NEWS

  • ഹാപ്പി ന്യൂഇയര്‍; 2025നെ വരവേറ്റ് കിരിബാത്തി ദ്വീപ്; ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തി; പുതുവത്സരം പിറക്കുന്ന പതിനാറാം രാജ്യം ഇന്ത്യ

    പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമായി കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നത്. ക്രിസ്മസ് ദ്വീപ് എന്നും അറിയപ്പെടുന്ന കിരിബാത്തി മധ്യ പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണിത്. ഇന്ത്യയേക്കാള്‍ 8.5 മണിക്കൂര്‍ മുന്നിലാണ് കിരിബാത്തി ദ്വീപ്. ഗംഭീര ആഘോഷങ്ങളോടെയാണ് കിരിബാത്തി പുതുവത്സരത്തെ വരവേറ്റത്. ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം എത്തിയിരുന്നു. ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡില്‍ പുതുവര്‍ഷത്തെ വമ്പന്‍ ആഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ആകാശത്ത് വര്‍ണക്കാഴ്ച തീര്‍ത്ത് പടക്കം പൊട്ടിച്ചും മറ്റുമാണ് പുതുവര്‍ഷത്തെ വരവേറ്റത്. 2025നെ വരവേല്‍ക്കാന്‍ വന്‍ജനാവലിയാണ് തെരുവുകളില്‍ തടിച്ചുകൂടിയത്. ടോംഗ, സമോവ, ഫിജി എന്നീ രാജ്യങ്ങലാണ് ന്യൂസിലാന്റിന് തൊട്ടുപിന്നാലെ പുതുവര്‍ഷം ആഘോഷിച്ചത്. പിന്നീട് ക്വീന്‍സ്ലാന്‍ഡും വടക്കന്‍ ഓസ്‌ട്രേലിയയും പുതുവര്‍ഷം ആഘോഷിക്കും. ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവര്‍ഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ…

    Read More »
  • 390 രൂപ വച്ച് 12,500 സാരി നല്‍കി, സംഘാടകര്‍ കുട്ടികള്‍ക്ക് 1600 രൂപയ്ക്ക് മറിച്ചുവിറ്റു; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കല്യാണ്‍ സില്‍ക്സ്

    കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകര്‍ നടത്തിയത് അടിമുടി തട്ടിപ്പെന്ന് കല്യാണ്‍ സില്‍ക്സ്. നൃത്ത പരിപാടിക്ക് 12,500 സാരികള്‍ക്ക് സംഘാടകര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. സാരി ഒന്നിന് 390 രൂപ എന്ന നിരക്കില്‍ തുക ഈടാക്കിയാണ് സാരി നല്‍കിയത്. എന്നാല്‍ ഇതേ സാരിക്ക് കുട്ടികളില്‍ നിന്ന് സംഘാടകര്‍ 1600 രൂപ ഈടാക്കിയെന്നും കല്യാണ്‍ സില്‍ക്സ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ കല്യാണ്‍ സില്‍ക്സ് അതൃപ്തിയും രേഖപ്പെടുത്തി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായതായാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ പുകയുകയാണ്. നൃത്ത പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സാരി നല്‍കിയതുമായി ബന്ധപ്പെട്ട് കല്യാണ്‍ സില്‍ക്സിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുമായി ഏത് തരത്തിലാണ് സഹകരിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് വാര്‍ത്താക്കുറിപ്പ്. 12500…

    Read More »
  • വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

    തിരുവനന്തപുരം: പോക്സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി വന്നത്. 1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകന്‍ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് ജഡ്ജി വിധി ന്യായത്തില്‍ പറഞ്ഞു. 2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതി മൊബൈലില്‍ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതീര്‍ത്തെങ്കിലും പ്രതി…

    Read More »
  • പറഞ്ഞതില്‍ തെറ്റില്ല; സാബുവിനെ അധിക്ഷേപിച്ചതില്‍ വിശദീകരണവുമായി മണി

    ഇടുക്കി: കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബുവിനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് എം.എം.മണി. താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നു മണി പറഞ്ഞു. സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതകളുമില്ല. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും മണി ചോദിച്ചു. സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണം! കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ അധിക്ഷേപിച്ച് മണി സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നുമായിരുന്നു മണിയുടെ വിവാദ പ്രസംഗം. കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ പരാമര്‍ശം. കട്ടപ്പനയില്‍ ആത്മഹത്യചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു; നിക്ഷേപത്തുക തിരികെ നല്‍കി ബാങ്ക്

    Read More »
  • നെടുമങ്ങാട് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ഉടമയുടേതെന്നു സംശയം

    തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. പി.എ.അസീസ് എന്‍ജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡില്‍ സ്ഥിതി ചെയ്യുന്ന കോളജിലാണ് സംഭവം. രാത്രിയാണ് സംഭവം നടന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. നെടുമങ്ങാട് പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുന്നു. അബ്ദുല്‍ അസീസ് താഹയുടെ മൊബൈല്‍ ഫോണ്‍ അടുത്തുതന്നെ കണ്ടെത്തിയിട്ടുണ്ട്. കാറും പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്. കടബാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസവും പണം കൊടുക്കാനുള്ളവര്‍ വന്ന് ബഹളമുണ്ടാക്കിയിരുന്നു. പണി പൂര്‍ത്തിയാക്കാത്ത ഹാളിരിക്കുന്ന സ്ഥലത്ത് ഇദ്ദേഹത്തെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.

    Read More »
  • മേപ്പാടിയില്‍ മിഠായി കഴിച്ച 14 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    വയനാട്: മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികള്‍ ദേഹാസ്വാസ്ഥ്യം. പതിനാല് കുട്ടികളെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കാണ് മിഠായി കഴിച്ചതിന് ശേഷം ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനത്തിന് നല്‍കിയ മിഠായി കഴിച്ചതിന് ശേഷമായിരുന്നു സംഭവം. സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ എക്ലയേര്‍സ് മിഠായി ആണ് ക്ലാസ്സില്‍ വിതരണം ചെയ്തത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാരും രക്ഷിതാക്കളും വ്യക്തമാക്കി. മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു.

    Read More »
  • നിമിഷപ്രിയയുടെ കാര്യത്തില്‍ മലയാളി സമൂഹത്തിനും വീഴ്ച്ചയുണ്ടായോ? രണ്ടാംഘട്ട തുക സമയത്തു നല്‍കിയിരുന്നെങ്കില്‍ മോചിതയാകുമായിരുന്നു; ഏതുനിമിഷവും ശിക്ഷ നടപ്പാക്കുമെന്ന് ആശങ്ക

    കൊച്ചി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തില്‍ മലയാളി സമൂഹത്തിനും വീഴ്ച്ച സംഭവിച്ചോ? സമാനമായ മറ്റു വിഷയങ്ങളില്‍ അടക്കം മലയാളികള്‍ ഇടപെടുന്ന വിധത്തില്‍ അതിവേഗ ഇടപെടല്‍ നിമിഷപ്രിയയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. ഇന്ത്യയുമായി നയതന്ത്രബന്ധങ്ങള്‍ കുറവുള്ള രാജ്യമെന്നതാണ് നിമിഷ പ്രിയയുടെ മോചനങ്ങളെ അവതാളത്തിലാക്കിയത്. ഇതിന് പുറമേ മോചന ദ്രവ്യത്തിന് പണം സമാഹരിക്കുന്നതിലും വീഴ്ച്ച വന്നുവെന്നാണ് മോചനത്തിനായി ശ്രമിച്ചവര്‍ പറയുന്നത്. മോചനത്തിനു രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നല്‍കിയിരുന്നെങ്കില്‍ ചര്‍ച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സാമുവല്‍ ജെറോം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തലാല്‍ അഹ്‌മദിയുടെ ഏതാനും അടുത്ത കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്താനായിരുന്നു. 2021 മുതല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിച്ചിരുന്നു. ബ്ലഡ്മണി സ്വീകരിച്ചു നിമിഷയോടു ക്ഷമിച്ചതായി കുടുംബം അറിയിച്ചാല്‍ ശിക്ഷ ഒഴിവാകുമായിരുന്നു. തലാലിന്റെ കുടുംബവുമായി അയാള്‍ ഉള്‍പ്പെടുന്ന ഗോത്രസമൂഹത്തിന്റെ പ്രതിനിധികളെ മധ്യസ്ഥരാക്കി ചര്‍ച്ചയാരംഭിക്കാന്‍ 40,000 യുഎസ് ഡോളര്‍ വേണമെന്നു സാമുവല്‍ ജെറോമും യെമനിലെ അഭിഭാഷകരും അറിയിച്ചിരുന്നു. ആദ്യഘട്ടമായി നല്‍കേണ്ട 20,000…

    Read More »
  • വസ്ത്രം മാറുന്നതിനിടെ കയറിപ്പിടിച്ചു, പീഡിപ്പിച്ചു; അതിജീവിതയ്ക്ക് ട്രംപ് 42 കോടി നഷ്ടപരിഹാരം നല്‍കണം

    ന്യൂയോര്‍ക്ക്: എഴുത്തുകാരി ഇ. ജീന്‍ കാരള്‍ സമര്‍പ്പിച്ച ലൈംഗികാതിക്രമകേസില്‍ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 42 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധി ശരിവെച്ച് അപ്പീല്‍ കോടതി. ലൈംഗികാതിക്രമത്തിന് 17 കോടി രൂപയും മാനനഷ്ടത്തിന് 25 കോടി രൂപയും ട്രംപ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. മാന്‍ഹാട്ടന്‍ യു.എസ് സര്‍ക്യൂട്ട് കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്. നേരത്തെ പ്രസ്താവിച്ച വിധിയില്‍ ജില്ലാ കോടതിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാന്‍ ട്രംപിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിധിക്കെതിരേയും അപ്പീല്‍ നല്‍കുമെന്ന് ട്രംപിന്റെ വക്താവ് അറിയിച്ചു. എല്‍ മാസിക പംക്തിയെഴുത്തുകാരിയായിരുന്ന കാരള്‍, ട്രംപിനെതിരേ 2019-ലാണ് ആരോപണവുമായി രംഗത്തെത്തിയത്. 1996-ല്‍ മാന്‍ഹാട്ടനിലെ ആഡംബരവസ്ത്രശാലയില്‍ വസ്ത്രംമാറുന്ന മുറിയില്‍വെച്ച് ട്രംപ് ബലാത്സംഗം ചെയ്തെന്നായിരുന്നു ഇപ്പോള്‍ 80 വയസ്സുള്ള കാരളിന്റെ ആരോപണം. ട്രംപിനെ പേടിച്ചാണ് ഇരുപതിലേറെ വര്‍ഷം ഇക്കാര്യം പറയാതിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ലൈംഗികാതിക്രമകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴി കാരളിനും…

    Read More »
  • കട്ടപ്പനയില്‍ ആത്മഹത്യചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു; നിക്ഷേപത്തുക തിരികെ നല്‍കി ബാങ്ക്

    ഇടുക്കി: കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്കു മുന്‍പില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരില്‍ ത്രേസ്യാമ്മ(90) ആണ് മരിച്ചത്. ഒന്നര വര്‍ഷമായി സ്ട്രോക്ക് വന്നു കിടപ്പിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് സെന്റ് ജോര്‍ജ് പള്ളിയില്‍. അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ സമീപിച്ചത്. അതേസമയം, നിക്ഷേപത്തുകയായ 15 ലക്ഷം (14,59,940 രൂപ) ബാങ്ക് തിരികെ നല്‍കി. ഡിസംബര്‍ 20-നാണ് കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ മൂന്ന് ബാങ്ക് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണം! കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ അധിക്ഷേപിച്ച് മണി

    Read More »
  • ഉമ്മയുടെ ചികിത്സയുടെ മറവില്‍ 17 കാരിക്ക് ക്രൂരപീഡനം; ‘വളാഞ്ചേരി ഉസ്താദി’ന് 54 വര്‍ഷം തടവ്

    മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദിക്ക് 54 വര്‍ഷം ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്‌സോ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. 54 വര്‍ഷം തടവും 2,95,000 രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം പ്രതിക്ക് മഞ്ചേരി പോക്‌സോ കോടതി വിധിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ഉസ്താദ് എന്നറിയപ്പെടുന്ന പി.സി മുഹമ്മദാണ് കേസിലെ പ്രതി. ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടില്‍ പതിവായി എത്തുമായിരുന്നു. ചികിത്സയ്ക്കാണെന്ന് പറഞ്ഞ് അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിന് ശേഷമായിരുന്നു പീഡനം. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുന്നെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. ഇത്തരത്തില്‍ രണ്ടു മാസത്തിനിടെ മൂന്നു തവണയാണ് ഇയാള്‍ കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. ഒടുവില്‍ സഹോദരിയോടാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന്, മാതാപിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.    

    Read More »
Back to top button
error: