LocalNEWS

യുവാവിന്റെ ദുരൂഹ മരണം ; സഹോദരനായ സൈനികൻ അറസ്റ്റിൽ

കരുനാഗപ്പള്ളി: യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ. പാവുമ്പ വടക്ക് , വാലേത്ത് വീട്ടിൽ റോയി ആണ് മരണപ്പെട്ടത് ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം.
  അമിത മദ്യപാനത്തെത്തുടർന്ന് മരണപ്പെട്ടു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം .ഇതിനെത്തുടർന്ന് പോലീസ് എത്തി മൃതദേഹം പരിശോധിക്കുകയും അസാധാരണ മരണത്തിനു കേസ് രജിസ്റ്റർ ചെയ്യുകയും മൃതശരീരം പോസ്റ്റ്മാർട്ടത്തിനു അയക്കുകയും ചെയ്തിരുന്നു.
പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ മരണപ്പെട്ട റോയിയുടെ ആന്തരികാവയവങ്ങൾക്ക് മര്ദനമേറ്റിട്ടുണ്ട് എന്ന് തെളിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബി എസ് എഫ് ഉദ്യോഗസ്ഥനായ സഹോദരൻ  റെജി പിടിയിലായത്.
മരണമടഞ്ഞ റോയി സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു . കഴിഞ്ഞ ദിവസവും മദ്യലഹരിയിൽ റോയി അച്ഛനുമായി വഴക്കിട്ടിരുന്നു . വഴക്കിടുന്നത്കണ്ട റോയിയുടെ സഹോദരൻ റോയിയുടെ വാക്കുതർക്കത്തിലാകുകയും ഒടുവിൽ ഇത് കയ്യാങ്കളിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു.
ബി എസ് എഫ് സൈനികൻ ആയ റെജി അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ഇതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.റെജിയെ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: