Local

  • കോട്ടയം ജില്ലയിലെ ആദ്യ ഡിജിറ്റൽ വില്ലേജായി ഉദയനാപുരം

    കോട്ടയം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളിൽപ്പെട്ട കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഉദയനാപുരം വില്ലേജിലെ ഡിജിറ്റൽ റീസർവേ പൂർത്തിയായി. ഒൻപതു ജില്ലകളാണ് വൈക്കം താലൂക്കിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കല്ലറ, വൈക്കം, ചെമ്പ്, തലയാഴം, നടുവിലെ, കുല ശേഖരമംഗലം,വെള്ളൂർ, വെച്ചൂർ വില്ലേജുകളിൽ സർവേ ജോലികൾ പുരോഗമിക്കുകയാണ്. ഉദയനാപുരം വില്ലേജിലെ ഭൂവുടമകൾക്ക് രേഖകൾ പരിശോധിക്കാനായി വല്ലകം സെന്റ് മേരീസ് സ്‌കൂളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്. www.entebhoomi.kerala. gov. in എന്ന പോർട്ടലിലും പരിശോധിക്കാം. രേഖകളിൽ ആക്ഷേപമുള്ളവർ മേയ് 31 ന് മുൻപായി പ്രദർശന സ്ഥലത്ത് നേരിട്ടെത്തിയോ www.entebhoomi.kerala. gov. in എന്ന പോർട്ടൽ മുഖേനയോ അപേക്ഷ നൽകി പ്രശ്നപരിഹാരം നടത്താവുന്നതാണ്.

    Read More »
  • കോട്ടയത്ത് ജില്ലാ ആസൂത്രണസമിതി മന്ദിരം 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    കോട്ടയം: ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 21ന് വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിൽ മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യും. തുടർന്ന് നാഗമ്പടം മൈതാനിയിൽ ‘എന്റെ കേരളം പ്രദർശന വിപണന മേള’യിൽ സജ്ജമാക്കിയിട്ടുള്ള വേദിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ: വി.കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഡോ. പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ്, സി.കെ ആശ, മാണി സി.കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ജില്ലാ പഞ്ചായത്ത്…

    Read More »
  • സംസ്ഥാനതല പുരസ്‌കാരത്തിൽ അതിരമ്പുഴ സി.ഡി.എസിന് പ്രത്യേകപരാമർശം

    കോട്ടയം: കുടുംബശ്രീ രജത ജൂബിലി വേളയിൽ മികച്ച കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളെ (സിഡിഎസ് ) തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല മത്സരത്തിൽ കോട്ടയം ജില്ലയിലെ അതിരമ്പുഴ സി.ഡി.എസിന് പ്രത്യേക ജൂറി പരാമർശ പുരസ്‌കാരം. കുടുംബശ്രീ മിഷൻ നടത്തിയ മത്സരത്തിൽ 14 ജില്ലകളിൽനിന്ന് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലെ തെരെഞ്ഞെടുപ്പിൽ വിജയികളെ പ്രഖ്യാപിച്ചപ്പോഴാണ് അതിരമ്പുഴ സി.ഡി.എസ് ധനമേഖലയിൽ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായത്. തിരുവന്തപുരത്തു നടന്ന കുടുംബശ്രീ രജത ജൂബിലി ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പുരസ്‌കാരം കൈമാറി. കാസർകോട് ജില്ലയിലെ മുളിയാർ സി.ഡി.എസിനും പ്രത്യേക ജൂറി( കൃഷി മേഖല ) പരാമർശമുണ്ട്. ആലപ്പുഴ കഞ്ഞിക്കുഴി സി.ഡി.എസ്. ഒന്നാം സ്ഥാനവും തിരുവനന്തപുരം കോട്ടുകാൽ, വയനാട്‌വെള്ളമുണ്ട രണ്ടാം സ്ഥാനവും ശ്രീകൃഷ്ണപുരം (പാലക്കാട്) മറയൂർ(ഇടുക്കി )മൂന്നാം സ്ഥാനവും നേടി. അശരണർക്ക് കൈത്താങ്ങായി സ്‌നേഹ ബക്കറ്റ്, വേനൽ ചൂടിന് ആശ്വാസമേകാൻ ഒരുക്കിയ കുളിർമ- സംഭാര പദ്ധതി, അതിദരിദ്ര കുടുംബങ്ങളെ സി.ഡി.എസ് ഏറ്റെടുത്തത്, കുടുംബശ്രീ വനിതകൾക്ക്…

    Read More »
  • വെർച്ച്വൽ റിയാലിറ്റിയുടെ സാധ്യതകൾ പറഞ്ഞ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ കെൽട്രോൺ സ്റ്റാൾ

    കോട്ടയം: വളഞ്ഞുപുളഞ്ഞു പോകുന്ന റോളർ കോസ്റ്ററിൽ കയറണമെന്ന് ആഗ്രഹമുള്ളവർക്ക് നാഗമ്പടം എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് വരാം. അത്യുഗ്രൻ റോളർ കോസ്റ്ററിൽ കയറിയ അനുഭവം തരുന്നത് കെൽട്രോൺ സ്റ്റാളിലെ വെർച്ച്വൽ റിയാലിറ്റിയാണ്. കളിട്രെയിനിൽ കയറ്റി തിരിച്ചും മറിച്ചും തലകുത്തിയും ഒരു റൗണ്ട് കറങ്ങി വരുമ്പോഴേക്കും വല്ലാത്തൊരു അനുഭവം ലഭിക്കും. കുട്ടികൾ മുതൽ പ്രായമായവർ വരെ വെർച്ച്വൽ റിയാലിറ്റിയുടെ ആസ്വാദനത്തിന് ക്യൂവാണ്. സ്‌പേസ്, ജംഗിൾ ബുക്ക്, ഐസ് ഓഫ് ലാൻഡ്, മനുഷ്യശരീരം എന്നിവയുടെ വെർച്ച്വൽ റിയാലിറ്റിയാണ് സ്റ്റാളിൽ പ്രദർശനത്തിനുള്ളത്. നാഗമ്പടത്തു പ്രവർത്തിക്കുന്ന കോട്ടയം കെൽട്രോൺ സെന്ററിൽ വെർച്ച്വൽ റിയാലിറ്റി ലാബ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെൽട്രോൺ സ്റ്റാളിൽ വി.ആർ. അനുഭവവേദ്യമാക്കിയത്. വി.ആർ. ലാബ് സാധ്യമാക്കുന്നതോടെ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാകും. ജില്ലയിലെ വിവിധ സ്‌കൂളുകൾക്ക് പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് വി.ആർ. പ്രോഗ്രാമിങ്ങുകൾ ചെയ്ത് ലാബിൽ ലഭ്യമാക്കും. വിദ്യാർത്ഥികൾക്ക് ഇവിടെ സന്ദർശിച്ച് എജ്യൂടെയ്ൻമെന്റ് രീതിയിൽ പഠനം…

    Read More »
  • മാറുന്ന കോട്ടയം, മാലിന്യമുക്ത കോട്ടയം; എന്റെ കേരളം പ്രദർശന വിപണന മേളയിൽ സെമിനാർ നടത്തി

    കോട്ടയം: അഭിപ്രായങ്ങൾ കൊണ്ടും നിർദ്ദേശങ്ങൾ കൊണ്ടും സമ്പന്നമായി മാലിന്യമുക്ത കോട്ടയം ചർച്ചാ സംഗമം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെയും സംയുക്ത സംഘാടനത്തിൽ മാറുന്ന കോട്ടയം; മാലിന്യമുക്ത കോട്ടയം എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും നടന്നത്. മാലിന്യമുക്ത കോട്ടയം ലക്ഷ്യമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ നിയമ സഹായങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സെമിനാർ ഉദ്ഘാടനം ചെയ്തു. പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ കൃത്യമായ മാലിന്യ സംസ്‌കരണം ഒരു വ്യക്തിയുടെ സംസ്‌കാരമാക്കി വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി കൃത്യമായ ബോധവത്കരണങ്ങളും ചർച്ചകളും ആവശ്യമാണ്. പൗര പ്രമുഖരും യുവജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചാ സംഗമത്തിൽ ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങളും പരിഹാര നടപടികളും ചർച്ചയായി. ജില്ലയെ മാലിന്യ…

    Read More »
  • എന്റെ കേരളം പ്രദർശന വിപണന മേള: വരുമാന വർധനയ്ക്ക് മൂല്യ വർദ്ധിത ഉപായങ്ങൾ പങ്കു വച്ച് സെമിനാർ

    കോട്ടയം: ചക്കയിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കിയത് പോലെ മറ്റു ഉൽപന്നങ്ങളിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ കണ്ടെത്തണമെന്നു കുമരകം കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജിഷ എ പ്രഭ. നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച അധിക വരുമാനം മൂല്യ വർദ്ധിത  ഉൽപ്പന്നങ്ങളിലൂടെ എന്ന സെമിനാറിൽ വിഷയാവതരണം  നടത്തുകയായിരുന്നു ഡോ. ജിഷ. വരുമാനമുണ്ടാക്കാൻ രണ്ടു മാർഗമാണുള്ളത്. ഒന്ന് ഉല്പാദന ചെലവ് കുറയ്ക്കുക. രണ്ട് ഉല്പന്നത്തിൽ നിന്നുള്ള മൂല്യം വർദ്ധിപ്പിക്കുക. പാക്കേജിങ്ങിലോ കണ്ടെന്റിലോ പോഷക ഗുണം കൂട്ടിയോ മൂല്യം വർധിപ്പിക്കാം. ഏത് രീതിയിൽ മൂല്യം വർധിപ്പിച്ചാലും അത് മൂല്യ വർദ്ധിത ഉത്പന്നം തന്നെയാണ്. ഓരോ ഉല്പന്നങ്ങളുടെയും സാധ്യത കണ്ടെത്തി അത് എങ്ങനെ സംസ്കരിക്കണമെന്നും സംഭരിക്കണമെന്നും മനസിലാക്കണം. വിപണിയും കണ്ടെത്തണം. സീസണൽ ഉല്പന്നങ്ങൾ ലഭ്യത അനുസരിച്ച് സംസ്കരിച്ച് സൂക്ഷിക്കണം.  പഴമ കൈവിടാതെ പുതിയ സാധനങ്ങൾ വിപണിയിൽ  പുതുമയോടെ ഇറക്കണം. ചക്ക, കിഴങ്ങ് വർഗങ്ങൾ, ചെറുധാന്യങ്ങൾ,…

    Read More »
  • ബസ്സിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരഞ്ഞുപിടിച്ച് വീട്ടിലെത്തിച്ചു നൽകി കണ്ടക്ടർ

    കോട്ടയം:ബസ്സിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ ഏൽപ്പിച്ച് മരിയ ബസ് ഉടമ പുതുപ്പള്ളി കോയിക്കൽ ജോർജുകുട്ടി. ഇന്നലെ ആയിരുന്നു സംഭവം.ബസിൽ നിന്നും കിട്ടിയ സ്വർണ്ണം അന്വേഷണത്തിനൊടുവിൽ നഷ്ടപ്പെട്ട ആളുടെ വീട്ടിലെത്തിച്ചു നൽകിയ ശേഷമാണ് ജോർജ്ജുകുട്ടി സ്വന്തം വീട്ടിലേക്ക് പോയത്. കോട്ടയം – പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന  മരിയ ബസിന്റെ  ഓണറും കണ്ടക്ടറും ആണ് ജോർജ് കുട്ടി.

    Read More »
  • വിവിധ ഡിപ്പോകളിൽ നിന്ന് പുനലൂർ  വഴി പുതുതായി ആരംഭിച്ച ദീർഘദൂര കെഎസ്ആർടിസി സർവീസുകൾ 

    1) നെടുമങ്ങാട് -പുനലൂർ -മൂന്നാർ സൂപ്പർ ഫാസ്റ്റ് വഴി (വിതുര -പാലോട് -കുളത്തുപ്പുഴ -അഞ്ചൽ -പുനലൂർ -പത്തനംതിട്ട -എരുമേലി -ഈരാറ്റുപേട്ട -തൊടുപുഴ -അടിമാലി ) നെടുമങ്ങാട് :5.00 am,പുനലൂർ :7.35 am ,മൂന്നാർ :2.50 pm മൂന്നാർ -പുനലൂർ -നെടുമങ്ങാട്‌ സൂപ്പർ ഫാസ്റ്റ് വഴി (അടിമാലി -തൊടുപുഴ -ഈരാറ്റുപേട്ട -എരുമേലി -പത്തനംതിട്ട -പുനലൂർ -കിളിമാനൂർ -തിരുവനന്തപുരം -പേരൂർക്കട ) മൂന്നാർ :6.50 pm ,പുനലൂർ :1.20 am തിരുവനന്തപുരം :3.10am നെടുമങ്ങാട് :3.40 am 2) തിരുവനന്തപുരം -പുനലൂർ -കുമളി സൂപ്പർ ഫാസ്റ്റ് വഴി (നെടുമങ്ങാട് -പാലോട് -കുളത്തുപ്പുഴ -അഞ്ചൽ – പുനലൂർ -പത്തനംതിട്ട -എരുമേലി -ഈരാറ്റുപേട്ട -വാഗമൺ ) തിരുവനന്തപുരം:6.30 am, പുനലൂർ :9.05 am ,കുമളി:3.25 pm കുമളി -പുനലൂർ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്‌ വഴി (വാഗമൺ -ഈരാറ്റുപേട്ട -എരുമേലി -പത്തനംതിട്ട -പുനലൂർ -കിളിമാനൂർ ) കുമളി:8.00 pm ,പുനലൂർ :1.45 am , തിരുവനന്തപുരം :3.30 am…

    Read More »
  • ഭാര്യയുമായി അവിഹിത ബന്ധം;ഓട്ടോ ഡ്രൈവറെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

    കൂത്തുപറമ്പ്: ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയ ഓട്ടോഡ്രൈവറെ ഓട്ടോസ്റ്റാൻ്റിലെത്തിയ യുവാവ് ഓട്ടോയുടെ ഗ്ലാസ് അടിച്ചു തകർത്ത ശേഷം മൺവെട്ടി കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. അഞ്ചരക്കണ്ടിയിലെ ഓട്ടോ ഡ്രൈവർ മാവിലായി മുണ്ടയോട് സൗപർണികയിലെ സുജിത്തിനെ (49)യാണ് ആക്രമിച്ചത്.ഇയാളുടെ കെ. എൽ.13.ഡബ്ല്യു.8827 നമ്പർ ഓട്ടോയും യുവാവ് അടിച്ചു തകർത്തു. സംഭവത്തിൽ രാജേഷ് എന്ന ലാലുവിനെ പോലീസ്‌ അറസ്റ്റ് ചെയ്തു. ലാലുവിന്റെ ഭാര്യയുമായി ഓട്ടോഡ്രൈവർക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു.ഇതായിരുന്നു ലാലുവിനെ പ്രകോപിപ്പിച്ചത്.വധശ്രമം ഉൾപ്പടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

    Read More »
  • ആറ്റിങ്ങലിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന;12 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

    ആറ്റിങ്ങൽ: മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.  ആലംകോട് കിസ്സ ദാവത് ആലംകോട്, ആലംകോട് സെന്റർ ഹോട്ടൽ, അൽഹാജ വഴിയോരക്കട പൂവൻപാറ, ബ്രയിറ്റ് ഹോട്ടൽ പൂവൻപാറ, അൽഹാജ ഹോട്ടൽ ആറ്റിങ്ങൽ, ആറ്റിങ്ങൽ ഇമ്രാൻസ് ഹോട്ടൽ, സാവിത്രി ഹോട്ടൽ, ഹോട്ടൽ ചില്ലീസ്, സൂര്യ ബാർ, തുളസി ഹോട്ടൽ, സെനം ഹോട്ടൽ, ഹൈവേ ഫ്രഷ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്.  21 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ വിഭവങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

    Read More »
Back to top button
error: