം നടത്തിയത്. ഒരു ജിഗ്സോ കത്തി ഉപയോഗിച്ച് ശരീരം പല കഷണങ്ങളായി വെട്ടിമുറുക്കിയ ശേഷം അവരുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും, പിന്നീട് ശരീരഭാഗങ്ങള്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അരിഞ്ഞതിന് ശേഷം രാസ ലായനിയില്‍ ലയിപ്പിക്കുകയും ചെയ്തു. ചില അവശിഷ്ടങ്ങള്‍ ‘പള്‍പ്പ് രൂപത്തിലാക്കി’ ലയിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് പിന്നീട് ബ്ലെന്‍ഡറും അതില്‍ ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയുടെ ശരീരം ഛേദിക്കുമ്പോള്‍ തോമസ് തന്റെ ഫോണില്‍…

    Read More »
  • റസീനിയര്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരേ ‘പ്രണയക്കെണി’ ആരോപണമുയര്‍ത്തി വിവാഹിതനായ ഹോട്ടലുടമ; രണ്ടുകോടി രൂപയും പണം വജ്ര മോതിരവും ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെന്ന് ആക്ഷേപം

    ഭോപ്പാല്‍: വിവാഹിതനായ ഹോട്ടലുടമയും ഉന്നത പോലീസ് ഉദ്യോഗസ്ഥയും തമ്മില്‍ നടന്ന സാമ്പത്തീക തര്‍ക്കം പ്രണയക്കെണി, പണം, പ്രണയം, പണം, ഭീഷണി, വ്യാജചാറ്റ്, ബൗണ്‍സ് ചെക്കുകള്‍ തുടങ്ങി പലതരം ആരോപണത്തില്‍ എത്തി നില്‍ക്കുന്നു. 2017 ബാച്ച് പോലീസ് ഓഫീസര്‍ ഡിഎസ്പി കല്‍പന വര്‍മ്മയ്‌ക്കെതിരെ റായ്പൂര്‍ ഹോട്ടലുടമ ദീപക് ടണ്ടനാണ് പരാതിയുമായി എത്തിയത്. ദീപക് ടണ്ടന്റെ അഭിപ്രായത്തില്‍, താനും ഡിഎസ്പി കല്‍പനയും 2021 ല്‍ കണ്ടുമുട്ടി, പ്രണയത്തിലായി നാല് വര്‍ഷത്തിലേറെയായി അവര്‍ വിവാഹ വാഗ്ദാനത്തിന്റെ മറവില്‍ തന്നെ കുടുക്കിയതായി ആരോപിക്കപ്പെടുന്നു. ഈ കാലയളവില്‍ കല്‍പന 2 കോടിയിലധികം രൂപ പണവും 12 ലക്ഷം രൂപയുടെ വജ്ര മോതിരവും 5 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയുടെ ബ്രേസ്ലെറ്റും തന്റെ ഇന്നോവ ക്രിസ്റ്റയും കൈക്കലാക്കിയതായി ടണ്ടന്‍ അവകാശപ്പെടുന്നു. റായ്പൂരിലെ വിഐപി റോഡിലുള്ള തന്റെ ഹോട്ടലുകളില്‍ ഒന്ന് തന്റെ സഹോദരന് കൈമാറാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പിന്നീട് 30 ലക്ഷം രൂപ ചെലവഴിച്ച് അദ്ദേഹം…

    Read More »
  • ലോക്‌സഭയില്‍ മത്സരിച്ചപ്പോള്‍ തൃശൂരില്‍ വോട്ടു ചെയ്തു, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും ; സുരേഷ്ഗോപി വോട്ടുചെയ്തതില്‍ നിയമപരമയ പ്രശ്‌നമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സുരേഷ്ഗോപി വോട്ടു ചെയ്ത തില്‍ തെറ്റില്ലെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പറ ഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്ഗോപി തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവ നന്തപുരത്തും വോട്ടു ചെയ്തതിനെതിരേ സിപിഐ യും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇന്നലെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സുനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന സുരേഷ്‌ഗോപി തൃശൂര്‍ നെട്ടിശ്ശേരിയിലെ വിലാസത്തിലാ യിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ ആദ്യ ഘട്ടം വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുരേഷ്ഗോപി താന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് ശാസ്തമം ഗലത്തായിരുന്നു വോട്ടു ചെയ്തത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയമാക്കി മാറ്റിയപ്പോള്‍ രണ്ടും വ്യത്യസ്ത വോട്ടര്‍ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും പരാതി നല്‍കിയാ ല്‍ അന്വേഷിക്കാമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന മറുപടി. നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോ ട്ടുചെയ്തത് തിരുവനന്തപുരത്തെ…

    Read More »
  • മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ കേസ് എടുത്തു ; വടക്കാഞ്ചേരിയില്‍ കള്ളവോട്ടിടാനെത്തിയ യുവാവിന്റെ വിരലിലെ മഴിയടയാളം കുടുക്കി ; പ്രിസൈഡിംഗ് ഓഫീസര്‍ കരുതല്‍ തടങ്കലില്‍ വെച്ചു

    മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസ്. മലപ്പുറത്തും തൃശൂര്‍ വടക്കാഞ്ചേരിയിലുമാണ് രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ പോലീസ് കേസെടുത്തപ്പോള്‍ വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ചെയ്യാനെത്തി പിടികൂടപ്പെട്ട യുവാവിനെ കരുതല്‍ തടങ്കലില്‍ വെയ്ക്കുകയും ചെയ്തു. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെയാണ് കുടുങ്ങിയത്. ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടുപിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മലപ്പുറത്ത് വലിയപറമ്പ് സ്വദേശിയായ യുവതിയാണ് ഇരട്ടവോട്ടിടാന്‍ ശ്രമിച്ച് പിടിയിലായത്. റിന്റു അജയ് എന്ന യുവതി കോഴിക്കോട് കൊടിയത്തൂര്‍ കഴുത്തുട്ടിപുറായിലെ വാര്‍ഡ് 17ല്‍ വോട്ട് ചെയ്തതിന് പിന്നാലെ ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വലിയപറമ്പ് ചാലില്‍ ജിഎല്‍പി സ്‌കൂളിലും വോട്ട്…

    Read More »
  • ദേശീയപാതാ വികസനത്തിലെ അപാകതകള്‍ ; മണ്ണുസാമ്പിളുകള്‍ ഉള്‍പ്പെടെ 378 സ്ഥലങ്ങളില്‍ പരിശോധന ; 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിച്ചു, ആദ്യ 100 പ്രദേശങ്ങളില്‍ ഒരു മാസത്തിനുള്ളില്‍

    കൊല്ലം: പലയിടത്തും ദേശീയപാതയുമായി ബന്ധപ്പെട്ട വിവാദം തുടരുന്ന സാഹചര്യത്തില്‍ പരിശോധന നടത്താന്‍ ദേശീയപാതാ അതോറിറ്റി. 378 സ്ഥലങ്ങളില്‍ പരിശോധന നടത്തും. മണ്ണിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിച്ചു. കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നതിന് പിന്നാലെയാണ് പരിശോധന നടത്താന്‍ തീരുമാനം വന്നിരിക്കുന്നത്. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും. 710 ദിവസത്തിനുള്ളില്‍ ഏജന്‍സികള്‍ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും. ദേശീയപാത 66ന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്കയുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തല്‍. പ്രശ്ന പരിഹാരത്തിനു പ്രേത്യേക പദ്ധതിയുമായി ദേശീയ പാത അതോറിറ്റി അറിയിച്ചു. ഫീല്‍ഡ്, ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, നിര്‍മാണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും വീണ്ടും പരിശോധിക്കും. ആവശ്യമുള്ളിടത്ത് മതിലുകള്‍ പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കും. കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ്…

    Read More »
  • ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവായി രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യവും ; എംഎല്‍എ ഓഫീസും തുറന്നു, അവിടെയെത്തി രാഹുല്‍ മാങ്കുട്ടത്തില്‍ ; ഒളിവില്‍ നിന്നും പുറത്തുവന്നു വോട്ടു ചെയ്തു, ഇനി മണ്ഡലത്തില്‍ സജീവമാകും

    പാലക്കാട് : ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവാക്കുകയും രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യവും കിട്ടിയ സാഹചര്യത്തില്‍ പാലക്കാട് തന്റെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ വോട്ടു ചെയ്യാനെത്തിയിരുന്നു. എന്നിരുന്നാലും രാഹുലിനെതിരേ സംഘടന നടപടിയെടുത്തിരിക്കുകയും 15 ാം തീയതി ഹൈക്കോടതി മൂന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയുമാണ്. രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞശേഷം ഇന്ന് വോട്ട് രേഖപ്പെടുത്താന്‍ പാലക്കാട്ട് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി. കുന്നത്തൂര്‍മൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് ഓഫീസിലെത്തിയത്. കര്‍ശനമായ ഉപാധികളോടെയാണ് രാഹുലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുക അന്വേഷണത്തില്‍ ഇടപെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഉപാധി. ഇതനുസരിച്ച് രാഹുലിന് ഇനിയും ഒളിവില്‍ പോകാനും കഴിയാത്ത സ്ഥിതിയുണ്ട്. ഹൈക്കോടതി ആദ്യകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ ജയിലില്‍ പോകേണ്ടിവരും. രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും…

    Read More »
  • രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടവില്‍ പുറത്തേക്ക്; പാലക്കാട്ട് വോട്ട് ചെയ്യാനെത്തി ; സത്യം ജയിക്കുമെന്നും പറയാനുള്ളത് കോടതിയില്‍ പറയുമെന്നും പറഞ്ഞപ്പോള്‍ കൂക്കുവിളിയും പ്രതിഷേധവും

    പാലക്കാട് : ലൈംഗികാപവാദക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തേക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ സമ്മതിദാനം വിനിയോഗിക്കാന്‍ രാഹുല്‍മാങ്കൂട്ടത്തില്‍ കുന്നത്തൂര്‍ നാട്ടിലെത്തി. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന എല്‍എല്‍എ പുറത്തുവന്നത്. രണ്ടാമത്തെ പീഡനകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയതി പിന്നാലെയാണ് നാടകയീമായി രാഹുലിന്റെ പ്രത്യക്ഷപ്പെടല്‍. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. രണ്ടാമത്തെ ലൈംഗികപീഡനക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ സ്ഥിരംകുറ്റവാളിയെന്നും സമാനകുറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമര്‍പ്പിച്ച തെളിവുകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി…

    Read More »
  • അരുണാചല്‍ പ്രദേശില്‍ മലയിടുക്കില്‍ 1000 അടിതാഴ്‌നയിലേക്ക് ലോറി മറിഞ്ഞു ; അസമില്‍ നിന്നുള്ള 21 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു ; 18 മൃതദേഹങ്ങള്‍ കണ്ടെത്തി, സംഭവം പുറത്തറിഞ്ഞത് നാലു ദിവസത്തിന് ശേഷം

    ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് 21 തൊഴിലാളികള്‍ മരണമടഞ്ഞു. ഈ ആഴ്ച ആദ്യം അരുണാചല്‍ പ്രദേശിലെ അന്‍ജാവ് ജില്ലയില്‍, ഹയൂലിയാങ്-ചഗ്ലാഗം റോഡിലാണ് അപകടം നടന്നത്. ടിന്‍സുകിയയിലെ ഗില്ലാപുക്രി ടീ എസ്റ്റേറ്റിലെ ധേലഘാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്നുള്ള തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കായിരുന്നു അപകടത്തില്‍ പെട്ടത്. അപകടം നടന്ന് നാലു ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഡിസംബര്‍ 8 ന് രാത്രിയിലായിരുന്നു അപകടം നടന്നത്. അരുണാചല്‍ പ്രദേശിലെ മലയിടുക്കിലേക്കാണ് ട്രക്ക് മറിഞ്ഞത്. ഒരു ഡംബര്‍ റോഡില്‍ നിന്ന് തെന്നിമാറി ഏകദേശം 1,000 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഒരു ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി പോയ തൊഴിലാളികളാണ് അപകടത്തിലായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ടിന്‍സുകിയയില്‍ നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. ലോറിയില്‍ ആകെ സഞ്ചാരികള്‍ 22 പേരുണ്ടായിരുന്നു. 18പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായിട്ടാണ് വിവരം. മൂന്ന്‌പേരെ കാണാതാകുകയും ചെയ്തു. ജീവനോടെ രക്ഷപ്പെട്ട ഒരാളായിരുന്നു പുറംലോകത്തെ…

    Read More »
  • വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു; പട്ടാമ്പിയില്‍ മുസ്ലിംലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി സംഘര്‍ഷം ; പോലീസ് ഇടപെടല്‍ വേണ്ടി വന്നു

    പട്ടാമ്പി: തെരഞ്ഞെടുപ്പിനിടയില്‍ ബൂത്തില്‍കയറി വോട്ടുപിടിച്ചെന്ന് ആരോപിച്ച് പാലക്കാട് മുസ്‌ളീം ലീഗ് പ്രവര്‍ത്തകരും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കവും കലഹവും. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക ബൂത്തില്‍ കയറി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തര്‍ക്കം. സംഭവത്തില്‍ സംഘര്‍ഷം ശാന്തമാക്കാന്‍ പോലീസ് ഇടപെടല്‍ വേണ്ടി വന്നു. പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡിലെ കൂള്‍ സിറ്റി ബൂത്തിന് മുന്നിലായിരുന്നു തര്‍ക്കം. വാര്‍ഡില്‍ മുസ്ലിംലീഗിന്റെ ടി പി ഉസ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വതന്ത്രനായി കെ പി സാജിദ്, അബ്ദുല്‍ കരീം എന്നിവര്‍ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രന്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അബ്ദുല്‍കരീം തങ്ങളുടെ സ്വതന്ത്രനാണെന്നും വാര്‍ഡില്‍ വോട്ട് കുറവായതിനാലാണ് പ്രചാരണത്തിനിറങ്ങാതിരുന്നതെന്നും സിപിഐഎം നേതൃത്വം അറിയിച്ചു. തര്‍ക്കം പിന്നീട് വാഗ്വാദമായി മാറുകയും ഒടുവില്‍ പോലീസിന്റെ ഇടപെടല്‍ വേണ്ടി വരികയും ചെയതു.  

    Read More »
Back to top button
error: