Local

  • പാലക്കാട്ട് യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    പാലക്കാട്∙ മലമ്പുഴ കാളിപ്പാറയിൽ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്ജിത്തും (21), പതിനാറുകാരിയുമാണ് മരിച്ചത്. വീടിനു സമീപത്തെ പറമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരെയും മൂന്നു ദിവസം മുൻപ് കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു.

    Read More »
  • വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് ഗുരുതര പരിക്ക് 

    കിളിമാനൂര്‍: വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു.നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിലെത്തിച്ച ഗിരിജാ സത്യനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.   റഫ്രിജറേറ്ററിന്റെ കമ്ബ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • എന്റെ കേരളം പ്രദർശന വിപണന മേള: സംഗീത ലഹരിയിൽ ആറാടി കോട്ടയം നഗരി; മേളയിലേക്ക് വരൂ, 360 ഡിഗ്രി സെൽഫിയിൽ സ്റ്റാറ്റസ് പാറിക്കാം!

    കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേള മൈതാനിയിൽ പാട്ടിന്റെ പാലാഴിയൊരുക്കി ദുർഗ വിശ്വനാഥും വിപിൻ സേവ്യറും. രാഗ താള ലയങ്ങൾ ഒത്തു ചേർന്ന സന്ധ്യയിൽ ഉദ്ഘാടനദിവസത്തെ സന്ധ്യയെ സംഗീത സാന്ദ്രമാക്കി. വൈകിട്ട് 6.30 മുതൽ തുടങ്ങിയ സംഗീത പരിപാടിയിൽ മികച്ച മെലഡികൾ തുടങ്ങി ആഘോഷത്തിരയിലാഴ്ത്തിയ അടിപൊളി പാട്ടുകളും മേളയ്‌ക്കെത്തിയവരുടെ മനസ് നിറച്ചു. നാളെ വൈകിട്ട് അക്മയുടെ മെഗാ ഷോ അരങ്ങേറും. വികസന കാഴ്ചകളുടെ പവലിയനിൽ പൊതുജനങ്ങൾക്ക് വിനോദത്തിനായി ഒരുക്കിയിരിക്കുന്ന പ്രധാന ആകർഷണമാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. വികസന കാഴ്ചകളുടെ നടുവിലായി ഒരുക്കിയിരിക്കുന്ന ഈ സെൽഫി ബൂത്തിൽ കയറി നിന്നാൽ മതി 360 ഡിഗ്രിയിലുള്ള കിടിലൻ വീഡിയോകൾ റെഡി. ബാക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ കഴിയുംവിധം 17 സെക്കൻഡുള്ള വീഡിയോകൾ ഫോണിൽ ലഭ്യമാക്കാനുള്ള തൽസമയ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്റെ കേരളം പ്രദർശനവേദിയിലെ പി.ആർ.ഡി. പവിലിയനിലാണ് മേളയുടെ മുഖ്യആകർഷണമായ 360 ഡിഗ്രി സെൽഫി ബൂത്ത് ഒരുക്കിയിരിക്കുന്നത്.…

    Read More »
  • കോട്ടയം നഗര വീഥികൾക്കു ഉത്സവഛായ പകർന്ന് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഘോഷയാത്ര

    കോട്ടയം: കേരളത്തിന്റെ സാംസ്‌കാര തനിമയും പ്രൗഢിയും സമന്വയിച്ച ഘോഷയാത്ര പ്രൗഢഗംഭീരമായി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര നഗര വീഥികൾക്കു ഉത്സവഛായ പകർന്നു. തെയ്യം, കളരിപ്പയറ്റ്, കോൽക്കളി, വാദ്യമേളം തുടങ്ങി കേരള തനിമ നിറഞ്ഞു നിന്ന കലാരൂപങ്ങൾ മുഖ്യ ആകർഷണമായി. സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ റോളർ സ്‌കെയ്റ്റിങ്, ബാൻഡ് മേളം എന്നിവ ഘോഷയാത്രക്ക് അകമ്പടിയായി. സഹകരണ വകുപ്പിന്റെ റാലിയാണ് ആദ്യം കടന്നു പോയത്. സഹകരണ വകുപ്പിന്റെ വിവിധങ്ങളായ പദ്ധതികളായ സഹകാരി സാന്ത്വനം, റിസ്‌ക് ഫണ്ട് പദ്ധതി, സ്‌നേഹതീരം എന്നിവയുടെ പ്രാധാന്യം രേഖപ്പെടുത്തിയ പ്രചരണ വാഹനം റാലിയെ അനുഗമിച്ചു. 11 സർവീസ് സഹകരണ ബാങ്കുകളും പിന്നിൽ അണിനിരന്നു. കാർഷികവകുപ്പിന്റെ ഏറ്റവും വലിയ നേട്ടമായ ഞങ്ങളും കൃഷിയിലേക്ക് എന്ന ബാനറിന്റെ അകമ്പടിയോടെ കൃഷി രീതികൾ കാണിച്ചുതരുന്ന ഫ്‌ളോട്ടും ഘോഷയാത്രയുടെ ഭാഗമായി. പങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായത് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഘോഷയാത്രയാണ്. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്കുകളും ഘോഷയാത്രയുടെ…

    Read More »
  • ഡബിൾ ഡക്കറിലേറി സൗജന്യമായി നഗരം ചുറ്റണോ? എങ്കിൽ കോട്ടയത്തേക്ക് വരൂ…

    കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കറിലേറി സൗജന്യമായി നഗരം ചുറ്റണോ? എങ്കിൽ കോട്ടയത്തേക്ക് വരൂ… സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കോട്ടയത്തെത്തിച്ച ഡബിൾ ഡെക്കറിൽ പൊതുജനങ്ങൾക്കും സഞ്ചരിക്കാം. തിരുവനന്തപുരത്ത് നിന്നാണ് കെ. എസ്. ആർ. ടി.സി. ഡബിൾ ഡക്കർ ബസ് കോട്ടയത്ത് എത്തിയത്. ഡബിൾ ഡക്കറിന്റെ ആദ്യ യാത്ര സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. മേളയുടെ ഭാഗമായുള്ള കെ എസ് ആർ ടി സി യുടെ സ്റ്റാളിൽ നിന്നും ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് ജനങ്ങൾക്ക് സൗജന്യമായി നഗരം ചുറ്റാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ബസിന്റെ ഇരു നിലകളിലുമായി 35 വീതം സീറ്റുകളാണുള്ളത്. ഒരേ സമയം 70 പേർക്ക് ബസിൽ യാത്ര ചെയ്യാൻ സാധിക്കും. നാഗമ്പടത്ത് നിന്നും ആരംഭിച്ച് ബേക്കർ ജംഗ്ഷൻ ചുറ്റി ശാസ്ത്രി റോഡിലൂടെ തിരിച്ച് നാഗമ്പടത്തേക്ക് എത്തുന്ന…

    Read More »
  • എന്റെ കേരളം പ്രദർശന വിപണന മേളയുടെ സ്റ്റാളുകൾ തുറന്നു, തിരക്കേറി; മേളയിൽ നാളെ

    കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സ്റ്റാളുകളുടെ ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വിവിധ സ്റ്റാളുകളും പവലിയനുകളും സന്ദർശിച്ച മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്താണ് എന്റെ കേരളം പ്രദർശന വിപണന മേള 2023 നടക്കുന്നത്. വ്യവസായ, വിവിധവകുപ്പുകളുടെ തീം സ്റ്റാൾ, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദർശനം, ഭക്ഷ്യമേള, സേവന സ്റ്റാളുകൾ എന്നിവ മേളയുടെ മുഖ്യ ആകർഷണമാണ്. സർക്കാർ ചീഫ് ഡോ: എൻ ജയരാജ്, എം.എൽ.എമാരായ സി കെ ആശ, ജോബ് മൈക്കിൾ, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്റ്റാളുകൾ സന്ദർശിച്ചു. എന്റെ കേരളം പ്രദർശനവിപണന മേളയിൽ നാളെ രാവിലെ 10-12ന് സെമിനാർ – ആന്റി ബയോട്ടിക് ഉപയോഗവും പ്രതിരോധവും. ഉദ്ഘാടനം: തോമസ് ചാഴികാടൻ എം.പി. മോഡറ്റേറ്റർ ഡോ. എസ്. ശങ്കർ: (പ്രിൻസിപ്പൽ മെഡിക്കൽ കോളജ്…

    Read More »
  • വൈക്കം സത്യഗ്രഹം ശതാബ്ദി ചരിത്രം വിളിച്ചോതി എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രവേശന കവാടം

    കോട്ടയം: വൈക്കം സത്യഗ്രഹം ശതാബ്ദി ചരിത്രം വിളിച്ചോതി എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രവേശന കവാടം. സത്യഗ്രഹത്തിന്റെ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും കാഴ്ചക്കാരെ നയിക്കുന്ന രീതിയിലാണ് കവാടം തയാറാക്കിയിരിക്കുന്നത്. 23 അടി നീളത്തിലും 90 അടി വീതിയിലും തയ്യാറാക്കിയ കവാടത്തിൽ സത്യഗ്രഹത്തിന്റെ പ്രധാന സംഭവങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്തിട്ടുണ്ട്. വൈക്കം സത്യഗ്രഹം സ്മാരക പ്രതിമ, ഗാന്ധിജി വൈക്കം ബോട്ട് ജെട്ടിയിൽ വന്നിറങ്ങുന്ന ദൃശ്യം, സത്യാഗ്രഹസേനാനികളുടെ ചിത്രങ്ങൾ, പ്രതിമകൾ, മഹാറാണി സേതുലക്ഷ്മി മുൻപാകെയുള്ള മെമ്മോറാണ്ടം സമർപ്പണ ദൃശ്യം എന്നിവ പ്രധാന കവാടത്തിന് ഇരുവശത്തുമായി ചിത്രീകരിച്ചിരിക്കുന്നു. വൈക്കം സത്യഗ്രഹം നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സത്യഗ്രഹ ചരിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഒറ്റ കാഴ്ച്ചയിൽ ദൃശ്യമാകും വിധമാണ് കവാടം ഒരുക്കിയിരിക്കുന്നത്. കവാടത്തിന്റെ വലതു ഭാഗത്തു സത്യഗ്രഹത്തിനു തുടക്കം കുറിച്ച സമര സേനാനികളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദ പണിക്കർ എന്നിവർ തീണ്ടാപലക കൈകളിൽ ഉയർത്തി എറിയുന്ന പ്രതിമകളുണ്ട്. ഗാന്ധിജി വേമ്പനാട്ട് കായൽ കടന്നു വൈക്കം…

    Read More »
  • എന്റെ കേരളം പ്രദർശനവിപണന മേളയ്ക്ക് കോട്ടയത്ത് തുടക്കം; പ്രോഗസ് റിപ്പോർട്ട് എല്ലാവർഷവും വീട്ടിലെത്തിക്കുന്ന ഏക സംസ്ഥാനമാണ് കേരളം: മന്ത്രി വി.എൻ. വാസവൻ

    കോട്ടയം: സർക്കാരിന്റെ പ്രകടനത്തിന്റെ പ്രോഗസ് റിപ്പോർട്ട് വർഷാവർഷം ജനങ്ങൾക്കു വീട്ടിലെത്തിച്ചു കൊടുക്കുന്ന മറ്റൊരു സർക്കാർ ഇന്ത്യയിൽ ഇല്ലെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. മേയ് 20ന് സംസ്ഥാനത്തിന്റെ വാർഷിക പ്രോഗസ് റിപ്പോർട്ട് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പുകാർക്കു ക്ഷേമനിധി ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യസംസ്ഥാനമാണു കേരളത്തിലേത്. നിതി അയോഗ് മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാക്കണമെന്നു പറഞ്ഞ ഏഴു കാര്യങ്ങളിൽ കേരളമാണ് മുന്നിൽ. ക്ഷേമവികസനരംഗങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഒന്നും രണ്ടും പിണറായി സർക്കാർ നടപ്പാക്കിയത്. കോട്ടയം ജില്ലയും വികസനത്തിൽ മുന്നിലാണ്. എല്ലാ റോഡുകളും ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർന്നു. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനത്തെ ആദ്യജില്ലയായി മാറാനും കോട്ടയത്തിനു കഴിഞ്ഞു. കാർഷിക, വ്യവസായിക, ആരോഗ്യസംരക്ഷ രംഗത്തു ജില്ലയിൽ വൻ മുന്നേറ്റമാണ് ഉണ്ടാകുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ആയിരം…

    Read More »
  • അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി

    കൊല്ലം:അഞ്ചൽ ബൈപാസ് യാഥാർത്ഥ്യമായി.പുനലൂർ-ആയുർ സ്റ്റേറ്റ്ഹൈവേ 48ൽ കുരിശ്ശടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെന്റ് ജോർജ് സ്കൂൾ ജംഗ്ഷൻ വരെ ആണ് ബൈപാസ്സ്. പത്തനംതിട്ട, പുനലൂർ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകേണ്ടവർക്കും,ആയൂരിൽ നിന്നും കുളത്തുപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ടവർക്കും അഞ്ചൽ ബൈപാസ്സ്-അഗസ്ത്യക്കോട് അമ്പലമുക്ക് -ആലഞ്ചേരി വഴി ടൗണിലെ ഗതാഗത കുരുക്കിൽ പെടാതെ പോകാൻ സാധിക്കും.

    Read More »
  • പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ

    കാസർഗോഡ് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ. കൊറഗപ്പ – പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമിയ (16) ആണ് മരിച്ചത്.  സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: